കണ്ണൂർ: കണ്ണൂർ ബിനാലെ ഹോട്ടലിൽ 2026-27 വർഷത്തെ വൈസ്മെൻ ഐ ഇന്റർനാഷണൽ വെസ്റ്റ് ഇന്ത്യാ റീജണൽ ഡയറക്ടറായി വൈസ്മെൻ മാത്യു വട്ടോത്ത് സ്ഥാനമേറ്റു.
സ്ഥാനാരോഹണ ചടങ്ങ് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. റീജണൽ ഡയറക്ടർ പി.എസ്. ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു.
പുതിയ റീജണൽ ഡയറക്ടറുടെ സ്ഥാനാരോഹണം പാസ്റ്റ് ഇന്റർനാഷണൽ ട്രഷറർ ഫിലിപ്സ് കെ. ചെറിയാൻ നടത്തി. വൈഎസിഎ റീജണൽ ചെയർമാൻ അലക്സ് തോമസ് ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടത്തി.
ഹോസ്റ്റ് കമ്മിറ്റി ചെയർമാൻ ടി.എം. ജോസ്, പി.സി, സിജു, വർഗീസ് ചെറി, സുന്ദർ രാജലു, കെ.എം. ഷാജി, തോമസ് പോൾ, ജോർജ് അലക്സ് തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Wiseman Nattuvishesham District News