കൊട്ടിയം: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കുത്തിപ്പരിക്കേല്പിച്ച കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. പള്ളിത്തോട്ടം വാടി കുഴിവയല്‍ പുരയിടത്തില്‍ ലിയോണ്‍ സാജന് (28) ആണ് പള്ളിത്തോട്ടം പൊലിസിന്റെ പിടിയിലായത്. മുണ്ടയ്ക്കല്‍ സ്വദേശിയായ യുവാവിനെയാണ് ഇയാള്‍ കുത്തിപ്പരിക്കേല്‍പ്പിച്ചത്.
കഴിഞ്ഞ രണ്ടിന് രാത്രി 10.30-ഓടെ തങ്കശേരി ബസ് ബേയില്‍ യുവാവ് സുഹൃത്തുക്കള്‍ക്കൊപ്പം നില്ക്കുമ്പോള്, ബൈക്കിലെത്തിയ പ്രതി ഇയാളെ അസഭ്യം പറയുകയായിരുന്നു. ഇത് ചോദ്യം ചെയ്ത യുവാവിനെ പ്രതിയായ ലിയോണ്‍ സാജന് കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് യുവാവ് നല്കിയ പരാതിയില്‍ പള്ളിത്തോട്ടം പൊലിസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പള്ളിത്തോട്ടം പൊലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍മാരായ പ്രതിഭ, നിരഞ്ജന, ക്രിസ്റ്റി എന്നിവരുടെ നേതൃത്വത്തില്‍ എ എസ്ഐ ബിനു, സി.പി.ഒ മാരായ അഭിലാഷ്, ഉണ്ണി, ഷമീര്‍ഖാന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Tags : Nattuvishesham Districtnews Deepikanews Accused arrested.