x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂ​രാ​ച്ചു​ണ്ട് ടൗ​ണി​ന്‍റെ എ​സ്റ്റി​മേ​റ്റ് ഈ ​മാ​സം സ​മ​ർ​പ്പി​ക്കും

വെബ് ഡെസ്ക്
Published: September 5, 2026 02:19 AM IST | Updated: September 5, 2026 02:19 AM IST

കൂ​രാ​ച്ചു​ണ്ട് ടൗ​ണി​ന്‍റെ എ​സ്റ്റി​മേ​റ്റ് സം​ബ​ന്ധി​ച്ച് പ​ഞ്ചാ​യ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ

കൂ​രാ​ച്ചു​ണ്ട്: മ​ല​യോ​ര ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യ കൂ​രാ​ച്ചു​ണ്ട് ടൗ​ൺ ഉ​ൾ​പ്പെ​ടു​ന്ന റീ​ച്ചി​ന്‍റെ എ​സ്റ്റി​മേ​റ്റ് ഈ ​മാ​സം 15 നു​ള്ളി​ൽ അ​നു​മ​തി​ക്കാ​യി സ​മ​ർ​പ്പി​ക്കു​മെ​ന്ന് കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർ​ഡ് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​താ​യി പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് സി​നി ജി​നോ പ​റ​ഞ്ഞു. ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ഇ​ന്ന​ലെ ന​ട​ന്ന ച​ർ​ച്ച​യി​ലാ​ണ് തീ​രു​മാ​ന​മ​റി​യി​ച്ച​ത്.

ഹൈ​വേ നി​ർ​മാ​ണ​ത്തി​ന് സ്ഥ​ലം വി​ട്ടു​ന​ൽ​കി​യ ക​ട​യു​ട​മ​ക​ളു​ടെ പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കും. ചെ​മ്പ്ര മു​ത​ൽ ഇ​രു​പ​ത്തെ​ട്ടാം മൈ​ൽ വ​രെ​യു​ള്ള റീ​ച്ചി​ന്‍റെ കൂ​രാ​ച്ചു​ണ്ട് ടൗ​ൺ ഒ​ഴി​കെ​യു​ള്ള റോ​ഡി​ന്‍റെ പ്ര​വ​ർ​ത്തി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. 51.43 കോ​ടി രൂ​പ​ക്ക് സാ​ങ്കേ​തി​ക അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് സൊ​സൈ​റ്റി​യാ​ണ് റോ​ഡി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്തി ന​ട​ത്തു​ന്ന​ത്.

പ​ഞ്ചാ​യ​ത്ത്‌ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ, ജ​ല​നി​ധി പ​ദ്ധ​തി എ​ന്നി​വ​യു​ടെ പൈ​പ്പു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കാ​ൻ എ​സ്റ്റി​മേ​റ്റ് ഉ​ട​ൻ കെ​ആ​ർ​എ​ഫ്ബി​ക്ക് സ​മ​ർ​പ്പി​ക്കും. ജ​ൽ​ജീ​വ​ൻ മി​ഷ​ന്‍റെ പൈ​പ്പു​ക​ൾ പു​തു​താ​യി സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗം പ​ത്തി​ന് രാ​വി​ലെ 11ന് ​പ​ഞ്ചാ​യ​ത്ത്‌ ഹാ​ളി​ൽ ചേ​രും. പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് സി​നി ജി​നോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു ക​ട​ലാ​ശേ​രി, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ ബി​ന്ദു​മോ​ൾ തോ​മ​സ്, ഡാ​ർ​ളി ഏ​ബ്ര​ഹാം, ചെ​റി​യാ​ൻ ജോ​സ​ഫ്, ബ്ലോ​ക്ക്‌ മെ​മ്പ​ർ അ​രു​ൺ ജോ​സ്, പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ളാ​യ സ​ണ്ണി ജോ​സ​ഫ്, റ​സീ​ന യൂ​സ​ഫ്, എ​ൻ.​കെ. കു​ഞ്ഞ​മ്മ​ദ്, എം.​ജെ. ആ​ൻ​സ​മ്മ, പ്ര​ബീ​ഷ് ത​ളി​യോ​ത്ത്, ജ​ലീ​ൽ കു​ന്നും​പു​റ​ത്ത്, സെ​ക്ര​ട്ട​റി യാ​ദ​വ് വി​ൽ​സ​ൻ, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി കെ.​പി. മ​നി​ൽ​കു​മാ​ർ, കെ​ആ​ർ​എ​ഫ്ബി അ​സി. എ​ക്‌​സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ വി​ജ​യ കൃ​ഷ്ണ​ൻ, ഊ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി സൈ​റ്റ് എ​ൻ​ജി​നി​യ​ർ മ​ഹേ​ഷ്‌, പ്രൊ​ജ​ക്ട് എ​ൻ​ജി​നിയ​ർ സു​ധീ​ഷ്, സൈ​റ്റ് എ​ൻ​ജി​നിയ​ർ വി​നീ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up