x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​ത്തി​രി-​ത​രു​വ​ണ പാ​ത​യി​ല്‍ കാ​ടു​ക​യ​റി: ദു​രി​ത​ത്തി​ലാ​യി യാ​ത്ര​ക്കാ​ര്‍

വെബ് ഡെസ്ക്
Published: September 5, 2026 01:41 AM IST | Updated: September 5, 2026 01:41 AM IST

ദി​ശാ​ബോ​ര്‍​ഡി​ലേ​ക്ക് പ​ട​ര്‍​ന്ന് ക​യ​റി​യ നി​ല​യി​ല്‍.

വൈ​ത്തി​രി: വൈ​ത്തി​രി-​ത​രു​വ​ണ റോ​ഡി​ല്‍ വ​ശ​ങ്ങ​ളി​ല്‍ കാ​ടു​ക​ള്‍ അ​നി​യ​ന്ത്രി​ത​മാ​യി പ​ട​ര്‍​ന്നു​പ​ന്ത​ലി​ക്കു​ന്ന​ത് യാ​ത്ര​ക്കാ​ര്‍​ക്കും വാ​ഹ​ന​ങ്ങ​ള്‍​ക്കും വ​ലി​യ അ​പ​ക​ട​ഭീ​ഷ​ണി​യാ​കു​ന്നു.

റോ​ഡ​രി​കി​ലെ ദി​ശാ​ബോ​ര്‍​ഡു​ക​ള്‍ പ​ല​തും കാ​ട്ടു​ചെ​ടി​ക​ളും വ​ള്ളി​ക​ളും പ​ട​ര്‍​ന്നു മൂ​ടി​യ നി​ല​യി​ലാ​ണ്. ഇ​ത് രാ​ത്രി​കാ​ല​ങ്ങ​ളി​ലും പ്ര​ദേ​ശ​ത്ത് പ​രി​ച​യ​മി​ല്ലാ​ത്ത യാ​ത്ര​ക്കാ​ര്‍​ക്കും വ​ഴി തി​രി​ച്ച​റി​യാ​ന്‍ സാ​ധി​ക്കാ​തെ വ​ലി​യ പ്ര​യാ​സ​മു​ണ്ടാ​ക്കു​ന്നു. വ​ഴി പെ​ട്ടെ​ന്ന് മ​ന​സി​ലാ​കാ​തെ വ​രു​ന്ന​ത് വാ​ഹ​ന​ങ്ങ​ള്‍ പെ​ട്ടെ​ന്ന് ബ്രേ​ക്ക് ചെ​യ്യാ​നും അ​പ​ക​ട​ങ്ങ​ളി​ല്‍​പ്പെ​ടാ​നും ഇ​ട​യാ​ക്കു​ന്നു​ണ്ട്. റോ​ഡി​ലേ​ക്ക് അ​നി​യ​ന്ത്രി​ത​മാ​യി വ​ള​ര്‍​ന്നു​നി​ല്‍​ക്കു​ന്ന കാ​ടു​ക​ള്‍ ഗ​താ​ഗ​ത സു​ര​ക്ഷ​യെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. ചെ​ടി​ക​ള്‍ റോ​ഡി​ലേ​ക്ക് പ​ട​ര്‍​ന്നു​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ പാ​ത​യു​ടെ വീ​തി കു​റ​യു​ക​യും വ​ള​വു​ക​ളി​ല്‍ എ​തി​ര്‍​ദി​ശ​യി​ല്‍ നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ കാ​ണാ​ന്‍ സാ​ധി​ക്കാ​തെ വ​രി​ക​യും ചെ​യ്യു​ന്നു. ഇ​ത് അ​പ​ക​ട സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കു​ക​യാ​ണ്.

കൂ​ടാ​തെ കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്കും സൈ​ക്ലി​സ്റ്റു​ക​ള്‍​ക്കും സു​ര​ക്ഷി​ത​മാ​യി സ​ഞ്ച​രി​ക്കാ​ന്‍ റോ​ഡ​രി​കി​ല്‍ സ്ഥ​ല​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്.

വ​ന്യ​ജീ​വി സാ​ന്നി​ധ്യ​മു​ള്ള ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഇ​ത്ത​രം കാ​ടു​ക​ള്‍ വി​ഷ​പ്പാ​മ്പു​ക​ള്‍​ക്കും മ​റ്റു ജീ​വി​ക​ള്‍​ക്കും ഒ​ളി​ത്താ​വ​ള​മാ​കാ​നും സാ​ധ്യ​ത​യേ​റെ​യാ​ണ്. എ​ത്ര​യും വേ​ഗ​ത്തി​ല്‍ റോ​ഡി​ലെ കാ​ടു​ക​ള്‍ വെ​ട്ടി​മാ​റ്റി യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രും സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​രും യാ​ത്ര​ക്കാ​രും ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Nattuvishesham Districtnews Deepikanews Overgrown

Recent News

Corehub Up