കോഴിക്കോട്: കേരള ആരോഗ്യ-ശാസ്ത്ര സര്‍വകലാശാലയുടെ (കെയുഎച്ച്എസ്) സ്കൂള്‍ ഓഫ് ഫാമിലി ഹെല്‍ത്ത് സ്റ്റഡീസിന്റെ (എസ്എഫ്എച്ച്എസ്) പുതിയ കെട്ടിടം ഇന്ന് വൈകീട്ട് മൂന്നിന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് കാമ്പസില്‍ ആരോഗ്യ മന്ത്രി കെ. മുരളീധരന് ഉദ്ഘാടനം ചെയ്യും.
മെഡിക്കല്‍ കോളജ് കാമ്പസില്‍ 50 സെന്റ് സ്ഥലത്താണ് പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. കുടുംബാരോഗ്യ രംഗത്തെ ഗവേഷണം, മനുഷ്യവിഭവശേഷി വികസനത്തിനായുള്ള പരിശീലന പരിപാടികള്‍, കുടുംബകേന്ദ്രീകൃത ആരോഗ്യ പരിചരണത്തെക്കുറിച്ച് അവബോധമുണ്ടാക്കല്‍,കുടുംബാരോഗ്യവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ പദ്ധതികള്‍ക്കും നയരൂപീകരണത്തിനും അക്കാദമിക പിന്തുണ നല്കല് എന്നിവയാണ് സ്കൂള്‍ ഓഫ് ഫാമിലി ഹെല്‍ത്ത് സ്റ്റഡീസിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍. കുട്ടികളിലെ ന്യൂറോ ഡെവലപ്മെന്റല്‍ വൈകല്യങ്ങള്‍, പാരമ്പര്യ രോഗങ്ങള്‍, കുട്ടികളിലെ കാഴ്ചാപ്രശ്നങ്ങള്‍, ആത്മഹത്യാ പ്രതിരോധം, സാംക്രമികേതര രോഗങ്ങള്‍, സ്ത്രീകള്‍ക്കെതിരായ ഡിജിറ്റല്‍ അതിക്രമം, ദുരന്തസാഹചര്യങ്ങളിലെ മാനസികാരോഗ്യം, പാലിയേറ്റീവ് കെയര്‍ തുടങ്ങിയ മേഖലകളില്‍ പരിശീലന പരിപാടികളും സംഘടിപ്പിക്കും.
ചടങ്ങില്‍ കെ. ജയന്ത് എംഎല്‍എ അധ്യക്ഷനാകും. എം.കെ രാഘവന് എം.പി, മേയര്‍ ഒ. സദാശിവന് എന്നിവര്‍ വിശിഷ്ടാതിഥികളാകും. കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. മോഹനന് കുന്നുമ്മല്‍ ആമുഖപ്രഭാഷണം നടത്തും.
Tags : Nattuvishesham Districtnews Deepikanews School of Family