x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ധ്യാ​പ​ക ദി​നാ​ച​ര​ണം മൂ​ല​മ​റ്റ​ത്ത്

വെബ് ഡെസ്ക്
Published: September 5, 2026 12:24 AM IST | Updated: September 5, 2026 12:24 AM IST

മൂ​ല​മ​റ്റം: കെ​എ​സ്എ​സ്പി​എ അ​റ​ക്കു​ളം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ധ്യാ​പ​ക ദി​നം ആ​ച​രി​ക്കും. രാ​വി​ലെ 10നു ​മൂ​ല​മ​റ്റം സെ​ന്‍റ് ജോ​ർ​ജ് യു​പി സ്കൂ​ളി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ഷീ​ല സ്റ്റീ​ഫ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ. ​ജോ​ഷി വ​ർ​ഗീ​സ് ചേ​ല​ത്ത​ടം സ​ന്ദേ​ശം ന​ൽ​കും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഐ​വാ​ൻ സെ​ബാ​സ്റ്റ്യ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം ഗ​ർ​വാ​സി​സ് സ​ക്ക​റി​യാ​സ്, വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​മ്പി​ളി അ​ജ​യ​കു​മാ​ർ, സി​സ്റ്റ​ർ ഗ്രേ​സ് എ​സ്എ​ച്ച്, അ​ല​ക്സ് ഇ​ട​മ​ല, സ​ണ്ണി കൂ​ട്ടു​ങ്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
യോ​ഗ​ത്തി​ൽ അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​വ​ർ​ത്ത​നപ​രി​ധി​യി​ൽ താ​മ​സി​ക്കു​ന്ന വി​ര​മി​ച്ച അ​ധ്യാ​പ​ക​രെ മെ​മെ​ന്‍റോ ന​ൽ​കി ആ​ദ​രി​ക്കും. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മാ​ത്യു സെ​ബാ​സ്റ്റ്യ​ൻ മ്രാ​ല​യി​ൽ, സ്റ്റീ​ഫ​ൻ ജോ​ർ​ജ്, ഡാ​യി മാ​ത്യു മൈ​ലാ​ടൂ​ർ, എം.​ജെ.​ ലൂ​യി​സ്, സെ​ക്ര​ട്ട​റി ജോ​സു​കു​ട്ടി തു​ടി​യ​ൻ​പ്ലാ​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up