x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​വി​രു​ദ്ധ​പ്ര​വ​ർ​ത്ത​നം ഉൗ​ർ​ജി​ത​മാ​ക്ക​ണം: മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ

വെബ് ഡെസ്ക്
Published: September 5, 2026 01:44 AM IST | Updated: September 5, 2026 01:44 AM IST

മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തൃ​ശൂ​ർ: ല​ഹ​രി​വി​രു​ദ്ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​പ്പെ​ടു​ത്ത​ണ​മെ​ന്ന് അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ. കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ​സ​മി​തി തൃ​ശൂ​ർ അ​തി​രൂ​പ​ത പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ച്ച വൈ​ദി​ക​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ.ഡോ. ദേ​വ​സി പ​ന്ത​ല്ലൂ​ക്കാ​ര​ൻ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പു​ത്തൂ​ർ ഫൊ​റോ​ന പ്ര​മോ​ട്ട​ർ ഫാ. ​അ​ല​ക്സാ​ണ്ട​ർ കു​രി​ക്കാ​ട്ടി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ക​നാ​യി.

സെ​ന്‍റ് തോ​മ​സ് കോ​ള​ജ് എ​ക്സി​ക്യൂ​ട്ടീ​വ് മാ​നേ​ജ​ർ ഫാ. ​ബി​ജു പാ​ണേ​ങ്ങാ​ട​ൻ, കൊ​ട്ടേ​ക്കാ​ട് ഫൊ​റോ​ന വി​കാ​രി ഫാ. ​വ​ർ​ഗീ​സ് കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, പെ​രി​ങ്ങ​ണ്ടൂ​ർ പീ​സ് ഹോം ​ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ണ്‍​സ​ണ്‍ ചാ​ലി​ശേ​രി, ഫാ. ​ആ​ന്‍റോ ചി​രി​യ​ങ്ക​ണ്ട​ത്ത്, ഫാ. ​സോ​ണി കി​ഴ​ക്കൂ​ട​ൻ, ഫാ. ​പോ​ണ്‍​സ​ണ്‍ ത​ട്ടി​ൽ, ഫാ. ​സെ​ബി ചി​റ്റാ​ട്ടു​ക​ര, ക​ത്തോ​ലി​ക്ക സ​ഭ ഡ​യ​റ​ക്ട​ർ ഫാ. ​ബി​ൽ​ജു വാ​ഴ​പ്പി​ള്ളി, സാ​ന്ത്വ​നം ഡ​യ​റ​ക്ട​ർ ജോ​ജു ആ​ളൂ​ർ, ഫാ. ​ഫ്ര​ഡി എ​ലു​വ​ത്തി​ങ്ക​ൽ, സി.​എ​ൻ. സ്വീ​ഡ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

മേ​ഴ്സി തൊ​മ്മി​ക്കു​ഞ്ഞ്, ജോ​സ് വ​ട​ക്കേ​ത്ത​ല, കൊ​ച്ചു​വ​ർ​ക്കി ത​ര​ക​ൻ, റോ​ബി​ൻ ഫാ​ഫേ​ൽ, സി​ജോ ഇ​ഞ്ചോ​ടി​ക്കാ​ര​ൻ, ലി​ന്‍റോ ഫ്രാ​ൻ​സി​സ് നേ​തൃ​ത്വം നല്‍കി. സി.​പി. ഡേ​വി​സ് ന​ന്ദി പ​റ​ഞ്ഞു.

Tags : Anti-drug activities NattuVishasham DistrictNews

Recent News

Corehub Up