പ്രേം മൂർഖൻ പാമ്പിനെ പിടികൂടിയപ്പോൾ
കുണ്ടറ : മുക്കട ജംഗ്ഷനിലെ പച്ചക്കറികടയില്‍ നിന്ന് മൂര്‍ഖനെ പിടികൂടി. ഇന്നലെ വെളുപ്പിന് 12.30 ന് മുക്കടയിലെ വെയ്റ്റിംഗ് ഷെഡിന് പിന്നിലുള്ള മലക്കറി കടയില്‍ തൊഴിലാളികള്‍ നാലുപേര്‍ ചേര്‍ന്ന് കട വൃത്തിയാക്കുമ്പോഴാണ് മൂര്‍ഖനെ പടം പൊഴിച്ച നിലയില്‍ കണ്ടെത്തിയത്. സ്നേക്ക് റെസ്ക്യൂവര്‍ അഞ്ചാലുംമൂട് സ്വദേശി പ്രേം എത്തി പാമ്പിനെ പിടികൂടി.