നാദാപുരം: വിലങ്ങാട് വായാട് ഉന്നതിയിൽ കാട്ടുപോത്തിന്റെ അക്രമത്തിൽ കൊല്ലപ്പെട്ട വേലിയേരി സുനിലിന്റെ വീട് വനം മന്ത്രി ഷിബു ബേബി ജോൺ സന്ദർശിച്ചു.
വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് വായാട്ടെ സുനിലിന്റെ വീട്ടിൽ മന്ത്രി എത്തിയത്. ഭാര്യ ഷീജയെയും മകൻ ദിൽജിത്തിനെയും കുടുംബാംഗങ്ങളെയും മന്ത്രി ആശ്വസിപ്പിച്ചു. സുനിലിന്റെ മകൻ ദിൽജിത്തിന് മന്ത്രി സൈക്കിൾ കൈമാറി. കുടുംബത്തിന്റെ ആശ്രിത നിയമനത്തിൽ അടിയന്തര നടപടി ഉണ്ടാവുമെന്ന് ഉറപ്പുനൽകി. വനാതിർത്തികളിൽ ഹാങ്ങിംഗ് ഫെൻസിംഗ് സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.
സുനിൽ മരിച്ച ദിവസം ഹൃദയാഘാതത്തിൽ മരിച്ച സുനിലിന്റെ പിതൃസഹോദര പുത്രൻ ജിജീഷിന്റെ വീടും മന്ത്രി സന്ദർശിച്ചു. കെ.എം. അഭിജിത്ത് എംഎൽഎ, സംസ്ഥാന ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ അഞ്ജൻ കുമാർ, ഡിഎഫ്ഒ ജോഷിൽ, കുറ്റ്യാടി ഫോറസ്റ്റ് റേഞ്ചർ പ്രശാന്ത് എന്നിവർ ഒപ്പമുണ്ടായിരുന്നു.
Tags : Nattuvishesham Districtnews Deepikanews