x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യോ​ധി​ക​നെ മ​ർ​ദി​ച്ച സം​ഭ​വം: ബ​സ് ക​സ്റ്റ​ഡി​യി​ൽ


Published: June 17, 2026 03:22 AM IST | Updated: June 17, 2026 03:22 AM IST

ഇ​രി​ട്ടി: ഇ​രി​ട്ടി​യി​ൽ റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ക​യാ​യി​രു​ന്ന വ​യോ​ധി​ക​നെ അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ സ്വ​കാ​ര്യ ബ​സ് തൊ​ഴി​ലാ​ളി മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ബ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ത​ല​ശേ​രി കൂ​ട്ടു​പു​ഴ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന കെ ​എ​ൽ 78 സി 5488 ​ബ​സാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ബ​സ് ജീ​വ​ന​ക്കാ​ര​ൻ വ​ഴി​യാ​ത്ര​ക്കാ​ര​നാ​യ വ​യോ​ധി​ക​നെ മ​ർ​ദി​ച്ച വാ​ർ​ത്ത ദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

മ​ർ​ദ​ന​മേ​റ്റ​യാ​ൾ പ​രാ​തി ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും വാ​ർ​ത്ത ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെത്തുട​ർ​ന്ന് പോ​ലീ​സ് സ്വ​മേ​ധ​യാ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. കോ​ക്കാ​ട് ഉ​ന്ന​തി​യി​ലെ വ​യോ​ധി​ക​നാ​യി​രു​ന്നു മ​ർ​ദ​ന​മേ​റ്റ​ത്. എ​ന്നാ​ൽ മ​ർ​ദ​ന​മേ​റ്റ ആ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

വ​യോ​ധി​ക​ൻ റോ​ഡ് മു​റി​ച്ചു ക​ട​ന്ന് പാ​തി ഭാ​ഗം പി​ന്നി​ട്ട​പ്പോ​ൾ അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ സ്വ​കാ​ര്യ ബ​സ് വ​ല​തു വ​ശ​ത്തേ​ക്ക് അ​പ​ക​ട​ക​ര​മാ​യി ഓ​ടി​ച്ചു ക​യ​റ്റു​ക​യും ജീ​വ​ന​ക്കാ​ര​ൻ ഇ​റ​ങ്ങി മ​ർ​ദി​ക്കു​ക​യു​മ​മാ​യി​രു​ന്നു. ബ​സ് ഓ​ടി​ച്ചു ക​യ​റ്റി​യ​പ്പോ​ൾ എ​തി​ർ വ​ശ​ത്തുനി​ന്ന് മ​റ്റു വാ​ഹ​ന​ങ്ങ​ൾ വ​രാ​തി​രു​ന്ന​തി​നാ​ലാ​ണ് വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യ​ത്. ടൗ​ണി​ൽ നി​ന്നും ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് എ​ത്താ​ൻ ചു​രു​ങ്ങി​യ ദൂ​രം മാ​ത്ര​മു​ള്ള​പ്പോ​ഴാ​യി​രു​ന്നു അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ അ​മി​ത വേ​ഗ​ത​യി​ൽ ബ​സ് എ​ത്തി​യ​ത്.

Tags : Elderly man Nattuvishesham District News

Recent News

Corehub Up