x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​ലാ​ത്ത​റ മ​ഹോ​ത്സ​വം ഒ​ന്പ​തു മു​ത​ല്‍

വെബ് ഡെസ്ക്
Published: September 5, 2026 03:09 AM IST | Updated: September 5, 2026 03:09 AM IST

പ്രതീകാത്മക ചിത്രം

പി​ലാ​ത്ത​റ: വൈ​വി​ധ്യ​മാ​ര്‍​ന്ന ക​ലാ-​വി​നോ​ദ പ​രി​പാ​ടി​ക​ളു​മാ​യി പി​ലാ​ത്ത​റ മ​ഹോ​ത്സ​വം 2026 സം​ഘ​ടി​പ്പി​ക്കു​ന്നു. ടൗ​ണ്‍ ടീം ​പി​ലാ​ത്ത​റ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​ന്പ​തു മു​ത​ല്‍ 20 വ​രെ പി​ലാ​ത്ത​റ ബ​സ്‌​സ്റ്റാ​ന്‍​ഡി​ന് സ​മീ​പം മാ​ത​മം​ഗ​ലം റോ​ഡി​ലെ ദ​ര്‍​മാ​ൽ ത​റ​വാ​ട് മൈ​താ​നി​യി​ലാ​ണ് മ​ഹോ​ത്സ​വം ന​ട​ക്കു​ന്ന​ത്. എ​ക്‌​സി​ബി​ഷ​ന്‍റെ ഉ​ദ്ഘാ​ട​നം ഒ​ന്പ​തി​ന് വൈ​കു​ന്നേ​രം നാ​ലി​ന് മു​ന്‍ എം​എ​ല്‍​എ ടി.​വി. രാ​ജേ​ഷ് നി​ര്‍​വ​ഹി​ക്കും. അ​മ്യൂ​സ്‌​മെ​ന്‍റ് പാ​ര്‍​ക്ക്, ഫു​ഡ് കോ​ര്‍​ട്ട്, ഫാ​മി​ലി ഗെ​യിം​സ്, വി​വി​ധ എ​ന്‍റ​ര്‍​ടെ​യ്ൻ​മെ​ന്‍റ് ആ​ക്ടി​വി​റ്റി​ക​ള്‍, എ​ല്ലാ ദി​വ​സ​വും വി​വി​ധ സ​മ്മാ​ന പ​ദ്ധ​തി​ക​ള്‍, കു​ട്ടി​ക​ള്‍​ക്കും മു​തി​ര്‍​ന്ന​വ​ര്‍​ക്കു​മു​ള്ള മ​ത്സ​ര പ​രി​പാ​ടി​ക​ള്‍, പ്രാ​ദേ​ശി​ക ക്ല​ബു​ക​ളു​ടെ വി​വി​ധ പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ​യോ​ടെ​യാ​ണ് മ​ഹോ​ത്സ​വ​മൊ​രു​ക്കു​ന്ന​ത്.

ക​ണ്ണൂ​ര്‍ സീ​ന്‍, ത​ന്‍​സീ​ര്‍ കൂ​ത്തു​പ​റ​മ്പ്, ജം​ഷീ​ര്‍ കൈ​നി​ക്ക​ര, ഷി​ന്‍​ഡോ ചാ​ല​ക്കു​ടി തു​ട​ങ്ങി​യ പ്ര​ശ​സ്ത ക​ലാ​കാ​ര​ന്മാ​രു​ടെ സ്റ്റേ​ജ് പ​രി​പാ​ടി​ക​ള്‍ മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ണ്ടാ​കും. ഏ​ഴാം ക്ലാ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ള്‍​ക്ക് ര​ക്ഷി​താ​വി​നോ​ടൊ​പ്പം അ​മ്യൂ​സ്‌​മെ​ന്‍റ് പാ​ര്‍​ക്ക് സ​ന്ദ​ര്‍​ശി​ക്കു​മ്പോ​ള്‍ ടി​ക്ക​റ്റ് നി​ര​ക്കി​ല്‍ 60 ശ​ത​മാ​നം ഇ​ള​വ് ല​ഭി​ക്കും.
അ​വ​ധി ദി​ന​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം നാ​ല് മു​ത​ലും മ​റ്റ് ദി​വ​സ​ങ്ങ​ളി​ൽ അ​ഞ്ച് മു​ത​ലും തു​ട​ങ്ങു​ന്ന ഫെ​സ്റ്റ് രാ​ത്രി 10 വ​രെ നീ​ളും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പി.​റി​ജു, എം. ​ലെ​ജി​ലേ​ഷ്, ശ​ര​ത് ച​ന്ദ്ര​ൻ, ടി. ​ജി​ത്തു രാ​ജ്, എം.​വി. ബി​നീ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

 

Tags : Pilathara Festival NattuVishasham DistrictNews

Recent News

Corehub Up