x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ടെ​ങ്ങും മ​ഹാ​ശോ​ഭ​ായാ​ത്ര, ക​ണ്‍നി​റ​യെ ക​ണ്ണ​ൻ

വെബ് ഡെസ്ക്
Published: September 5, 2026 02:18 AM IST | Updated: September 5, 2026 02:18 AM IST

കോ​ഴി​ക്കോ​ട്: ഉ​ണ്ണി​ക​ണ്ണ​ന്‍​മാ​രും ഗോ​പി​ക​മാ​രും നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ളും നാ​ടി​നെ അ​മ്പാ​ടി​യാ​ക്കി.

വെ​ണ്ണ ക​ട്ടുതി​ന്നു​ന്ന ഉ​ണ്ണി​ക്ക​ണ്ണ​ൻ, ഗോ​പി​ക​മാ​രു​ടെ വ​സ്ത്ര​ങ്ങ​ൾ ക​വ​രു​ന്ന കു​സൃ​തി​ക്ക​ണ്ണ​ൻ, കം​സ​ന്‍റെ ഘാ​ത​ക​നാ​കു​ന്ന ക​ണ്ണ​ൻ, സം​ഹാ​ര​മൂ​ർ​ത്തി​യാ​യ കൃ​ഷ്ണ​ൻ, അ​ർ​ജു​ന​ന് ഗീ​തോ​പ​ദേ​ശം ന​ൽ​കു​ന്ന കൃ​ഷ്ണ​ൻ എ​ല്ലാം നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ളായി തെ​രു​വീ​ഥി​ക​ളി​ൽ അ​ണി​നി​ര​ന്നു.
ബാ​ല​ഗോ​കു​ലം കോ​ഴി​ക്കോ​ട് മ​ഹാ​ന​ഗ​ര​ത്തി​ന്‍റെ മ​ഹാ​ശോ​ഭാ​യാ​ത്ര ശ്രീ ​ക​ണേ്ഠ​ശ്വ​ര ക്ഷേ​ത്ര പ​രി​സ​ര​ത്തു നി​ന്നാ​ണ് തു​ട​ങ്ങി​യ​ത്. വെ​ള്ള​യി​ല്‍ തൊ​ടി​യി​ല്‍ ഭ​ഗ​വ​തി ക്ഷേ​ത്രം, അ​ഴ​കൊ​ടി ദേ​വീ​ക്ഷേ​ത്രം, എ​ര​ഞ്ഞി​പ്പാ​ലം താ​യാ​ട്ട് ഭ​ഗ​വ​തി ക്ഷേ​ത്രം, ആ​ഴ്ച​വ​ട്ടം ഹി​ന്ദു സേ​വാ സ​മി​തി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച ശോ​ഭാ​യാ​ത്ര​ക​ള്‍ ശ്രീ​ക​ണേ്ഠ​ശ്വ​ര ക്ഷേ​ത്ര​ത്തി​ല്‍ നി​ന്നാ​രം​ഭി​ച്ച ശോ​ഭാ യാ​ത്ര​യു​മാ​യി സം​ഗ​മി​ച്ച് മ​ഹാ ശോ​ഭാ​യാ​ത്ര​യാ​യി മു​ത​ല​ക്കു​ളം അ​ന്ന​പൂ​ര്‍​ണ്ണേ​ശ്വ​രീ ക്ഷേ​ത്ര പ​രി​സ​ര​ത്തെ 'അ​മ്പാ​ടി'​യി​ല്‍ പ്ര​സാ​ദ വി​ത​ര​ണ​ത്തോ​ടെ സ​മാ​പി​ച്ചു.​

ജി​ല്ല​യി​ല്‍ മ​റ്റി​ട​ങ്ങി​ല്‍ ആ​ഘോ​ഷ​മാ​യ മ​ഹാ​ശോ​ഭ​യാ​ത്ര​ക​ള്‍ ന​ട​ന്നു.​വി​ഷ്ണു​ക്ഷേ​ത്ര​ങ്ങ​ളി​ല്‍ രാ​വി​ലെ പ്ര​ത്യേ​ക പൂ​ജ​ക​ളും ആ​ഘോ​ഷ​ങ്ങ​ളും ന​ട​ന്നു.

Tags : Nattuvishesham Districtnews Deepikanews procession

Recent News

Corehub Up