x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘പെ​രു​മ്പ​ട​വിനായി ​പ​ഞ്ചാ​യ​ത്ത് രൂപീകരിക്കണം’

വെബ് ഡെസ്ക്
Published: September 5, 2026 03:13 AM IST | Updated: September 5, 2026 03:13 AM IST

പ്രതീകാത്മക ചിത്രം

പെ​രു​മ്പ​ട​വ്: പെ​രു​മ്പ​ട​വ് ആ​സ്ഥാ​ന​മാ​യി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. 69.99 ച​രു​ര​ശ്ര കി​ലോ​മീ​റ്റ​ർ വി​സ്തൃ​തി​യു​ള്ള ച​പ്പാ​ര​പ്പ​ട​വ്, 75.14 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വി​സ്തൃ​തി​യു​ള്ള എ​ര​മം - കു​റ്റൂ​ർ, 53.75 ച​രു​ര​ശ്ര കി​ലോ​മീ​റ്റ​ർ വി​സ്തൃ​തി​യു​ള്ള ക​ട​ന്ന​പ്പ​ള്ളി-​പാ​ണ​പ്പു​ഴ പ​ഞ്ചാ​യ​ത്തു​ക​ൾ വി​ഭ​ജി​ച്ച് പെ​രു​മ്പ​ട​വ് ഗ്ര​മ​പ​ഞ്ചാ​യ​ത്ത് രൂ​പീ​ക​രി​ക്കാം.

ത​ളി​പ്പ​റ​മ്പ്, പ​യ്യ​ന്നൂ​ർ താ​ലു​ക്കു​ക​ളി​ൽ പ​യ്യ​ന്നൂ​ർ, ത​ളി​പ്പ​റ​മ്പ്, ക​ല്യാ​ശേ​രി മ​ണ്ഡ​ല​ങ്ങ​ളു​ടെ അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​ണ് പെ​രു​മ്പ​ട​വ്. പെ​രു​മ്പ​ട​വി​ലെ ചി​ല ഭാ​ഗ​ങ്ങ​ൾ എ​ര​മം - കു​റ്റൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലും മ​റ്റു ചി​ല ഭാ​ഗ​ങ്ങ​ൾ ച​പ്പാ​ര​പ്പ​ട​വ്, ക​ട​ന്ന​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​ണു​ള്ള​ത്. ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും അ​തി​ർ​ത്തി​പ്ര​ദേ​ശ​മാ​ണി​ത്. ജ​ന​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് ആ​സ്ഥാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ങ്കി​ൽ15 കി​ലോ​മീ​റ്റ​റി​ല​ധി​കം യാ​ത്ര ചെ​യ്യ​ണം.

പെ​രു​മ്പ​ട​വ് ആ​സ്ഥാ​ന​മാ​യി പ​ഞ്ചാ​യ​ത്ത് രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് പ​തി​റ്റാ​ണ്ടു​ക​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്തി​ലെ ത​ല​വി​ൽ പ്ര​ദേ​ശ​വും എ​ര​മം-​കു​റ്റൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ളോ​റ വി​ല്ലേ​ജ് മു​ഴു​വ​നാ​യും ക​ട​ന്ന​പ്പ​ള്ളി-​പാ​ണ​പ്പു​ഴ പ​ഞ്ച​യ​ത്തി​ലെ ഏ​ര്യം ദേ​ശ​വും കൂ​ട്ടി​ച്ചേ​ർ​ത്താ​ൽ പെ​രു​മ്പ​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് രൂ​പീ​ക​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ വോ​ട്ട​ർ​മാ​രും ജ​ന​സം​ഖ്യ​യു​മു​ണ്ട്. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് മൊ​ത്തം 15,000 ല​ധി​കം വോ​ട്ട​ർ​മാ​രും ഇ​രു​പ​ത്തി​മൂ​ന്നാ​യി​ര​ത്തി​ല​ധി​കം ജ​ന​സം​ഖ്യ​യു​മു​ണ്ട്. പെ​രു​മ്പ​ട​വ് പ​ഞ്ചാ​യ​ത്ത് വ​ന്നാ​ൽ ഈ ​പ്ര​ദേ​ശ​ങ്ങ​ൾ വി​ഭ​ജി​ച്ച് 16 വാ​ർ​ഡു​ക​ളാ​ക്കി പെ​രു​മ്പ​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് രൂ​പീ​ക​രി​ക്കാം.

ഇ​പ്പോ​ഴു​ള്ള പ​ഞ്ചാ​യ​ത്തു​ക​ളു​ടെ വി​സ്തൃ​തി വ​ള​രെ വ​ലു​താ​യ​തി​നാ​ൽ പെ​രു​മ്പ​ട​വി​ലേ​യും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​യും വി​ക​സ​നം മു​ര​ടി​ച്ച നി​ല​യി​ലാ​ണ്. കൃ​ഷി മേ​ഖ​ല​യു​ടെ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ക​സ​ന​ത്തി​നും മ​റ്റു ജീ​വി​ത സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്താ​നും പു​തി​യ പ​ഞ്ചാ​യ​ത്ത് അ​നി​വാ​ര്യ​മാ​ണ്. നി​ർ​ദി​ഷ്ട പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് അ​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ൾ പെ​രു​മ്പ​ട​വ് ബ​സ്‌​സ്റ്റാ​ൻ​ഡി​നോ​ടു ചേ​ർ​ന്ന് ഇ​പ്പോ​ൾ ത​ന്നെ​യു​ണ്ട്.

ധാ​രാ​ളം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ചെ​റു​കി​ട വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളും ഈ ​മേ​ഖ​ല​യി​ലു​ണ്ട്. ദേ​ശ​സാ​ത്കൃ​ത ബാ​ങ്ക് അ​ട​ക്കം പ​തി​ന​ഞ്ചോ​ളം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളും ര​ണ്ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളും പ​ത്തോ​ളം എ​ൽ​പി, യു​പി, ഹൈ​സ്കൂ​ളു​ക​ളും, ഇ​രു​പ​ത്ത​ഞ്ചി​ല​ധി​കം ആ​രാ​ധ​നാ​ല​യ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന വി​പു​ല​മാ​യ പ്ര​ദേ​ശം പെ​രു​മ്പ​ട​വി​ന്‍റെ പ​രി​ധി​യി​ൽ വ​രും.

Tags : panchayat NattuVishasham DistrictNews

Recent News

Corehub Up