ബിരുദദാന ചടങ്ങ് ചൈത്ര തെരേസ ജോണ്‍ ഐപിഎസ് ഉദ്ഘാടനം ചെയ്യുന്നു.
മഞ്ചേരി: ഭാവിയെപ്പറ്റിയുള്ള സ്വപ്നവും കൃത്യനിഷ്ഠതയോടെയുള്ള പഠനവും പെണ്‍കുട്ടികള്‍ കൈവെടിയരുതെന്നും സമൂഹത്തിലെ ഉന്നത സ്ഥാനങ്ങള്‍ പെണ്‍കുട്ടികളെ കാത്തിരിക്കുന്നുണ്ടെന്നും ജില്ലാ പൊലിസ് മേധാവി ചൈത്ര തെരേസ ജോണ്‍. മഞ്ചേരി യൂണിറ്റി വനിതാ കോളജില്‍ നടന്ന ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
2024 മുതല്‍ 2026 വരെ പുറത്തിറങ്ങിയ ബിരുദ - ബിരുദാനന്തര വിദ്യാര്‍ഥിനികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ജനറല്‍ സെക്രട്ടറി യു.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ്് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ ആമുഖഭാഷണം നടത്തി.
ഡോ. എന്‍.വി. ഫാത്തിമത്തു സുഹറ, പ്രൊഫ. ഡോ. എം.എന്‍. മുഹമ്മദുണ്ണി, പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. മുഹമ്മദ് ബഷീര്‍ ഉമ്മത്തൂര്‍, ഡോ. എം.പി. അശ്വതി, പ്രൊഫ. എം. ഷാഹുല്‍ ഹമീദ്, ഡോ. കെ.കെ. അഷ്റഫ്, എൻജിനിയര്‍ ഒ.അബ്ദുല്‍ അലി, ഡോ. യു ഹാരിസ്, ഡോ. എ. ഉസ്മാന്, ടി.പി. യൂനുസ്, യൂസുഫ് വല്ലാഞ്ചിറ, അന്‍വര്‍ സാദത്ത്, ഫാത്തിമത്തുല്‍ ബുസ്ത്താന, കെ.എം.സുല്‍ത്താന, ഡോ. കെ.ഒ. ഷംഷീറ എന്നിവര്‍ പ്രസംഗിച്ചു.
Tags : girls NattuVishasham DistrictNews