x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ര​ങ്ങ​ളി​ൽ കൊ​ക്കു​ക​ളു​ടെ സ​ഹ​വാ​സം: വ​ഴി ന​ട​ക്കാ​നാ​കാ​തെ യാ​ത്ര​ക്കാ​ർ

വെബ് ഡെസ്ക്
Published: September 5, 2026 01:01 AM IST | Updated: September 5, 2026 01:01 AM IST

ത​ങ്കം ജം​ഗ്ഷ​ന​ടു​ത്ത് കൊ​ക്കു​ക​ളു​ടെ വാ​സ​മു​ള്ള മ​ര​ങ്ങ​ൾ.

വ​ട​ക്ക​ഞ്ചേ​രി: റോ​ഡ​രി​കി​ലെ മ​ര​ങ്ങ​ളി​ലെ കൊ​ക്കു​ക​ളു​ടെ സ​ഹ​വാ​സം​മൂ​ലം ആ​ളു​ക​ൾ​ക്ക് വ​ഴി​ന​ട​ക്കാ​നാ​കാ​ത്ത സ്ഥി​തി​യാ​യി.

വ​ട​ക്ക​ഞ്ചേ​രി ടൗ​ൺ​ബ​സാ​ർ റോ​ഡി​ൽ ബ​സ് സ്റ്റാ​ൻ​ഡി​നും ത​ങ്കം ജം​ഗ്ഷ​നും ഇ​ട​യ്ക്കു​ള്ള പാ​ഴ്മ​ര​ങ്ങ​ളി​ലാ​ണ് വെ​ള്ള​കൊ​ക്കു​ക​ൾ കൂ​ട്ട​ങ്ങ​ളാ​യി താ​വ​ള​മാ​ക്കി​യി​ട്ടു​ള്ള​ത്. രാ​ത്രി​യോ​ടെ കൊ​ക്കു​ക​ൾ കൂ​ട്ട​ത്തോ​ടെ തി​രി​ച്ചെ​ത്തു​ന്പോ​ഴാ​ണ് ശ​ല്യം രൂ​ക്ഷ​മാ​വു​ക.

പി​ന്നെ മ​ഴ പെ​യ്യു​ന്ന​തു​പോ​ലെ ഇ​വ​യു​ടെ കാ​ഷ്ഠം മ​ര​ത്തി​ൽ​നി​ന്നു താ​ഴെ വീ​ണു​കൊ​ണ്ടി​രി​ക്കും. ഈ ​സ​മ​യം ക​ട​ന്നു​പോ​കു​ന്ന യാ​ത്ര​ക്കാ​രി​ലും വാ​ഹ​ന​ങ്ങ​ളി​ലു​മെ​ല്ലാം കാ​ഷ്ഠം നി​റ​യും.

മ​ര​ച്ചി​ല്ല​ക​ളി​ലെ കൂ​ടു​ക​ളി​ലു​ള്ള കു​ഞ്ഞു​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണ​മാ​യി കൊ​ണ്ടു​വ​രു​ന്ന ജ​ല​ജീ​വി​ക​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ളും താ​ഴെ​വീ​ഴും. ചെ​റി​യ അ​സി​ഡി​റ്റി​യു​ള്ള വി​സ​ർ​ജ്യ​മാ​യ​തി​നാ​ൽ ക​ഴു​കി​യാ​ലും തു​ണി വൃ​ത്തി​യാ​കി​ല്ല. വി​സ​ർ​ജ്യ​മ​ഴ​യെ കു​റി​ച്ച് അ​റി​യാ​ത്ത​വ​ർ ഇ​തി​നു​താ​ഴെ വാ​ഹ​നം നി​ർ​ത്തി​യാ​ൽ സെ​ക്ക​ന്‍റു​ക​ൾ​ക്കു​ള്ളി​ൽ വാ​ഹ​നം കാ​ഷ്ഠ​ത്തി​ൽ മു​ങ്ങും. ത​ല​യി​ലും തു​ണി​യി​ലു​മൊ​ക്കെ കാ​ഷ്ഠ​വു​മാ​യി പി​ന്നെ ആ​ളു​ക​ളു​ടെ യാ​ത്ര​ത​ന്നെ മു​ട​ങ്ങു​ന്ന സ്ഥി​തി​യും ഉ​ണ്ടാ​കു​ന്നു​ണ്ട്.

ഇ​വി​ടെ കെ​ട്ടി​ട​നി​ർ​മാ​ണം ന​ട​ക്കു​ന്ന​തി​നാ​ൽ കെ​ട്ടി​ട​ത്തി​നു മു​ക​ളി​ലേ​ക്കു​ള്ള മ​ര​ക്കൊ​മ്പു​ക​ളെ​ല്ലാം മു​റി​ച്ചു​മാ​റ്റി​യ​തോ​ടെ മ​ര​ങ്ങ​ളെ​ല്ലാം റോ​ഡി​ലേ​ക്കാ​ണ് ചാ​ഞ്ഞു നി​ൽ​ക്കു​ന്ന​ത്. ഇ​തി​നാ​ൽ മ​രം​വീ​ണ് അ​പ​ക​ട സാ​ധ്യ​ത​ക​ളും കൂ​ടു​ത​ലാ​ണ്.

ഏ​തു​സ​മ​യ​വും വാ​ഹ​ന​ങ്ങ​ളും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​മു​ള്ള തി​ര​ക്കേ​റി​യ റോ​ഡാ​ണി​ത്. റോ​ഡി​നും ക​ട​മു​റി​ക​ൾ​ക്കും ന​ടു​വി​ലാ​ണ് മ​ര​ങ്ങ​ളു​ള്ള​ത്. ക​ട​മു​റ​ക​ളി​ൽ മ​ത്സ്യ - മാം​സ ക​ച്ച​വ​ടം പോ​ലെ​യു​ള്ള​വ തു​ട​ങ്ങി​യാ​ൽ അ​വി​ടെ നി​ന്നു​ള്ള മ​ലി​ന ജ​ല​വും ഇ​നി റോ​ഡി​ലേ​ക്കെ​ത്തും. മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി ആ​ളു​ക​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യി വ​ഴി​ന​ട​ക്കാ​വു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Tags : Herons nesting NattuVishasham DistrictNews

Recent News

Corehub Up