x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​രു​വ​ണ്ണാ​മൂ​ഴി ടൂ​റി​സ്റ്റ് കേ​ന്ദ്രത്തെ ആ​ര് ര​ക്ഷി​ക്കും?

രാ​ജ​ൻ വ​ർ​ക്കി
Published: September 5, 2026 02:16 AM IST | Updated: September 5, 2026 02:16 AM IST

പേ​രാ​മ്പ്ര: പെ​രു​വ​ണ്ണാ​മൂ​ഴി ടൂ​റി​സ്റ്റ് കേ​ന്ദ്രം അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന​മൂ​ലം നി​ശി​ക്കു​ന്നു.

കു​റ്റ്യാ​ടി ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ അ​ണ​ക്കെ​ട്ടും റി​സ​ർ​വോ​യ​റു​മ​ട​ങ്ങി​യ വൃ​ഷ്ടി പ്ര​ദേ​ശ​മാ​ണ് ഈ ​ടൂ​റി​സ്റ്റ് കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. എ​ന്നാ​ൽ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം കാ​ട് മൂ​ടി​യ നി​ല​യി​ലാ​ണ്. ഒ​രു ഭാ​ഗം വ​ന​ത്തോ​ട് ചേ​ർ​ന്നാ​ണ് സ്ഥി​തി ചെ​യ്യു​ന്ന​ത്. മു​ൻ കാ​ല​ങ്ങ​ളി​ൽ സ​മ​യ​ബ​ന്ധി​ത​മാ​യി കാ​ട് നീ​ക്കം ചെ​യ്യു​മാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ അ​ത് ന​ട​ക്കു​ന്നി​ല്ല. ഫ​ണ്ടി​ന്‍റെ അ​ഭാ​വ​മാ​ണ് കാ​ര​ണ​മാ​യി അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. വ​ന്യ​മൃ​ഗ​ങ്ങ​ൾ ഡാ​മി​ൽ പ്ര​വേ​ശി​ച്ചാ​ൽ പോ​ലും ആ​രും അ​റി​യി​ല്ല.

സ​പ്പോ​ർ​ട്ട് ഡാ​മി​ന്‍റെ നി​ർ​മാ​ണം അ​ന​ന്ത​മാ​യി നീ​ണ്ടു പോ​കു​ന്ന​താ​ണ് മ​റ്റൊ​രു പ്ര​ധാ​ന പ്ര​ശ്‌​നം. പ്ര​വൃ​ത്തി കാ​ര​ണം സ​ന്ദ​ർ​ശ​ക​ർ​ക്ക് നി​യ​ന്ത്ര​ണ​വു​മു​ണ്ട്‌. ഡാ​മി​ന്‍റെ സ്‌​പി​ൽ വേ​യി​ലൂ​ടെ​യു​ള്ള വെ​ള്ള​ച്ചാ​ട്ട​മാ​യി​രു​ന്നു മ​റ്റൊ​രു ആ​ക​ർ​ഷ​ണം. വൈ​ദ്യു​തി ഉ​ത്പാ​ദ​നം ന​ട​ക്കു​ന്ന​തി​നാ​ൽ ഡാ​മി​ൽ അ​ധി​ക ജ​ലം എ​ത്തു​മ്പോ​ൾ മാ​ത്ര​മെ പു​റ​ത്തേ​ക്ക് നീ​രൊ​ഴു​ക്ക് ഉ​ണ്ടാ​വു​ക​യു​ള്ളൂ. പൂ​ന്തോ​ട്ട​ങ്ങ​ളും കാ​ട് ക​യ​റി​യ നി​ല​യി​ലാ​ണ്. ഭ​ക്ഷ​ണ - ശു​ദ്ധ​ജ​ല ല​ഭ്യ​ത അ​ട​ക്ക​മു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ പ​ദ്ധ​തി​ക​ൾ വി​ജ​യി​ക്കാ​ത്ത​തും വി​ക​സ​ന മു​ര​ടി​പ്പി​ന് കാ​ര​ണ​മാ​ണ്. ഇ​തി​നാ​യി ല​ക്ഷ​ങ്ങ​ൾ വ​ക​യി​രു​ത്തി നി​ർ​മി​ച്ച കെ​ട്ടി​ട​ങ്ങ​ൾ അ​നാ​ഥ​മാ​ണ്.

പ്ര​വേ​ശ​ന​ത്തി​ന് വ​ലി​യ ഫീ​സ് വാ​ങ്ങു​ന്നു​ണ്ടെ​ങ്കി​ലും ഇ​ത് മു​ത​ലാ​കു​ന്നി​ല്ലെ​ന്നാ​ണ് സ​ന്ദ​ർ​ശ​ക​രു​ടെ പ്ര​ധാ​ന പ​രാ​തി. സ​ർ​ക്കാ​ർ ടൂ​റി​സം ഏ​ജ​ൻ​സി​ക​ൾ ഇ​ട​ക്കി​ടെ കാ​ര്യ അ​വ​ലോ​ക​നം ന​ട​ത്താ​റു​ണ്ടെ​ങ്കി​ലും ഒ​രു പ്ര​വ​ർ​ത്ത​ന​വും ന​ട​ക്കു​ന്നി​ല്ല. പ്ര​ദേ​ശ​ത്തെ റോ​ഡു​ക​ളും കാ​ല​ങ്ങ​ളാ​യി ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. മാ​റി മാ​റി വ​രു​ന്ന സ​ർ​ക്കാ​രു​ക​ളും ടൂ​റി​സം ഏ​ജ​ൻ​സി​ക​ളും പെ​രു​വ​ണ്ണാ​മൂ​ഴി​യു​ടെ വി​ക​സ​നം സം​ബ​ന്ധി​ച്ച് സം​സാ​രി​ക്കു​മെ​ങ്കി​ലും ഒ​രു മാ​റ്റ​വും വ​രു​ത്തു​ന്നി​ല്ല. പു​തി​യ സ​ർ​ക്കാ​ർ 100 ദി​നം പി​ന്നി​ട്ട അ​വ​സ​ര​ത്തി​ൽ ഇ​തി​ന് മാ​റ്റം വ​രു​മോ എ​ന്നാ​ണ് ജ​നം ചോ​ദി​ക്കു​ന്ന​ത്.

Tags : Nattuvishesham Districtnews Deepikanews Who will save െെെ

Recent News

Corehub Up