ലിസ്യൂ മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ശിശുദിനാഘോഷം, കലോത്സവ ഉദ്ഘാടനച്ചടങ്ങില്‍നിന്ന്.
കോയമ്പത്തൂർ: സായിബാബ കോളനി റോഡിലെ ലിസ്യൂ മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ ശിശുദിനാഘോഷവും കലോത്സവവും സംയുക്തമായി സൂം 2026 എന്ന പേരിൽ ആഘോഷിച്ചു.
സായിബാബ കോളനി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ രാജേന്ദർ മുഖ്യാതിഥിയായി പങ്കെടുത്തു. മൊബൈൽ ഫോണിന്റെ അമിതോപയോഗം മൂലമുണ്ടാകുന്ന ദൂഷ്യവശങ്ങളെക്കുറിച്ച് അദ്ദേഹം വിദ്യാർഥികളെ ബോധവത്കരിച്ചു.
സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. സിഫിൻ ആശംസകൾ നേർന്നു. പ്രിൻസിപ്പൽ ഫാ.ഡോ. ആൻസൺ പനങ്ങാടൻ പ്രസംഗത്തിനിടയിൽ വിദ്യാർഥികൾക്കായി ഗാനമാലപിച്ചത് സദസിന് വേറിട്ട അനുഭവമായി.
അധ്യാപകരുടെ കലാപരിപാടികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ചടങ്ങിൽ സംസ്ഥാന, ജില്ലാതല കായിക മത്സരങ്ങളിലെ വിജയികളെയും കലാതിലകം, കലാപ്രതിഭ പട്ടങ്ങൾ നേടിയവരെയും ആദരിച്ചു. കിംഗ് ഓഫ് ലിസ്യൂ , ക്വീൻ ഓഫ് ലിസ്യൂ കിരീടങ്ങൾ നേടിയവരും റണ്ണേഴ്സ് അപ്പുകളും റാംപ് വാക്കിലൂടെ വേദിയിൽ തിളങ്ങി. തുടർന്ന് നടന്ന സംഘഗാനം, തീമാറ്റിക് റെപ്രസന്റേഷൻ മത്സരങ്ങൾ വിദ്യാർഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
Tags : Childrens Day Celebration Nattuvishesham DistrictNews