x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​സ് യാ​ത്രി​ക​യു​ടെ മാ​ല പൊ​ട്ടി​ച്ച ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​ക​ൾ പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: September 5, 2026 02:27 AM IST | Updated: September 5, 2026 02:27 AM IST

സാ​വി​ത്രി, പ്രി​യ

ആ​ലു​വ: കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ യാ​ത്ര​ക്കാ​രി​യു​ടെ മാ​ല പൊ​ട്ടി​ച്ച് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ര​ണ്ടു ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​ക​ളെ പി​ടി​കൂ​ടി പൊ​ലി​സി​ന് കൈ​മാ​റി. സാ​വി​ത്രി (45), പ്രി​യ (44) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രു​ടെ പ​ക്ക​ൽ​നി​ന്ന് ര​ണ്ട​ര പ​വ​ന്‍റെ സ്വ​ർ​ണ​മാ​ല ക​ണ്ടെ​ടു​ത്തു.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ ആ​ലു​വ സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം ബ​സ് എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം.

തോ​ട്ടു​മു​ഖ​ത്ത് നി​ന്ന് ആ​ലു​വ​യി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന ആ​ല​ങ്ങാ​ട് സ്വ​ദേ​ശി​നി ഗി​രി​ജ സു​ദ​ർ​ശ​ന​ന്‍റെ മാ​ല​യാ​ണ് ഇ​രു​വ​രും ചേ​ർ​ന്ന് പൊ​ട്ടി​ച്ചെ​ടു​ത്ത​ത്. മാ​ല ന​ഷ്ട​പ്പെ​ട്ട​ത​റി​ഞ്ഞ ഗി​രി​ജ ബ​ഹ​ളം വ​ച്ച​തോ​ടെ യു​വ​തി​ക​ൾ ബ​സി​ൽ നി​ന്ന് ഇ​റ​ങ്ങി ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു.

ഉ​ട​ൻ ആ​ലു​വ പൊ​ലി​സി​നെ വി​ളി​ച്ചു​വ​രു​ത്തി ബ​സി​ലെ മ​റ്റു യാ​ത്ര​ക്കാ​രും​കൂ​ടി ചേ​ർ​ന്ന് ഇ​രു​വ​രെ​യും പൊ​ലി​സി​നു കൈ​മാ​റു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പൊ​ലി​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് യു​വ​തി​ക​ളി​ൽ നി​ന്ന് സ്വ​ർ​ണം ക​ണ്ടെ​ടു​ത്ത​ത്.

Tags : arrested NattuVishasham DistrictNews

Recent News

Corehub Up