x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ര്‍​ഷ​ക​രെ ദ്രോ​ഹി​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ല: ഇ.​പി ജ​യ​രാ​ജ​ന്‍

വെബ് ഡെസ്ക്
Published: September 5, 2026 12:58 AM IST | Updated: September 5, 2026 12:58 AM IST

കി​സാ​ന്‍ സ​ഭ വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ.​പി.ജ​യ​രാ​ജ​ന്‍ ഉ​ദ്ഘാ​ട​നം ചെയ്യുന്നു.

കു​ള​ത്തൂ​പ്പു​ഴ : പ​ശ്ചി​മ​ഘ​ട്ട പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യു​ടെ പേ​രി​ല്‍ ക​ര്‍​ഷ​ക​രെ​യും മ​റ്റു​ജ​ന​വി​ഭാ​ഗ​ങ്ങ​ളെ​യും ദ്രോ​ഹി​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​വ​രു​ടെ അ​വ​കാ​ശ​ത്തി​നു​വേ​ണ്ടി ഏ​ത​റ്റം​വ​രെ​യും പോ​കു​മെ​ന്നും അ​ഖി​ലേ​ന്ത്യ കി​സാ​ന്‍ സ​ഭ വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ.​പി ജ​യ​രാ​ജ​ന്‍. കു​ള​ത്തൂ​പ്പു​ഴ​യി​ല്‍ കേ​ര​ള ക​ര്‍​ഷ​ക​സം​ഘം സം​ഘ​ടി​പ്പി​ച്ച സ​മ​ര​പ്ര​ഖ്യാ​പ​ന ക​ണ്‍​വെന്‍​ഷ​ന്‍ ഉ​ദ്ഘാ​ട​നം​ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കൃ​ഷി​ഭൂ​മി കോ​ര്‍​പ​റേ​റു​ക​ള്‍​ക്ക് തീ​റെ​ഴു​താ​നാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​ത്. അ​തി​നു​വേ​ണ്ടി ത​യാ​റാ​ക്കി​യ നി​യ​മ​ത്തി​ന്‍റെ അ​പ​ക​ടം മ​യ​പ്പെ​ടു​ത്താ​നാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​ത്. ജ​ന​ങ്ങ​ളോ​ട് പ്ര​തി​ബ​ദ്ധ​ത​യി​ല്ലാ​തെ അ​വ​രെ കു​ടി​യൊ​ഴി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നെ​തി​രെ ക​ര്‍​ഷ​ക​സം​ഘ​വും ഇ​ട​തു​പ​ക്ഷ​പ്ര​സ്ഥാ​ന​ങ്ങ​ളും ഒ​റ്റ​ക്കെ​ട്ടാ​യി അ​ണി​നി​ര​ക്കും.

യു​പി​എ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണ് പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​മെ​ന്ന നി​ര്‍​വ​ച​ന​മു​ണ്ടാ​കു​ന്ന​ത്. പ​ശ്ചി​മ​ഘ​ട്ട പ്ര​ദേ​ശ​ങ്ങ​ള്‍ ആ​കെ പ​രി​സ്ഥി​തി ദു​ര്‍​ബ​ല​മാ​ണെ​ന്നും കൃ​ഷി, താ​മ​സം ഉ​ള്‍​പ്പെ​ടെ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശം കൊ​ണ്ടു​വ​ന്നു. ക​ര്‍​ഷ​ക​ര്‍ പ്ര​ക്ഷോ​ഭ​വു​മാ​യി രം​ഗ​ത്തു​വ​ന്ന​തോ​ടെ ഡോ. ​മാ​ധ​വ് ഗാ​ഡ്ഗി​ലി​നെ​യും പി​ന്നീ​ട് ക​സ്തൂ​രി​രം​ഗ​നെ​യും ക​മ്മി​ഷ​നാ​യി നി​യ​മി​ച്ചു. ജി​ല്ല​യി​ലെ എ​ട്ടു വി​ല്ലേ​ജു​ക​ള്‍ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി പ്ര​ദേ​ശ​ങ്ങ​ള്‍ പ​രി​സ്ഥി​തി​ലോ​ല​മാ​ണെ​ന്ന് ഇ​രു​വ​രു​ടെ​യും റി​പ്പോ​ര്‍​ട്ടി​ലു​ണ്ടാ​യി​രു​ന്നു. ഉ​മ്മ​ന്‍​ചാ​ണ്ടി സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് ഈ​പ്ര​ദേ​ശ​ങ്ങ​ള്‍ വ​ന​മേ​ഖ​ല​യാ​ണെ​ന്ന് കാ​ണി​ച്ച് കേ​ന്ദ്ര​ത്തി​നു റി​പ്പോ​ര്‍​ട്ട് ന​ല്‍​കി.

പി​ന്നീ​ട് വ​ന്ന എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ ഡ്രോ​ണ്‍ നി​രീ​ക്ഷ​ണം ഉ​ള്‍​പ്പെ​ടെ സ​മ​ഗ്ര പ​ഠ​നം ന​ട​ത്തി 8500 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ര്‍ മാ​ത്ര​മേ വ​രൂ എ​ന്ന് കേ​ന്ദ്ര​ത്തി​ന് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി. എ​ന്നാ​ല്‍, കേ​ന്ദ്ര​വി​ജ്ഞാ​പ​ന​ത്തി​ല്‍ ഉ​മ്മ​ന്‍​ചാ​ണ്ടി സ​ര്‍​ക്കാ​ര്‍ കൊ​ടു​ത്ത റി​പ്പോ​ര്‍​ട്ട് മാ​ത്ര​മാ​ണ് ഉ​ള്‍​പ്പെ​ടു​ത്തി​യ​ത്. ഇൗ ​സ​ത്യം മ​റ​ച്ചു​പി​ടി​ക്കു​ന്ന​താ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​യെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up