x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​ക്കെ​തി​രേ "ടോ​ർ​ച്ച് റി​ലേ' മ​ല​പ്പു​റ​ത്ത് ഇ​ന്ന് സൗ​ഹൃ​ദ ഫു​ട്ബോ​ൾ

വെബ് ഡെസ്ക്
Published: September 4, 2026 11:34 PM IST | Updated: September 4, 2026 11:34 PM IST

പ്രതീകാത്മക ചിത്രം

മ​ല​പ്പു​റം: സം​സ്ഥാ​ന പോ​ലീ​സ് ഗെ​യിം​സ് ആ​ൻ​ഡ് അ​ത് ല​റ്റി​ക് മ​ത്സ​ര​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് യെ​സ് ടു ​സ്പോ​ർ​ട്സ്, നോ ​ടു ഡ്ര​ഗ്സ് എ​ന്ന സ​ന്ദേ​ശ​വു​മാ​യി സം​സ്ഥാ​ന​ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ടോ​ർ​ച്ച് റി​ലേ മാ​ര​ത്ത​ണി​ന് മ​ല​പ്പു​റം ജി​ല്ല​യി​ൽ വി​പു​ല​മാ​യ സ്വീ​ക​ര​ണം ന​ൽ​കും.
ഇ​ന്ന് കാ​സ​ർ​ഗോ​ഡി​ൽനി​ന്ന് ആ​രം​ഭി​ക്കു​ന്ന ടോ​ർ​ച്ച് റി​ലേ എ​ട്ടി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് സ​മാ​പി​ക്കും. ടോ​ർ​ച്ച് റി​ലേ​യു​ടെ പ്ര​ചാ​ര​ണാ​ർ​ഥം

മ​ല​പ്പു​റം ജി​ല്ലാ പോ​ലീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന് വൈ​കി​ട്ട് നാ​ലി​ന് കോ​ട്ട​പ്പ​ടി സ്റ്റേ​ഡി​യ​ത്തി​ൽ സൗ​ഹൃ​ദ ഫു​ട്ബോ​ൾ മ​ത്സ​രം അ​ര​ങ്ങേ​റും. ജി​ല്ലാ പോ​ലീ​സ് ടീ​മും ക​ള​ക്ട​ർ ഉ​ൾ​പ്പെ​ടു​ന്ന ക​ള​ക്ടേ​ഴ്സ് ഇ​ല​വ​നും ത​മ്മി​ലാ​ണ് മ​ത്സ​രം. ക​ള​ക്‌ട​ർ മ​ത്സ​ര​ത്തി​ന് കി​ക്കോ​ഫ് നി​ർ​വ​ഹി​ക്കും.

ഇ​ന്ന് രാ​ത്രി എ​ട്ട് മ​ണി​ക്ക് മ​ല​പ്പു​റം - കോ​ഴി​ക്കോ​ട് ജി​ല്ലാ അ​തി​ർ​ത്തി​യി​ൽ ടോ​ർ​ച്ച് റി​ലേ​യ്ക്ക് സ്വീ​ക​ര​ണം ന​ൽ​കി മ​ല​പ്പു​റം ജി​ല്ല​യി​ലേ​ക്ക് ആ​ന​യി​ക്കും. തു​ട​ർ​ന്ന് ആ​റി​ന് രാ​വി​ലെ ഏ​ഴ് മ​ണി​ക്ക് മ​ല​പ്പു​റം കു​ന്നു​മ്മ​ലി​ൽ ടോ​ർ​ച്ച് റി​ലേ​യ്ക്ക് വ​ൻ സ്വീ​ക​ര​ണം ന​ൽ​കും.
സ്വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ള​രി​പ്പ​യ​റ്റ്, ദ​ഫ് മു​ട്ട്, അ​റ​ബ​ന​മു​ട്ട്, ഫു​ട്ബോ​ൾ ഫ്രീ​സ്റ്റൈ​ൽ തു​ട​ങ്ങി​യ ക​ലാ,കാ​യി​ക പ്ര​ക​ട​ന​ങ്ങ​ൾ അ​ര​ങ്ങേ​റും. കാ​യി​ക​താ​ര​ങ്ങ​ൾ, യു​വ​ജ​ന​ങ്ങ​ൾ, വി​വി​ധ കാ​യി​ക ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കും.

രാ​വി​ലെ എ​ട്ടി​ന് ടോ​ർ​ച്ച് റി​ലേ പെ​രി​ന്ത​ൽ​മ​ണ്ണ ഭാ​ഗ​ത്തേ​ക്ക് യാ​ത്ര തി​രി​ക്കും. ദീ​പ​ശി​ഖാ വാ​ഹ​ന​ത്തി​ന് മു​ന്നി​ലാ​യി സൈ​ക്ലിം​ഗ് ടീം, ​അ​തി​ന് പി​ന്നി​ലാ​യി സ്കേ​റ്റിം​ഗ് ടീം, ​വാ​ഹ​ന​ത്തി​ന് പി​ന്നി​ലാ​യി മാ​ര​ത്താ​ണ്‍ ടീം ​എ​ന്നി​ങ്ങ​നെ​യാ​യി കൂ​ട്ടി​ല​ങ്ങാ​ടി വ​രെ ടോ​ർ​ച്ച് റി​ലേ​യി​ൽ പ​ങ്കാ​ളി​ക​ളാ​കും.

Tags : Friendly Football NattuVishasham DistrictNews

Recent News

Corehub Up