സ്കൂളിൽ സംഘടിപ്പിച്ച വാർഷിക സ്പോർട്സ് മീറ്റിൽനിന്ന്.
മാറനല്ലൂർ: ക്രൈസ്റ്റ് നഗർ പബ്ലിക് സീനിയർ സെക്കൻഡറി സ്കൂളിൽ വാർഷിക സ്പോർട്സ് മീറ്റ് നടന്നു. മാറനല്ലൂർ എഫ്എച്ച്സി മെഡിക്കൽ ഓഫിസർ ഇൻ-ചാർജ് ഡോ. എസ്. എൽ. ഷീബ സല്യൂട്ട് സ്വീകരിച്ചശേഷം ദീപശിഖ തെളിയിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ഫാ. സാംജി വടക്കേടം സിഎംഐ അധ്യക്ഷത വഹിച്ചു. സ്പോർട്സ് കൗൺസിലർ കുമാരി നിധി എസ്. നായർ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മാർച്ച് പാസ്റ്റ് മത്സരത്തിലെ വിജയികൾക്ക് പിടിഎ പ്രസിഡന്റ് പ്രേംജിത്ത് സമ്മാനദാനം നിർവഹിച്ചു. അക്കാദമിക് കോ-ഓർഡിനേറ്റർ വി.വി. സുചിത്ര, സ്റ്റാഫ് സെക്രട്ടറി സി. ലക്ഷ്മി തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Nattuvishesham Districtnews Deepikanews Annual Sports