x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജൂ​ബി​ലി മ​രി​യ​ൻ തീ​ർ​ഥാ​ട​നം

വെബ് ഡെസ്ക്
Published: September 5, 2026 12:22 AM IST | Updated: September 5, 2026 12:22 AM IST

മ​രി​യ​ൻ തീ​ർ​ഥാ​ട​നം ഉ​പ്പു​ത​റ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ലേ​ക്കു ന​ട​ത്തി​യ​പ്പോ​ൾ.

കാ​ഞ്ഞി​ര​പ്പ​ള്ളി: രൂ​പ​ത സു​വ​ർ​ണ ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് രൂ​പ​ത ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജൂ​ബി​ലി മ​രി​യ​ൻ തീ​ർ​ഥാ​ട​നം ഹൈ​റേ​ഞ്ചി​ലെ മാ​തൃ ദേ​വാ​ല​യ​മാ​യ ഉ​പ്പു​ത​റ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ലേ​ക്കു ന​ട​ത്തി.

ഉ​പ്പു​ത​റ വി​ശു​ദ്ധ യൂ​ദാ​സ് ശ്ലീ​ഹാ​യു​ടെ ക​പ്പേ​ള​യി​ൽ​നി​ന്ന് ആ​രം​ഭി​ച്ച മ​രി​യ​ൻ തീ​ർ​ഥാ​ട​ന​ത്തി​ൽ ഹൈ​റേ​ഞ്ചി​ലെ അ​ഞ്ച് ഫൊ​റോ​ന​ക​ളി​ൽ​നി​ന്നു​ള്ള ആ​യി​ര​ത്തോ​ളം മി​ഷ​ൻ​ലീ​ഗ് കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു.

ഉ​പ്പു​ത​റ ഫൊ​റോ​നാ വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മു​തു​പ്ലാ​ക്ക​ൽ മി​ഷ​ൻ​ലീ​ഗ് പ​താ​ക ഉ​യ​ർ​ത്തി. ക​ട്ട​പ്പ​ന ഫൊ​റോ​നാ വി​കാ​രി ഫാ. ​ജോ​സ് മം​ഗ​ല​ത്തി​ൽ, മി​ഷ​ൻ​ലീ​ഗ് രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് വാ​ള​ന്മ​നാ​ൽ, ഫാ. ​ലി​ബി​ൻ വ​ട്ടോ​ത്ത് എ​ന്നി​വ​ർ മി​ഷ​ൻ​ലീ​ഗ് ഭാ​ര​വാ​ഹി​ക​ൾ​ക്കു പ​താ​ക കൈ​മാ​റി ജ​പ​മാ​ല റാ​ലി ആ​രം​ഭി​ച്ചു. തു​ട​ർ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി ബി​ഷ​പ് മാ​ർ ജോ​സ് പു​ളി​ക്ക​ൽ ഉ​പ്പു​ത​റ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ പ​ള്ളി​യി​ൽ തീ​ർ​ഥാ​ട​ക​ർ​ക്കാ​യി വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ച് തീ​ർ​ഥാ​ട​ന സ​ന്ദേ​ശം ന​ൽ​കി.

വി​ശു​ദ്ധി​യി​ൽ വ​ള​ർ​ന്ന്, മാ​തൃ​കാ​പ​ര​മാ​യ ജീ​വി​ത​ത്തി​ലൂ​ടെ ദൈ​വ​മാ​താ​വി​നെ അ​നു​ക​രി​ക്കു​ന്ന​വ​രാ​ക​ണം മി​ഷ​ന​റി​മാ​രെ​ന്നു കു​ഞ്ഞു​മി​ഷ​ന​റി​മാ​രോ​ട് രൂ​പ​താ​ധ്യ​ക്ഷ​ൻ ആ​ഹ്വാ​നം ചെ​യ്തു. നേ​ർ​ച്ച​ഭ​ക്ഷ​ണ​ത്തോ​ടെ തീ​ർ​ഥാ​ട​നം സ​മാ​പി​ച്ചു.

തീ​ർ​ഥാ​ട​ന​ത്തി​ന് ഉ​പ്പു​ത​റ ഫൊ​റോ​ന വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മു​തു​പ്പാ​ക്ക​ൽ, ചെ​റു​പു​ഷ്‌​പ മി​ഷ​ൻ​ലീ​ഗ് രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് വാ​ള​ന്മ​നാ​ൽ, ഫൊ​റോ​നാ ഡ​യ​റ​ക്ട​ർ​മാ​രാ​യ ഫാ. ​ജോ​ർ​ജ് കു​ഴി​ക്കാ​ട്ട്, ഫാ. ​ലി​ബി​ൻ വ​ട്ടോ​ത്ത്‌, ഫാ. ​വ​ർ​ഗീ​സ് തു​ണ്ട​ത്തി​ൽ, ഫാ. ​ഇ​മ്മാ​നു​വേ​ൽ ക​ള​പ്പു​ര​യ്ക്ക​ൽ, ഫാ. ​മെ​ൽ​വി​ൻ ക​ള​പ്പു​ര​യ്ക്ക​ൽ, രൂ​പ​താ വൈ​സ് ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ കൊ​ച്ചു​റാ​ണി എ​സ്എ​ച്ച്, വൈ​സ് ഡ​യ​റ​ക്ട​ർ​മാ​ർ, രൂ​പ​താ പ്ര​സി​ഡ​ന്‍റ് ജോ​ബി​ൻ വ​രി​ക്ക​മാ​ക്ക​ൽ, രൂ​പ​താ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ, ഓ​ർ​ഗ​നൈ​സ​ർ​മാ​ർ, ഉ​പ്പു​ത​റ ഫൊ​റോ​ന ഇ​ട​വ​കാം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham Districtnews Deepikanews Pilgrimage

Recent News

Corehub Up