x
ad
Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ര​ട്ടി മേ​ൽ​പാ​ലനി​ർ​മാ​ണം ഇ​ഴ​യു​ന്നു; ഡി​സം​ബ​റി​ലെ പ്ര​തീ​ക്ഷ​യും മ​ങ്ങു​ന്നു

വെബ്ഡെസ്ക്
Published: November 18, 2026 06:14 AM IST | Updated: November 18, 2026 06:14 AM IST

ദേ​ശീ​യ​പാ​ത കൊ​ര​ട്ടി ജം​ഗ്ഷ​നി​ൽ ന​ട​ക്കു​ന്ന മേ​ൽ​പാ​ലനി​ർ​മാ​ണം.

കൊ​ര​ട്ടി: ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ര​ട്ടി​യി​ൽ നി​ർ​മി​ക്കു​ന്ന മേ​ൽ​പാ​ല​ത്തി​ന്‍റെ പ​ണി ഇ​ഴ​യു​ന്ന​ത് നാ​ട്ടു​കാ​രു​ടെ പ്ര​തീ​ക്ഷ​ക​ൾ​ക്ക് മ​ങ്ങ​ലേ​ൽ​പ്പി​ക്കു​ന്നു. ഡി​സം​ബ​റോ​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യും അ​സ്ത​മി​ക്കു​ക​യാ​ണ്.

മൂ​ന്നു സ്പാ​നു​ക​ളി​ലാ​യി തൂ​ണു​ക​ൾ​ക്കു മു​ക​ളി​ൽ നി​ർ​മി​ക്കു​ന്ന മേ​ൽപാ​ല​ത്തി​ന്‍റെ ജോ​ലി​ക​ൾ ആ​വ​ശ്യ​ത്തി​ന് തൊ​ഴി​ലാ​ളി​ക​ളി​ല്ലാ​ത്ത​തി​നാ​ൽ ഒ​രു​മാ​സ​ത്തി​ലേ​റെ​യാ​യി മ​ന്ദ​ഗ​തി​യി​ലാ​യി​രു​ന്നു. ഇ​പ്പോ​ൾ നേ​രി​യ പു​രോ​ഗ​തി ദൃ​ശ്യ​മാ​ണെ​ങ്കി​ലും നി​ർ​മാ​ണം​പൂ​ർ​ത്തി​യാ​കാ​ൻ ഇ​നി​യും മാ​സ​ങ്ങ​ൾ കാ​ത്തി​രി​ക്കേ​ണ്ടി​വ​രു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് നാ​ട്ടു​കാ​ർ. മ​ധ്യ​ഭാ​ഗ​ത്തെ സ്പാ​ൻ ഒ​ഴി​കെ മ​റ്റു ര​ണ്ടു സ്പാ​നു​ക​ളി​ലും ക​മ്പി​കെ​ട്ടു​ന്ന ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ മ​ധ്യ സ്പാ​നി​ന്‍റെ നി​ർ​മാ​ണ​ത്തി​നു​ള്ള പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ പോ​ലും ഇ​തു​വ​രെ തു​ട​ങ്ങി​യി​ട്ടി​ല്ല.

ഇ​തി​നി​ടെ നി​ർ​മാ​ണ​മേ​ഖ​ല​യി​ലെ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​ങ്ങ​ൾ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് പു​തി​യ ദു​രി​ത​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. സ​ർ​ക്കാ​ർ പ്ര​സി​നും കൊ​ര​ട്ടി പോ​ലിസ് സ്റ്റേ​ഷ​നും സ​മീ​പ​മാ​ണ് നി​ല​വി​ൽ യു ​ടേ​ൺ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ദേ​ശീ​യ​പാ​ത മു​റി​ച്ചു​ക​ട​ക്കാ​ൻ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് സൗ​ക​ര്യ​മൊ​രു​ക്കി​യി​രു​ന്ന​ത് നി​ർ​ദി​ഷ്ട മ​ധ്യ സ്പാ​നി​ന് അ​ടി​യി​ലൂ​ടെ​യാ​യി​രു​ന്നു. എ​ന്നാ​ൽ മു​ന്ന​റി​യി​പ്പി​ല്ലാ​തെ നി​ർ​മാ​ണ​ക്ക​മ്പ​നി ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് ഈ ​ഭാ​ഗ​ത്തെ മ​ണ്ണ് പൂ​ർ​ണ​മാ​യും നീ​ക്കം​ചെ​യ്ത​തോ​ടെ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് വ​ഴി​യി​ല്ലാ​താ​യി.

തു​ട​ർ​ന്ന് വ​ട​ക്കു​ഭാ​ഗ​ത്തെ സ്പാ​നി​ന് അ​പ്പു​റ​ത്ത് മ​ണ്ണി​ട്ട് താ​ത്കാ​ലി​ക പാ​ത ഒ​രു​ക്കി​യെ​ങ്കി​ലും ഇ​ത് കൂ​ടു​ത​ൽ അ​പ​ക​ട​സാ​ധ്യ​ത സൃ​ഷ്ടി​ച്ചു. വീ​തി​കു​റ​ഞ്ഞ സ​ർ​വീ​സ് റോ​ഡി​ലൂ​ടെ വാ​ഹ​ന​ങ്ങ​ളും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും ഒ​രു​പോ​ലെ ക​ട​ന്നു​പോ​കേ​ണ്ട സ്ഥി​തി​യാ​യി.

കൊ​ര​ട്ടി ജം​ഗ്ഷ​നി​ൽ അ​ങ്ക​മാ​ലി ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സ് സ്റ്റോ​പ്പി​ൽ ഇ​റ​ങ്ങു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് ദേ​ശീ​യ​പാ​ത മു​റി​ച്ചു​ക​ട​ക്കാ​ൻ നൂ​റു​മീ​റ്റ​റോ​ളം പി​ന്നി​ലേ​ക്ക് ന​ട​ക്കേ​ണ്ടി​വ​ന്നു. കോ​നൂ​ർ ഭാ​ഗ​ത്തു​നി​ന്നു​ള്ള​വ​രും സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും ഇ​തേ വ​ഴി​യി​ലൂ​ടെ സ​ഞ്ച​രി​ക്കേ​ണ്ടി​വ​രു​ന്ന​ത് അ​പ​ക​ട​ഭീ​ഷ​ണി വ​ർ​ധി​പ്പി​ച്ചു.

റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​മി​റ​ങ്ങി വ​രു​ന്ന വാ​ഹ​ന​ങ്ങ​ളും അ​ങ്ക​മാ​ലി ഭാ​ഗ​ത്തു​നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ളും സം​ഗ​മി​ക്കു​ന്ന ഇ​ടു​ങ്ങി​യ സ​ർ​വീ​സ് റോ​ഡി​ലേ​ക്കാ​ണ് ദേ​ശീ​യ​പാ​ത മു​റി​ച്ചു​ക​ട​ക്കു​ന്ന​വ​രും എ​ത്തി​ച്ചേ​രു​ന്ന​ത്. വാ​ഹ​ന​ത്തി​ര​ക്കേ​റി​യ ഈ ​ഭാ​ഗ​ത്ത് സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളി​ല്ലാ​തെ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രെ ക​ട​ത്തി​വി​ടു​ന്ന​ത് വ​ലി​യ അ​പ​ക​ട​ങ്ങ​ൾ​ക്ക് വ​ഴി​വ​യ്ക്കു​മെ​ന്ന ആ​ശ​ങ്ക ശ​ക്ത​മാ​യി.

തു​ട​ർ​ന്ന് കൊ​ര​ട്ടി പൊ​ലി​സ്, പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ഫി​ൻ​സോ ത​ങ്ക​ച്ച​ൻ, കെ.​സി. ജ​യ​രാ​ജ്, സി​പി​എം പ്ര​തി​നി​ധി എം.​ജെ. ബെ​ന്നി എ​ന്നി​വ​ർ നി​ർ​മാ​ണ​ക്ക​മ്പ​നി പ്ര​തി​നി​ധി​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ അ​ടി​യ​ന്ത​ര​മാ​യി താ​ൽ​ക്കാ​ലി​ക റോ​ഡ് തെ​ക്കു​ഭാ​ഗ​ത്ത് ഒ​രു​ക്കി.

Tags : Construction of the Koratty flyover crawls along Nattuvishesham DistrictNews

Recent News

Corehub Up