x
ad
Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​തു​മ​രാ​മ​ത്ത് വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ തീ​രു​മാ​നം


Published: November 18, 2026 05:44 AM IST | Updated: November 18, 2026 05:44 AM IST

സു​ൽ​ത്താ​ൻ ബ​ത്തേ​രി: നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് കീ​ഴി​ൽ ന​ട​ന്നു​വ​രു​ന്ന പ്ര​ധാ​ന റോ​ഡ്, പാ​ലം, സ്റ്റേ​ഡി​യം വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​നാ​യി അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു.
വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ നി​ല​വി​ലെ സ്ഥി​തി​ഗ​തി​ക​ൾ വി​ശ​ദ​മാ​യി വി​ല​യി​രു​ത്തി​യ യോ​ഗം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നും തു​ട​ർ​ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി. പെ​രി​ക്ക​ല്ലൂ​ർ-​പു​ൽ​പ്പ​ള്ളി-​സു​ൽ​ത്താ​ൻ ബ​ത്തേ​രി റോ​ഡ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​രാ​റു​കാ​ര​നു​മാ​യി യോ​ഗം നേ​രി​ട്ട് ബ​ന്ധ​പ്പെ​ട്ടു.
23ന് ​പ്ര​വൃ​ത്തി ആ​രം​ഭി​ക്കു​മെ​ന്ന് ക​രാ​റു​കാ​ര​ൻ യോ​ഗ​ത്തെ അ​റി​യി​ച്ചു. നി​ശ്ച​യി​ച്ച സ​മ​യ​ത്ത് പ്ര​വൃ​ത്തി ആ​രം​ഭി​ച്ചി​ല്ലെ​ങ്കി​ൽ ക​രാ​റു​കാ​ര​ന്‍റെ ന​ഷ്ടോ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ ക​രാ​ർ റ​ദ്ദാ​ക്കു​ന്ന​തി​നു​ള്ള ശി​പാ​ർ​ശ ന​ൽ​കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. കാ​ക്ക​വ​യ​ൽ-​കൊ​ള​വ​യ​ൽ-​കാ​ര്യ​ന്പാ​ടി-​കേ​ണി​ച്ചി​റ-​എ​രി​യ​പ്പ​ള്ളി റോ​ഡി​ന്‍റെ പു​രോ​ഗ​തി വി​ല​യി​രു​ത്തി. നി​ല​വി​ൽ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള പു​തു​ക്കി​യ എ​സ്റ്റി​മേ​റ്റി​ന് അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് റോ​ഡ് പ്ര​വൃ​ത്തി ആ​രം​ഭി​ക്കാ​മെ​ന്ന് കെ​ആ​ർ​എ​ഫ്ബി അ​റി​യി​ച്ചു.
റോ​ഡ് വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കു​ന്ന​തി​ന് ത​ട​സ​മാ​യി നി​ൽ​ക്കു​ന്ന വൈ​ദ്യു​ത പോ​സ്റ്റു​ക​ൾ 25ന് ​ശേ​ഷം മാ​റ്റി​ത്തു​ട​ങ്ങു​മെ​ന്ന് കെ​എ​സ്ഇ​ബി യോ​ഗ​ത്തെ അ​റി​യി​ച്ചു. ഡി​സം​ബ​ർ 10ന​കം പോ​സ്റ്റു​ക​ൾ മാ​റ്റു​ന്ന പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ക്കും. പോ​സ്റ്റു​ക​ൾ മാ​റ്റു​ന്ന മു​റ​യ്ക്ക് പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി ആ​രം​ഭി​ക്കാ​മെ​ന്ന് വാ​ട്ട​ർ അ​ഥോ​റി​റ്റി​യും അ​റി​യി​ച്ചു.
ഡി​സം​ബ​ർ 27ന് ​പൈ​പ്പ് ലൈ​ൻ പ്ര​വൃ​ത്തി ആ​രം​ഭി​ച്ച് 15 ദി​വ​സ​ത്തി​ന​കം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​യു​മെ​ന്നും വാ​ട്ട​ർ അ​ഥോ​റി​റ്റി യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. കാ​ക്ക​വ​യ​ൽ-​കൊ​ള​വ​യ​ൽ-​കേ​ണി​ച്ചി​റ-​എ​രി​യ​പ്പ​ള്ളി റോ​ഡി​ൽ നി​ല​വി​ലെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടാ​തെ ഒ​ഴി​വാ​ക്കി​യ ഭാ​ഗ​ത്തെ റോ​ഡ് ന​വീ​ക​ര​ണ​വും പാ​ലം നി​ർ​മാ​ണ​വും​പ്ര​ത്യേ​കം ര​ണ്ട് പ​ദ്ധ​തി​ക​ളാ​യി പ​രി​ഗ​ണി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നും യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി.
നി​ല​വി​ൽ കെ​ആ​ർ​എ​ഫ്ബി ന​ട​പ്പാ​ക്കു​ന്ന റോ​ഡ് പ്ര​വൃ​ത്തി​യു​ടെ അ​തേ നി​ല​വാ​ര​ത്തി​ലും സാ​ങ്കേ​തി​ക മാ​ന​ദ​ണ്ഡ​ങ്ങ​ളി​ലും ഒ​ഴി​വാ​ക്ക​പ്പെ​ട്ട ഭാ​ഗ​ത്തെ റോ​ഡ് പ്ര​വൃ​ത്തി​യും ന​ട​പ്പാ​ക്ക​ണ​മെ​ന്ന് യോ​ഗം നി​ർ​ദേ​ശി​ച്ചു. തു​ന്പ​ക്കു​നി, പാ​ല​ക്കു​റ്റി തു​ട​ങ്ങി​യ പാ​ല​ങ്ങ​ളു​ടെ തു​ട​ർ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കാ​നും യോ​ഗം നി​ർ​ദേ​ശി​ച്ചു. മീ​ന​ങ്ങാ​ടി ശ്രീ​ക​ണ്ഠ ഗൗ​ഡ​ർ സ്റ്റേ​ഡി​യം, നൂ​ൽ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ നി​ര​പ്പ​ത്ത് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം എ​ന്നി​വ​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വേ​ഗ​ത്തി​ലാ​ക്കി സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും തീ​രു​മാ​നി​ച്ചു. ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ടി.​എ​സ്. ദി​ലീ​പ് കു​മാ​ർ, പ്ര​സ​ന്ന ശ​ശീ​ന്ദ്ര​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ലി​സി സാ​ബു, എ​ൻ.​കെ. ബാ​ല​കൃ​ഷ്ൻ, വ​ർ​ഗീ​സ് മു​രി​യ​ൻ​കാ​വി​ൽ, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags : Development Activities Nattuvishesham Districtnews

Recent News

Corehub Up