Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ooty Boat House Lake.

Wayanad

ഊ​ട്ടി ബോ​ട്ട് ഹൗ​സ് തടാകത്തിൽ മ​ത്സ്യ​ങ്ങ​ള്‍ കൂ​ട്ട​മാ​യി ച​ത്തു​പൊ​ങ്ങി

ഊ​ട്ടി: ബോ​ട്ട് ഹൗ​സ് ത​ടാ​ക​ത്തി​ല്‍ മ​ത്സ്യ​ങ്ങ​ള്‍ കൂ​ട്ട​മാ​യി ച​ത്തു​പൊ​ങ്ങി.
ഇ​തേ​ത്തു​ട​ര്‍​ന്ന് ത​ടാ​കം ശ​രി​യാ​യി പ​രി​പാ​ലി​ക്ക​ണ​മെ​ന്ന് വി​വി​ധ കോ​ണു​ക​ളി​ല്‍ നി​ന്ന് ആ​വ​ശ്യം ശ​ക്ത​മാ​യി. നീ​ല​ഗി​രി ജി​ല്ല​യി​ലെ ഊ​ട്ടി ബോ​ട്ട് ഹൗ​സ് സ​ന്ദ​ര്‍​ശ​ന​ത്തി​ന് എ​ത്തു​ന്ന സ​ഞ്ചാ​രി​ക​ള്‍ സ​വാ​രി​യി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​വ​രാ​ണ്.
ദി​നം​പ്ര​തി നൂ​റു​ക​ണ​ക്കി​ന് സ​ഞ്ചാ​രി​ക​ളാ​ണ് എ​ത്തു​ന്ന​ത്. വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ മോ​ട്ടോ​ര്‍ ബോ​ട്ടു​ക​ളി​ലും പെ​ഡ​ല്‍ ബോ​ട്ടു​ക​ളി​ലും റോ​ബോ​ട്ടു​ക​ളി​ലും ബോ​ട്ടു സ​വാ​രി ചെ​യ്യു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ 50 ഏ​ക്ക​ര്‍ വി​സ്തൃ​തി​യു​ള്ള ത​ടാ​ക​ത്തി​ലെ 25 ഏ​ക്ക​ര്‍ സ​വാ​രി ചെ​യ്യാ​ന്‍ ക​ഴി​യാ​ത്ത​വി​ധം ആ​മ്പ​ലും മ​റ്റ് സ​സ്യ​ങ്ങ​ളും നി​റ​ഞ്ഞി​രി​ക്കു​യാ​ണ്. ത​ടാ​ക​ത്തി​ന്‍റെ ശ​രി​യാ​യ അ​റ്റ​കു​റ്റ​പ്പ​ണി​യു​ടെ അ​ഭാ​വം മൂ​ലം വ​ര്‍​ഷ​ങ്ങ​ളാ​യി മ​ലി​ന​ജ​ലം ക​ല​രു​ന്ന​തി​നാ​ല്‍ ത​ടാ​ക​ത്തി​ലെ വെ​ള്ളം മ​ലി​ന​മാ​വു​ക​യും നി​റം മാ​റു​ക​യും ദു​ര്‍​ഗ​ന്ധം വ​മി​ക്കു​ക​യും മ​ത്സ്യ​ങ്ങ​ള്‍ കൂ​ട്ട​ത്തോ​ടെ ച​ത്തു പൊ​ങ്ങു​ക​യു​മാ​ണ്.
ച​ത്ത മ​ത്സ്യ​ങ്ങ​ളെ നീ​ക്കം ചെ​യ്യു​ന്ന ജോ​ലി ബോ​ട്ട് ഹൗ​സ് ജീ​വ​ന​ക്കാ​ര്‍ തു​ട​രു​ക​യാ​ണ്. അ​തി​നാ​ല്‍ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ള്‍ ബോ​ട്ട് ഹൗ​സ് ത​ടാ​കം പ​രി​ശോ​ധി​ച്ച് ആ​കാ​ശ​ത്താ​മ​ര​ക​ള്‍ എ​ത്ര​യും വേ​ഗം നീ​ക്കം ചെ​യ്ത് ശ​രി​യാ​യി പ​രി​പാ​ലി​ക്ക​ണ​മെ​ന്നും വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും സ​ഞ്ചാ​രി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up