യുബിഎസ് ഗാർഡനിൽ ആരംഭിച്ച റോളർ സ്കേറ്റിംഗ് പരിശീലനം സിഐ ടി.എൻ. ഉണ്ണികൃഷ്ണൻ ഫ്ളാഗ് ഓഫ് ചെയ്യുന്നു.
വടക്കഞ്ചേരി: സ്പൈക്കേഴ്സ് സ്കേറ്റിംഗ് അക്കാദമി വടക്കഞ്ചേരി യുബിഎസ് ഗാർഡനിൽ ആരംഭിച്ച റോളർ സ്കേറ്റിംഗ് പരിശീലനം പഞ്ചായത്ത് പ്രസിഡന്റ് സി. പ്രസാദ് ഉദ്ഘാടനം ചെയ്തു.
വടക്കഞ്ചേരി സിഐ ടി.എൻ. ഉണ്ണികൃഷ്ണൻ ഫ്ലാഗ് ഓഫ് നിർവഹിച്ചു.
യുബിഎസ് ഗാർഡൻ റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് സുരേഷ് വേലായുധൻ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് മെംബർമാരായ ഗീതു രതീഷ്, വി.സുനിൽ, യുബിഎസ് വില്ലാസ് എംഡി എം. ബിനേഷ്, ഡയറക്ടർ അനിത ബിനേഷ്, റസിഡൻസ് അസോസിയേഷൻ സെക്രട്ടറി പി.ആർ. സതീഷ്, പരിശീലകൻ സി. വിനീഷ് കുമാർ എന്നിവർ പ്രസംഗിച്ചു. യുബിഎസ് വില്ലാസ് ഗ്രൂപ്പിന്റെയും യുബിഎസ് ഗാർഡൻ റസിഡന്റ്സ് വെൽഫെയർ അസോസിയേഷന്റെയും സഹകരണത്തോടെ പാലക്കാട് സ്പൈക്കേഴ്സ് സ്കേറ്റിംഗ് അക്കാദമിയാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്.
ലഹരിയ്ക്കെതിരേ വളർന്നുവരുന്ന തലമുറയെ കായിക മേഖലയിൽ സജീവമാക്കുക എന്ന ലക്ഷ്യത്തോടെ വടക്കഞ്ചേരിയിലേയും പരിസരപഞ്ചായത്തുകളിലേയും റോളർ സ്കേറ്റിംഗിൽ താത്പര്യമുളള മൂന്നര വയസിന് മുകളിലുള്ള കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്.
Tags :