പ്രതീകാത്മക ചിത്രം
കൊച്ചി: ബംഗളൂരുവില്‍ എംബിബിഎസ് അഡ്മിഷന് വാഗ്ദാനം ചെയ്ത് എറണാകുളം സ്വദേശിയില്‍ നിന്ന് 50 ലക്ഷം തട്ടിയെടുത്ത ദമ്പതികള്‍ക്കായി പൊലിസ് അന്വേഷണം ആരംഭിച്ചു.
ഇടപ്പള്ളിയില്‍ താമസിക്കുന്ന ദമ്പതികളായ ആന്‍ ജേക്കബ്, ജീഗി ബോയ് ജേക്കബ് എന്നിവര്‍ക്കായാണ് എറണാകുളം നോര്‍ത്ത് പൊലിസ് അന്വേഷണം ആരംഭിച്ചത്. പരാതിക്കാരന്റെ മകള്‍ക്ക് ബംഗളൂരുവിലെ സെന്റ് ജോര്‍ജ് മെഡിക്കല്‍ കോളജില്‍ എന്‍ആര്‍ഐ ക്വാട്ടയില്‍ അഡ്മിഷന് വാങ്ങിക്കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് ദമ്പതികള്‍ 2026 മാര്‍ച്ച് 17 മുതല്‍ മേയ് എട്ടു വരെയുള്ള കാലയളവില്‍ 50 തവണകളായി പണം തട്ടിയെടുക്കുകയായിരുന്നു.
വാഗ്ദാനം ചെയ്ത മെഡിക്കല്‍ സീറ്റ് നല്‍കാതെയും പണം തിരികെ ലഭിക്കാതെയും വന്നപ്പോഴാണ് പരാതി നല്‍കിയത്.
Tags : MBBS Admission NattuVishasham DistrictNews