ഊട്ടി: ബോട്ട് ഹൗസ് തടാകത്തില്‍ മത്സ്യങ്ങള്‍ കൂട്ടമായി ചത്തുപൊങ്ങി.
ഇതേത്തുടര്‍ന്ന് തടാകം ശരിയായി പരിപാലിക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ശക്തമായി. നീലഗിരി ജില്ലയിലെ ഊട്ടി ബോട്ട് ഹൗസ് സന്ദര്‍ശനത്തിന് എത്തുന്ന സഞ്ചാരികള്‍ സവാരിയില്‍ ഏര്‍പ്പെടുന്നവരാണ്.
ദിനംപ്രതി നൂറുകണക്കിന് സഞ്ചാരികളാണ് എത്തുന്നത്. വിനോദസഞ്ചാരികള്‍ മോട്ടോര്‍ ബോട്ടുകളിലും പെഡല്‍ ബോട്ടുകളിലും റോബോട്ടുകളിലും ബോട്ടു സവാരി ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ 50 ഏക്കര്‍ വിസ്തൃതിയുള്ള തടാകത്തിലെ 25 ഏക്കര്‍ സവാരി ചെയ്യാന്‍ കഴിയാത്തവിധം ആമ്പലും മറ്റ് സസ്യങ്ങളും നിറഞ്ഞിരിക്കുയാണ്. തടാകത്തിന്റെ ശരിയായ അറ്റകുറ്റപ്പണിയുടെ അഭാവം മൂലം വര്‍ഷങ്ങളായി മലിനജലം കലരുന്നതിനാല്‍ തടാകത്തിലെ വെള്ളം മലിനമാവുകയും നിറം മാറുകയും ദുര്‍ഗന്ധം വമിക്കുകയും മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തു പൊങ്ങുകയുമാണ്.
ചത്ത മത്സ്യങ്ങളെ നീക്കം ചെയ്യുന്ന ജോലി ബോട്ട് ഹൗസ് ജീവനക്കാര്‍ തുടരുകയാണ്. അതിനാല്‍ ബന്ധപ്പെട്ട അധികാരികള്‍ ബോട്ട് ഹൗസ് തടാകം പരിശോധിച്ച് ആകാശത്താമരകള് എത്രയും വേഗം നീക്കം ചെയ്ത് ശരിയായി പരിപാലിക്കണമെന്നും വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും സഞ്ചാരികള്‍ ആവശ്യപ്പെട്ടു.