x
ad
Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ്യാ​പാ​രി വ്യ​വ​സാ​യി സ​ഹ​ക​ര​ണ സം​ഘം മാ​റ്റി സ്ഥാ​പി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ചു


Published: November 18, 2026 05:46 AM IST | Updated: November 18, 2026 05:46 AM IST

പു​ല്‍​പ്പ​ള്ളി: വ്യാ​പാ​രി വ്യ​വ​സാ​യി കോ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി വ്യാ​പാ​ര ഭ​വ​നി​ല്‍ നി​ന്ന് മാ​റ്റി സ്ഥാ​പി​ക്കാ​നു​ള്ള ഭ​ര​ണ​സ​മി​തി തീ​രു​മാ​ന​ത്തി​നെ​തി​രേ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി പു​ല്‍​പ്പ​ള്ളി യൂ​ണി​റ്റ് പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.
വ്യാ​പാ​രി സ​മൂ​ഹ​ത്തി​ന്‍റെ ന​ന്‍​മ​യ്ക്കാ​യി രൂ​പീ​ക​രി​ച്ച് 1997 മു​ത​ല്‍ പു​ല്‍​പ്പ​ള്ളി കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ച്ചു വ​രു​ന്ന വ്യാ​പാ​രി വ്യ​വ​സാ​യി കോ-​ഓ​പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യെ സ്വാ​ര്‍​ഥ താ​ത്പ​ര്യ​ങ്ങ​ള്‍​ക്കാ​യി വ്യാ​പാ​രി​ക​ളി​ല്‍ നി​ന്ന് അ​ക​റ്റാ​നു​ള്ള ശ്ര​മ​മാ​ണ് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​തെ​ന്ന് യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. പ​ഞ്ചാ​യ​ത്ത് ലൈ​സ​ന്‍​സ് ഉ​ള്ള വ്യാ​പാ​രി​ക​ള്‍​ക്ക് മാ​ത്രം അം​ഗ​ത്വം ന​ല്‍​കി വ്യാ​പാ​രി​ക​ളു​ടെ പു​രോ​ഗ​തി ല​ക്ഷ്യ​മി​ട്ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന സൊ​സൈ​റ്റി ആ​ണി​ത്.
സൊ​സൈ​റ്റി മെം​ബ​ര്‍​മാ​രെ അ​റി​യി​ക്കാ​തെ​യും ജ​ന​റ​ല്‍​ബോ​ഡി വി​ളി​ച്ച് ച​ര്‍​ച്ച ചെ​യ്യാ​തെ​യും സൊ​സൈ​റ്റി മാ​റ്റാ​ന്‍ തീ​രു​മാ​നി​ച്ച​തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. 30 വ​ര്‍​ഷ​ക്കാ​ല​മാ​യി വ്യാ​പാ​ര​ഭ​വ​നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സൊ​സൈ​റ്റി​ക്ക് സം​ഘ​ട​ന​യു​ടെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് മു​ഴു​വ​ന്‍ ഫ​ര്‍​ണി​ച്ച​ര്‍ വ​ര്‍​ക്കു​ക​ളും ചെ​യ്തു കൊ​ടു​ത്തി​രു​ന്നു. ഇ​പ്പോ​ഴും 650 രൂ​പ ദി​വ​സ വാ​ട​ക​യ്ക്കാ​ണ് സൊ​സൈ​റ്റി വ്യാ​പാ​ര ഭ​വ​നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. പാ​ര്‍​ക്കിം​ഗും സൗ​ക​ര്യ​ങ്ങ​ള​മി​ല്ലെ​ന്ന് പ​റ​ഞ്ഞ് പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യം തീ​രെ​ഇ​ല്ലാ​ത്ത മ​റ്റൊ​രു ബി​ല്‍​ഡിം​ഗി​ന്‍റെ ര​ണ്ടാം നി​ല​യി​ലേ​ക്ക് സൊ​സൈ​റ്റി പ്ര​വ​ര്‍​ത്ത​നം മാ​റ്റു​ന്ന​ത് സൊ​സൈ​റ്റി​യു​ടെ ന​ന്‍​മ​യെ​യെ ക​രു​തി​യ​ല്ലെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.
തെ​ര​ഞ്ഞെ​ടു​പ്പി​ന് കേ​വ​ലം ആ​റു​മാ​സം മാ​ത്രം കാ​ലാ​വ​ധി ബാ​ക്കി​യു​ള്ള ഭ​ര​ണ​സ​മി​തി മെം​ബ​ര്‍​മാ​രാ​യ മു​ഴു​വ​ന്‍ വ്യാ​പാ​രി​ക​ളേ​യും വെ​ല്ലു​വി​ളി​ച്ചു​കൊ​ണ്ടാ​ണ് ഈ ​തീ​രു​മാ​നം ന​ട​പ്പാ​ക്കു​ന്ന​ത്. മാ​ത്ര​മ​ല്ല സൊ​സൈ​റ്റി​ക്ക് ഭീ​മ​മാ​യ ബാ​ധ്യ​ത​യും വ​രു​ത്തി വ​യ്ക്കും. ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡി​ലെ ചി​ല​ര്‍ ന​ട​ത്തി​യ വ​ഴി​വി​ട്ട സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ എ​തി​ര്‍​ത്ത​തി​ന്‍റെ പേ​രി​ലാ​ണ് സം​ഘ​ട​ന​യു​മാ​യി ഭി​ന്നി​ച്ചു സൊ​സൈ​റ്റി​യെ ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത്.
സൊ​സൈ​റ്റി മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​നെ​തി​രേ ഏ​കോ​പ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധ ധ​ര്‍​ണ സം​ഘ​ടി​പ്പി​ക്കു​ക​യും സ​ഹ​ക​ര​ണ വ​കു​പ്പി​ല്‍ പ​രാ​തി ന​ല്‍​കു​ക​യും ചെ​യ്തി​രു​ന്നു. സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ള്‍​ക്കും സം​ഘ​ട​നാ വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ത്തി​നും ശി​ക്ഷാ ന​ട​പ​ടി​ക​ള്‍​ക്ക് വി​ധേ​യ​രാ​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സൊ​സൈ​റ്റി​യെ വ്യാ​പാ​രി​ക​ളി​ല്‍ നി​ന്ന് അ​ക​റ്റാ​നു​ള്ള ശ്ര​മം ന​ട​ത്തു​ന്ന​തെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് മാ​ത്യു മ​ത്താ​യി ആ​തി​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ.​എ​സ്. അ​ജിോ​ന്‍, ഷാ​ജി​മോ​ന്‍ നീ​ലി​മ, കെ.​എ. സ്‌​ക​റി​യ, കെ.​വി. റ​ഫീ​ക്ക്, സ​ജി വ​ര്‍​ഗീ​സ്, ബാ​ബു രാ​ജേ​ഷ്, ഗി​രി​ഷ് വ​ര്‍​ണം, പി. ​ജോ​സ്, എം. ​സ​തീ​ഷ്, എം.​വി. ബാ​ബു, എം.​ജെ. ഉ​ല​ഹ​ന്നാ​ന്‍, സ​ലീ​ല്‍ പൗ​ലോ​സ്, കെ. ​ജോ​സ​ഫ്, വേ​ണു​ഗോ​പാ​ല്‍, പി.​എം. പൈ​ലി, മ​നൂ​പ്, ശ്രീ​കു​മാ​ര്‍, പ്ര​ഭാ​ക​ര​ന്‍, പ്ര​സ​ന്ന​കു​മാ​ര്‍, നി​തി​ന്‍ പെ​ര്‍​ഫെ​ക്ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Cooperative Society Nattuvishesham Districtnews

Recent News

Corehub Up