x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡി​വൈ​ൻന​ഗ​ർ റെ​യി​ൽ​വേ മേ​ൽ​പാ​ലം പ്ര​കാ​ശ​മാനം

വെബ് ഡെസ്ക്
Published: October 26, 2026 07:12 AM IST | Updated: October 26, 2026 07:12 AM IST

മു​രി​ങ്ങൂ​ർ ഡി​വൈ​ൻ ന​ഗ​ർ റെ​യി​ൽ​വേ മേ​ൽ​പാ​ലം പ്ര​കാ​ശ​പൂ​രി​ത​മാ​യ​പ്പോ​ൾ.

മു​രി​ങ്ങൂ​ർ: ഏ​റെ നാ​ളാ​യി ഇ​രു​ട്ടി​ലാ​യി​രു​ന്ന മു​രി​ങ്ങൂ​ർ ഡി​വൈ​ൻ ന​ഗ​ർ റെ​യി​ൽ​വേ മേ​ൽ​പാ​ല​ത്തി​ൽ വ​ഴി​വി​ള​ക്കു​ക​ൾ തെ​ളി​ഞ്ഞു. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ദീ​ർ​ഘ​കാ​ല​ത്തെ ആ​വ​ശ്യ​മാ​ണ് ഇ​തോ​ടെ സ​ഫ​ല​മാ​യ​ത്. സോ​ളാ​ർ വ​ഴി​വി​ള​ക്കു​ക​ൾ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യ​തോ​ടെ മേ​ൽ​പ്പാ​ലം പ്ര​കാ​ശ​പൂ​രി​ത​മാ​യി.
2025 മേ​യി​ൽ ജോ​സ് കെ. ​മാ​ണി​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് എം​പി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്ന് ആ​റു ല​ക്ഷം രൂ​പ സോ​ളാ​ർ വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നും അ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മാ​യി അ​നു​വ​ദി​ച്ചി​രു​ന്നു.

എ​ന്നാ​ൽ ഫ​ണ്ട് അ​നു​വ​ദി​ച്ച് ഒ​രു വ​ർ​ഷ​ത്തി​ലേ​റെ പി​ന്നി​ട്ടി​ട്ടും പ​ദ്ധ​തി പൂ​ർ​ത്തി​യാ​കാ​ത്ത​തു നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു.

മേ​ൽ​പ്പാ​ല​ത്തി​ൽ വ​ഴി​വി​ള​ക്കു​ക​ളി​ല്ലാ​ത്ത​തു​മൂ​ലം രാ​ത്രി​കാ​ല യാ​ത്ര​ക്കാ​ർ നേ​രി​ട്ടി​രു​ന്ന ദു​രി​തം ചൂ​ണ്ടി​ക്കാ​ട്ടി ദീ​പി​ക പ്ര​സി​ദ്ധീ​ക​രി​ച്ച വാ​ർ​ത്ത​യെ തു​ട​ർ​ന്ന് രാ​ജ്യ​സ​ഭാം​ഗ​വും കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​ചെ​യ​ർ​മാ​നു​മാ​യ ജോ​സ് കെ. ​മാ​ണി വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ടി​രു​ന്നു. മേ​ൽ​പ്പാ​ല​ത്തി​ലെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ നേ​രി​ട്ട് വി​ല​യി​രു​ത്തി​യ അ​ദ്ദേ​ഹം, വി​ള​ക്കു​ക​ൾ സ്ഥാ​ പി​ക്കു​ന്ന​തി​ലെ കാ​ല​താ​മ​സം പ​രി​ഹ​രി​ക്കാ​ൻ ക​രാ​റു​കാ​ര​നു ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.
മേ​ലൂ​ർ, കൊ​ര​ട്ടി, കാ​ടു​കു​റ്റി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന മേ​ഖ​ല​യി​ലാ​ണ് ഡി​വൈ​ൻ ന​ഗ​ർ റെ​യി​ൽ​വേ മേ​ൽ​പ്പാ​ലം.

ദേ​ശീ​യ​പാ​ത 544ൽ​നി​ന്ന് ഏ​ക​ദേ​ശം 200 മീ​റ്റ​ർ മാ​ത്രം അ​ക​ലെ​യു​ള്ള പാ​ല​ത്തി​ലൂ​ടെ നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു മാ​ണു ദി​വ​സേ​ന ക​ട​ന്നു​പോ​കു​ന്ന​ത്.

അ​ന്ന​നാ​ട്, വൈ​ന്ത​ല, സ​മ്പാ​ളൂ​ർ, അ​ഷ്ട​മി​ച്ചി​റ, പാ​ള​യം പ​റ​മ്പ്, മാ​ള, അ​ന്ന​മ​ന​ട തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു ദേ​ശീ​യ​പാ​ത​യി​ൽ​നി​ന്ന് എ​ളു​പ്പ​ത്തി​ൽ എ​ത്തി​ച്ചേ​രാ​നു​ള്ള പ്ര​ധാ​ന പാ​ത​യാ​ണി​ത്.

പു​തി​യ വി​ള​ക്കു​ക​ൾ പ്ര​വ​ർ​ത്ത​ന​സ​ജ്ജമാ​യ​തോ​ടെ രാ​ത്രി​കാ​ല യാ​ത്ര​ക്കാ​ർ​ക്ക് സു​ര​ക്ഷി​ത​മാ​യ യാ​ത്ര ഉ​റ​പ്പാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ.

Tags :

Recent News

Corehub Up