x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ക​ളെ​ കാ​ണാ​ൻ യു​കെ​യി​ലെ​ത്തി​യ അ​ങ്ക​മാ​ലി സ്വ​ദേ​ശി ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു

വെബ് ഡെസ്ക്
Published: September 5, 2026 02:31 AM IST | Updated: September 5, 2026 02:31 AM IST

പ്രതീകാത്മക ചിത്രം

നെ​ടു​മ്പാ​ശേ​രി: മ​ക​ളെ​യും കു​ടും​ബ​ത്തെ​യും കാ​ണാ​ൻ യു​കെ​യി​ലെ​ത്തി​യ അ​ങ്ക​മാ​ലി എ​ള​വൂ​ർ പാ​ല​മ​റ്റ​ത്ത് ഇ​ട്ടീ​ര യൗ​സേ​ഫ് (72) സോ​മ​ർ​സെ​റ്റി​ലെ യോ​വി​ലി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു. ജൂ​ലൈ 20നാ​ണ് ഭാ​ര്യ വ​ത്സ ജോ​സ​ഫി​നൊ​പ്പം യു​കെ​യി​ലെ​ത്തി​യ​ത്. ഓ​ഗ​സ്റ്റ് 31നാ​യി​രു​ന്നു മ​ര​ണം.

എ​ല്ലാ വ​ർ​ഷ​വും യു​കെ​യി​ലെ​ത്തി മ​ക​ളു​ടെ കൂ​ടെ ര​ണ്ടു​മാ​സ​ത്തോ​ളം താ​മ​സി​ച്ച് മ​ട​ങ്ങു​ന്ന പ​തി​വാ​യി​രു​ന്നു.

ഇ​ട്ടീ​ര ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യി​ൽ ഒ​ൻ​പ​ത് വ​ർ​ഷം സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. വി​ര​മി​ച്ച​തി​നു ശേ​ഷം കം​പ്യൂ​ട്ട​ർ സ​യ​ൻ​സി​ൽ എം​എ​സ്‌​സി​യും എം​ബി​എ​യും നേ​ടി. പി​ന്നീ​ട് ഹ​രി​യാ​ന വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡി​ൽ സീ​നി​യ​ർ സി​സ്റ്റം എ​ക്സി​ക്യൂ​ട്ടീ​വാ​യി ജോ​ലി ചെ​യ്തു. ജീ​വി​താ​നു​ഭ​വ​ങ്ങ​ളും ചി​ന്ത​ക​ളും ഉ​ൾ​പ്പെ​ടു​ത്തി ദി ​ആ​ർ​ട്ട് ഓ​ഫ് ഹാ​പ്പി ലി​വിം​ഗ് എ​ന്ന പു​സ്ത​ക​വും ര​ചി​ച്ചി​ട്ടു​ണ്ട്. മ​ക​ൾ: ദി​വ്യ. മ​രു​മ​ക​ൻ: ടോ​ജോ തോ​മ​സ്.

മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച ശേ​ഷം സം​സ്കാ​രം എ​ള​വൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ.

Tags : dies of heart attack NattuVishasham DistrictNews

Recent News

Corehub Up