നെടുമങ്ങാട്: കോടികൾ മുടക്കി നിർമിച്ച നെടുമങ്ങാട് നഗരസഭയിലെ ഇരിഞ്ചയം ആധുനിക മത്സ്യമാർക്കറ്റ് നശിക്കുന്നു. 2004-ലാണ് ആ ധുനി രീതി യിൽ മാർക്കറ്റ് നിർമിച്ചത്. തുടക്കത്തിൽ കുറച്ചുകാലം നല്ല രീതിയിൽ പ്രവർത്തിച്ചിരുന്നുവെങ്കിലും, കൃത്യസമയത്ത് അറ്റകുറ്റപ്പണികൾ നടത്താൻ അധികൃതർ തയാറാകാകാത്തതോ ടെ വലിയ പ്രതിസന്ധിയിലേക്കുമാറി. ലക്ഷക്കണക്കിനു രൂപ വിലമതിക്കുന്ന അത്യാധുനിക യന്ത്രസാമഗ്രികളും ഐസ് നിർമാണ പ്ലാന്റിലെ സാമഗ്രികളും സാമൂഹ്യവിരുദ്ധർ കടത്തിക്കൊണ്ടുപോവുകയുംഅവശേഷിക്കുന്നവ നശിക്കുകയും ചെയ്തു.
കെട്ടിടം കാടുപിടിച്ചു കിടക്കുമ്പോൾ, ദുരിതം പേറുന്നത് സാധാരണക്കാരായ മത്സ്യവ്യാപാരികളാണ്. റോഡരികിലും അനുയോജ്യമല്ലാത്ത തുറന്ന സ്ഥലങ്ങളിലും കച്ചവടം നടത്തേണ്ട സ്ഥിതിയിലാണ് മത്സ്യവ്യാപാരികൾ. തൊഴിലാളികളുടെ ദുരിതം കണ്ടില്ലെന്നു നടിക്കുകയാണ് അധികൃതർ.
കുറച്ചു വർഷങ്ങൾക്ക് മുൻപ് ഇവിടെ സാധാരണക്കാർക്കായി 20 രൂപയ്ക്ക് ഊണു നൽകിയി രുന്ന ഭക്ഷണശാലകളുണ്ടായി രുന്നുവെങ്കിലും അതിന്റെ പ്രവ ർത്തനവും അധികനാൾ നീ ണ്ടുനിന്നില്ല.
ഇപ്പോൾ സാമൂഹ്യവിരുദ്ധരുടെയും തെരുവുനായകളുടെയും പ്രധാന സങ്കേതമായി മാറിയിരിക്കുകയാണ് ഇരിഞ്ചയം മാർക്കറ്റ്. രാത്രികാലങ്ങളിൽ മദ്യപശല്യം രൂക്ഷമാണെന്നും ഇഴജന്തുക്കളുടെ താവളമാണെന്നും നാട്ടുകാർ ആരോപിക്കുന്നു.