Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Childrens Day Celebration

Palakkad

ലി​സ്യൂ മെ​ട്രി​ക്കു​ലേ​ഷ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ശി​ശു​ദി​നാ​ഘോ​ഷ​വും ക​ലോ​ത്സ​വ​വും

കോ​യ​മ്പ​ത്തൂ​ർ: സാ​യി​ബാ​ബ കോ​ള​നി റോ​ഡി​ലെ ലി​സ്യൂ മെ​ട്രി​ക്കു​ലേ​ഷ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ശി​ശു​ദി​നാ​ഘോ​ഷ​വും ക​ലോ​ത്സ​വ​വും സം​യു​ക്ത​മാ​യി സൂം 2026 ​എ​ന്ന പേ​രി​ൽ ആ​ഘോ​ഷി​ച്ചു.

സാ​യി​ബാ​ബ കോ​ള​നി പോ​ലീ​സ് സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ രാ​ജേ​ന്ദ​ർ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. മൊ​ബൈ​ൽ ഫോ​ണി​ന്‍റെ അ​മി​തോ​പ​യോ​ഗം മൂ​ല​മു​ണ്ടാ​കു​ന്ന ദൂ​ഷ്യ​വ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം വി​ദ്യാ​ർ​ഥി​ക​ളെ ബോ​ധ​വ​ത്ക​രി​ച്ചു.
സ്കൂ​ൾ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​സി​ഫി​ൻ ആ​ശം​സ​ക​ൾ നേ​ർ​ന്നു. പ്രി​ൻ​സി​പ്പ​ൽ ഫാ.​ഡോ. ആ​ൻ​സ​ൺ പ​ന​ങ്ങാ​ട​ൻ പ്ര​സം​ഗ​ത്തി​നി​ട​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഗാ​ന​മാ​ല​പി​ച്ച​ത് സ​ദ​സി​ന് വേ​റി​ട്ട അ​നു​ഭ​വ​മാ​യി.

അ​ധ്യാ​പ​ക​രു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റു​കൂ​ട്ടി. ച​ട​ങ്ങി​ൽ സം​സ്ഥാ​ന, ജി​ല്ലാ​ത​ല കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ളെ​യും ക​ലാ​തി​ല​കം, ക​ലാ​പ്ര​തി​ഭ പ​ട്ട​ങ്ങ​ൾ നേ​ടി​യ​വ​രെ​യും ആ​ദ​രി​ച്ചു. കിം​ഗ് ഓ​ഫ് ലി​സ്യൂ , ക്വീ​ൻ ഓ​ഫ് ലി​സ്യൂ കി​രീ​ട​ങ്ങ​ൾ നേ​ടി​യ​വ​രും റ​ണ്ണേ​ഴ്സ് അ​പ്പു​ക​ളും റാം​പ് വാ​ക്കി​ലൂ​ടെ വേ​ദി​യി​ൽ തി​ള​ങ്ങി. തു​ട​ർ​ന്ന് ന​ട​ന്ന സം​ഘ​ഗാ​നം, തീ​മാ​റ്റി​ക് റെ​പ്ര​സ​ന്‍റേ​ഷ​ൻ മ​ത്സ​ര​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി.

Latest News

Corehub Up