x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ണ്ടൂ​ർ പാ​ലം അ​നു​ബ​ന്ധ റോ​ഡി​ന്‍റെ പ​ണി ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്ക​ണമെന്ന്

വെബ് ഡെസ്ക്
Published: September 5, 2026 02:10 AM IST | Updated: September 5, 2026 02:10 AM IST

റോ​ഡ് പ്ര​വൃ​ത്തി മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന മു​ണ്ടൂ​ർ പാ​ലം.

കോ​ട​ഞ്ചേ​രി:​കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ നെ​ല്ലി​പ്പൊ​യി​ൽ-​മു​ണ്ടൂ​ർ-​ക​ണ്ട​പ്പ​ൻ​ചാ​ൽ-​ആ​ന​ക്കാം​പൊ​യി​ൽ റോ​ഡി​ലെ മു​ണ്ടൂ​ർ പാ​ല​ത്തി​ന്‍റെ അ​നു​ബ​ന്ധ റോ​ഡ് നി​ർ​മാ​ണം മു​ട​ങ്ങി.​പ്ര​വൃ​ത്തി മു​ട​ങ്ങി​യി​ട്ട് നാ​ല്മാ​സ​ത്തി​ലേ​റെ​യാ​യി.

പാ​ലം പ​ണി പൂ​ർ​ത്തി​യാ​യെ​ങ്കി​ലും അ​നു​ബ​ന്ധ റോ​ഡി​ന്‍റെ സൈ​ഡ് കെ​ട്ട​ൽ, മ​ണ്ണി​ട്ട് അ​നു​ബ​ന്ധ റോ​ഡ് നി​ര​പ്പാ​ക്ക​ൽ, ടാ​റിം​ഗ്, സു​ര​ക്ഷ ഭി​ത്തി നി​ർ​മാ​ണം എ​ന്നീ ജോ​ലി​ക​ളാ​ണ് മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന​ത്.​മു​ൻ എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്ന് 1.99 കോ​ടി അ​നു​വ​ദി​ച്ച പ​ദ്ധ​തി പൊ​തു​മ​രാ​മ​ത്ത് പാ​ലം വി​ഭാ​ഗ​ത്തി​ന്‍റെ കീ​ഴി​ലാ​ണ് ന​ട​ക്കു​ന്ന​ത്.

പാ​ല​ത്തി​ന്‍റെ ഒ​ര​റ്റ​ത്ത് 30 മീ​റ്റ​ർ നീ​ള​ത്തി​ലും മ​റു​ഭാ​ഗ​ത്ത് 50 മീ​റ്റ​ർ നീ​ള​ത്തി​ലും അ​നു​ബ​ന്ധ റോ​ഡ് നി​ർ​മി​ക്കാ​നു​ണ്ട്. പാ​ല​ത്തി​ന്‍റെ ര​ണ്ട​റ്റ​ത്തും ക്വാ​റി വെ​യി​റ്റ് ഇ​ട്ട് വാ​ഹ​ന​ങ്ങ​ൾ​ക്ക് പോ​കാ​നു​ള്ള സൗ​ക​ര്യം താ​ൽ​ക്കാ​ലി​ക​മാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്.​താ​ൽ​ക്കാ​ലി​ക റോ​ഡ് കു​ണ്ടും കു​ഴി​യു​മാ​യി മെ​റ്റ​ൽ ഇ​ള​കി​ക്കി​ട​ക്കു​ന്ന​തി​നാ​ൽ ചെ​റു​വാ​ഹ​ന​ങ്ങ​ൾ​ക്കും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്കും അ​പ​ക​ട ഭീ​ഷ​ണി​യാ​ണ്.​കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ നാ​ര​ങ്ങാ​ത്തോ​ട്, മു​ണ്ടൂ​ർ,കൂ​രോ​ട്ടു​പാ​റ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ആ​ന​ക്കാം​പൊ​യി​ൽ ഭാ​ഗ​ത്തേ​ക്ക് എ​ത്തി​ച്ചേ​രാ​നു​ള്ള എ​ളു​പ്പ വ​ഴി​യാ​ണി​ത്.
സ്കൂ​ൾ ബ​സു​ക​ളും​നി​ര​വ​ധി സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ളും ഈ ​വ​ഴി​യി​ൽ കൂ​ടി സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്.

Tags : Nattuvishesham Districtnews Deepikanews immediately.

Recent News

Corehub Up