x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ട്ടു​കാ​രോ​ട് പി​ണ​ങ്ങി പ​തി​ന​ഞ്ചുകാ​ര​ൻ നാ​ടുവി​ട്ടു

വെബ് ഡെസ്ക്
Published: September 5, 2026 01:30 AM IST | Updated: September 5, 2026 01:30 AM IST

കോ​വ​ളം: വീ​ട്ടു​കാ​രോ​ട് പി​ണ​ങ്ങി ബൈ​ക്കു​മാ​യി പ​തി​ന​ഞ്ച് കാ​ര​ൻ നാ​ട് വി​ട്ടു. ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​വ​ളം പൊലിസ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. വെ​ങ്ങാ​നൂ​ർ ക​ല്ലു​വെ​ട്ടാ​ൻ​കു​ഴി പോ​റോ​ഡ് പാ​ല​ത്തിനു സ​മീ​പം തെ​ക്കെ​വി​ള മി​നി​ഭ​വ​നി​ൽ സ​തീ​ഷ് കു​മാ​റി​ന്‍റെ മ​ക​ൻ സ​ച്ചി​ൻ എ​സ്. നാ​യ​ർ എ​ന്ന പ​തി​ന​ഞ്ചുകാ​ര​നെ​യാ​ണ് ഇ​ക്ക​ഴി​ഞ്ഞ ര​ണ്ടാം തി​യ​തി രാ​ത്രി ഒ​ന്പതു മു​ത​ൽ കാ​ണാ​താ​യ​ത്. ബ​ന്ധു വീ​ടു​ക​ളി​ൽ ​അ​ന്വേ​ക്ഷി​ച്ച വീ​ട്ടു​കാ​ർ ഇ​ന്ന​ലെ പൊലി സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

ഇ​തു സം​ബ​ന്ധി​ച്ചു കേ​ര​ള​ത്തി​ലെ എ​ല്ലാം പൊലിസ് സ്റ്റേഷനു​ക​ൾ​ക്കും റെ​യി​ൽ​വേ സ്റ്റേഷ​നു​ക​ൾ​ക്കും വി​വ​രം കൈ​മാ​റി​യി​ട്ടു​ണ്ട്. ഫോ​ൺ ഉ​പ​യോ​ഗി​ക്കാ​ത്ത​തി​നാ​ൽ ബൈ​ക്കി​ന്‍റെ ന​മ്പ​ർ കേ​ന്ദ്രി​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം തു​ട​രു​ന്ന​ത്. സ​ച്ചി​നു ബൈ​ക്ക് ന​ൽ​കി​യ ആ​ളെ​യും സ്റ്റേഷ​നി​ൽ വി​ളി​ച്ചു വ​രു​ത്തി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്നു​ണ്ട്. അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ ഇ​ട​വി​ട്ട് കാ​റ്റ​റിം​ഗ് ജോ​ലി​ക​ൾ​ക്കു പോ​കു​ന്ന സ​ച്ചി​ൻ മൂ​ന്നു മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പും നാ​ടുവി​ട്ടു​പോ​യി​രു​ന്ന​താ​യി പൊലിസ് പ​റ​യു​ന്നു. കൈയിലു​ണ്ടാ​യി​രു​ന്ന പണം തീ​ർ​ന്ന​പ്പോ​ൾ അന്നു വീ​ട്ടു​കാ​രെ ഫോ​ണി​ൽ വി​ളി​ച്ചു. ഫോ​ണി​ന്‍റെ ഉ​ട​വി​ടം തേ​ടി​പ്പോ​യ പോ​ലീ​സ് സ​ച്ചി​നെ ബെംഗളൂരു വിൽ നി​ന്ന് ക​ണ്ടെ​ത്തുകയായിരുന്നു. നി​ല​വി​ൽ പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ലെ സി​സിടി​വിക​ൾ കേ​ന്ദ്രീകരിച്ച് തെ​ര​ച്ചി​ൽ ന​ട​ത്താ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് കോ​വ​ളം പൊലിസ്.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up