ദേശീയപാതയിൽ കൂനംതൈയ്ക്ക് സമീപം നിയന്ത്രണം നഷ്ടപ്പെട്ട മറിഞ്ഞ കാർ.
കളമശേരി: ദേശീയപാതയിൽ കൂനംതൈയ്ക്ക് സമീപം നിയന്ത്രണം നഷ്ടപ്പെട്ട കാർ മെട്രോ നടപ്പാതയുടെ ഗ്രില്ലും ചെറിയ തൂണുകളും തകർത്ത ശേഷം തലകീഴായി മറിഞ്ഞു. ഇന്നലെ പുലർച്ചെ രണ്ടോടെയായിരു ന്നു അപകടം. കാർ നിയന്ത്ര ണംവിട്ട് റോഡരികിലെ മെട്രോ നടപ്പാതയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ നടപ്പാതയുടെ ഗ്രില്ലും തൂണുകളും തകർന്നതിനു പിന്നാലെയാണ് കാർ തലകീഴായി മറിഞ്ഞത്. അപകടകാരണം വ്യക്തമല്ല. അപകട സമയത്ത് വാഹനത്തിൽ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നത്. പരിക്കേറ്റയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.