x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​മ​നീ​യ​മാ​യി ശോ​ഭാ​യാ​ത്ര

വെബ് ഡെസ്ക്
Published: September 4, 2026 11:40 PM IST | Updated: September 4, 2026 11:40 PM IST

നി​ല​ന്പൂ​ർ ടൗ​ണി​ൽ ന​ട​ന്ന ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ഘോ​ഷ​യാ​ത്ര.

മ​ല​പ്പു​റം: ശ്രീ​കൃ​ഷ്ണ​ജ​യ​ന്തി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ടെ​ങ്ങും കു​രു​ന്നു​ക​ൾ പ​ങ്കെ​ടു​ത്ത ശോ​ഭാ​യാ​ത്ര​ക​ൾ ക​മ​നീ​യ​മാ​യി. കൊ​ച്ചു​കു​ട്ടി​ക​ൾ ശ്രീ​കൃ​ഷ്ണ​ന്‍റെ​യും ഗോ​പി​ക​മാ​രു​ടെ​യും വേ​ഷ​ത്തി​ൽ അ​ണി​നി​ര​ന്ന് ന​ഗ​ര​വി​ഥീ​ക​ളി​ലൂ​ടെ ന​ട​ന്നു നീ​ങ്ങി​യ​ത് അ​ന്പാ​ടി​യെ ഓ​ർ​മി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു. മ​ഞ്ഞ​പ്പ​ട്ടും മ​യി​ൽ​പ്പീ​ലി​യും ഓ​ട​ക്കു​ഴ​ലു​മാ​യി കു​ട്ടി​ക​ൾ അ​ണി​ഞ്ഞൊ​രു​ങ്ങി​യ​ത് ഭ​ക്തി​നി​ർ​ഭ​ര കാ​ഴ്ച​യാ​യി​രു​ന്നു. ഭ​ക്തി​ഗാ​ന​ങ്ങ​ളും നൃ​ത്ത​ങ്ങ​ളും ഉ​റി​യ​ടി മ​ത്സ​ര​ങ്ങ​ളും ശോ​ഭാ​യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്നു.

വ​ണ്ടൂ​ർ: വ​ണ്ടൂ​ർ ന​ടു​വ​ത്ത് കു​മ്മാ​ളി​പ്പ​ടി വൃ​ന്ദാ​വ​നം ബാ​ല​ഗോ​കു​ല​ത്തി​ൻനി​ന്ന് ആ​രം​ഭി​ച്ച ശോ​ഭാ​യാ​ത്ര ഈ​ശ്വ​ര​മം​ഗ​ലം ശി​വ​ക്ഷേ​ത്ര​ത്തി​ൽ സ​മാ​പി​ച്ചു. മു​ന്നി​ൽ ഭാ​ര​താം​ബ​യും പി​റ​കി​ലാ​യി ഉ​ണ്ണി​ക്ക​ണ്ണ​ൻ​മാ​രും ഗോ​പി​ക​മാ​രും തൊ​ട്ടു​പി​റ​കി​ലാ​യി കാ​ളി​യാ​മ​ർ​ദ​നം, ആ​ലി​ല​ക്ക​ണ്ണ​ൻ തു​ട​ങ്ങി​യ പ്ലോ​ട്ടു​ക​ളും ശോ​ഭാ​യാ​ത്ര​യു​ടെ മാ​റ്റു​കൂ​ട്ടി. ന​ടു​വ​ത്ത​ങ്ങാ​ടി​യി​ൽ വ​ച്ച് ഗോ​പി​കാ​നൃ​ത്തം, ഉ​റി​യ​ടി തു​ട​ങ്ങി​യ​വ അ​ര​ങ്ങേ​റി. വി​ദ്യാ​ർ​ഥി​നി​ക​ളാ​യ ആ​ർ​ദ്ര വി​നോ​ദും ജ്യോ​തി കൃ​ഷ്ണ​യു​മാ​ണ് ഗോ​പി​കാ​നൃ​ത്തം ചി​ട്ട​പ്പെ​ടു​ത്തി​യ​ത്. വ​ണ്ടൂ​ർ വി​എം​സി​യി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ അ​നേ​യ ആ​യി​രു​ന്നു ശ്രീ​കൃ​ഷ്ണ​ൻ.

ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​കു​ണ്ടി​ലെ വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ൽ ശ്രീ​കൃ​ഷ്ണ ജ​യ​ന്തി സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ച്ചു. ഭ​വ​നം​പ​റ​ന്പ് ശി​വ​ൻ -വി​ഷ്ണു ക്ഷേ​ത്ര​ത്തി​ൽ ഭ​ഗ​വാ​ന് പ്ര​ത്യേ​ക പൂ​ജ​ക​ളും പ്ര​സാ​ദ സ​ദ്യ​യു​മൊ​രു​ക്കി​യി​രു​ന്നു. കു​ട്ട​ത്തി മ​ഹാ​ശി​വ​ക്ഷേ​ത്രം, ക​ക്ക​റ ആ​ലു​ങ്ങ​ൽ മ​ഹാ​ദേ​വ ക്ഷേ​ത്രം, നീ​ലാ​ങ്കു​റു​ശി അ​യ്യ​പ്പ​ക്ഷേ​ത്രം, കു​ത്ത​ന​ഴി ശി​വ​ക്ഷേ​ത്രം, പ​വ​ന​പു​രം ശ്രീ​രാ​മ -ഹ​നു​മാ​ൻ​സ്വാ​മി ക്ഷേ​ത്രം തു​ട​ങ്ങി​യ വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള ശോ​ഭാ​യാ​ത്ര​ക​ൾ വൈ​കി​ട്ട് ആ​റി​ന് ഭ​വ​നം​പ​റ​ന്പ് ശി​വ​ൻ -വി​ഷ്ണു ക്ഷേ​ത്ര​ത്തി​ൽ സം​ഗ​മി​ച്ചു.

വി​വി​ധ ക്ഷേ​ത്ര പ്ര​തി​നി​ധി​ക​ൾ​ക്കൊ​പ്പം ത​ത്ത്വ​മ​സി ഹൈ​ന്ദ​വ സേ​വാ ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ കെ. ​ഗോ​പി​കൃ​ഷ്ണ​ൻ, ടി.​കെ. അ​യ്യ​പ്പ​ൻ, ഇ.​പി. രാ​ജ​ശേ​ഖ​ര​ൻ, പി.​പി വി​ശ്വ​നാ​ഥ​ൻ, ഇ.​എം. ഗോ​പാ​ല​കൃ​ഷ്ണ​ൻ, എ.​പി. വി​നോ​ദ്, സി.​എ. സു​രേ​ഷ്കു​മാ​ർ, കൃ​ഷ്ണ​കു​മാ​ർ, എ. ​മ​നോ​ജ്, കെ.​എ​ൻ. ര​തീ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

നി​ല​ന്പൂ​ർ: നി​ല​ന്പൂ​രി​ൽ ന​ട​ന്ന മ​ഹാ​ശോ​ഭ യാ​ത്ര​യി​ൽ നൂ​റു​ക്ക​ണ​ക്കി​ന് പേ​ർ പ​ങ്കെ​ടു​ത്തു. വീ​ട്ടി​ക്കു​ത്ത് ക​ള​ത്തി​ങ്ങ​ൽ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽനി​ന്നും മു​തു​കാ​ട് അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ൽനി​ന്നും പു​റ​പ്പെ​ട്ട ചെ​റു​ശോ​ഭാ യാ​ത്ര​ക​ൾ കീ​ർ​ത്തി​പ്പ​ടി ന​ടു​വി​ല​ക്ക​ളം സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ സം​ഗ​മി​ച്ചു. ബാ​ല​ഗോ​കു​ലം സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ കെ.​വി. കൃ​ഷ്ണ​ൻ​കു​ട്ടി ഗോ​കു​ല പ​താ​ക കൈ​മാ​റി മ​ഹാ​ശോ​ഭ യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് ന​ഗ​ര പ്ര​ദ​ക്ഷി​ണം ന​ട​ത്തി വീ​രാ​ഡൂ​ർ ക്ഷേ​ത്രം ഭ​ജ​ന​മ​ഠ​ത്തി​ൽ മ​ഹാ​ശോ​ഭാ യാ​ത്ര സ​മാ​പി​ച്ചു. ന​ഗ​ര​ത്തി​ൽ ഗോ​പി​കാ​നൃ​ത്ത​വും അ​ര​ങ്ങേ​റി. സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ളാ​യ എം.​കെ. ബാ​ല​കൃ​ഷ്ണ​ൻ, കെ.​എ​സ്.​ ഉ​ണ്ണി​കൃ​ഷ്ണ​ൻ, പി. ​ശി​വ​ശ​ങ്ക​ര​ൻ, മോ​ഹ​ന​ൻ, ഗോ​പീ​കൃ​ഷ്ണ​ൻ, കെ. ​ര​ജീ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Shobhayatra NattuVishasham DistrictNews

Recent News

Corehub Up