x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ല്ലേ​രി​ത്തോ​ടി​ലെ പാ​ലം പൊ​ളി​ച്ചി​ട്ട് ഒ​രു മാ​സം; പു​ന​ര്‍​നി​ര്‍​മാ​ണം എ​ങ്ങു​മെ​ത്തി​യി​ല്ല

വെബ് ഡെസ്ക്
Published: October 26, 2026 07:14 AM IST | Updated: October 26, 2026 07:14 AM IST

പൊ​ളി​ച്ച് ഒ​രുമാ​സം പി​ന്നി​ട്ടി​ട്ടും പു​ന​ര്‍​നി​ര്‍​മാ​ണം ആ​രം​ഭി​ക്കാ​ത്ത ക​ല്ലേ​രി​ത്തോ​ടി​ലെ പാ​ലം.

ഇ​രി​ങ്ങാ​ല​ക്കു​ട: പു​തി​യ ക​ള്‍​വ​ര്‍​ട്ട് നി​ര്‍​മി​ക്കു​ന്ന​തി​നാ​യി പാ​ലം പൊ​ളി​ച്ചി​ട്ട് ഒ​രു മാ​സം പി​ന്നി​ട്ടി​ട്ടും പു​ന​ര്‍​നി​ര്‍​മാ​ണ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കാ​തെ ന​ഗ​ര​സ​ഭ. കാ​ട്ടൂ​ര്‍ റോ​ഡി​ല്‍​നി​ന്ന് പു​റ്റി​ങ്ങ​ല്‍ ക്ഷേ​ത്രം റോ​ഡി​ലേ​ക്കു​ള്ള വ​ഴി​യി​ല്‍ ക​ല്ലേ​രി​ത്തോ​ടി​ന് കു​റു​കെ​യു​ണ്ടാ​യി​രു​ന്ന പാ​ല​മാ​ണു പൊ​ളി​ച്ചു​നീ​ക്കി​യ​ത്. പാ​ലം പൊ​ളി​ച്ച​തോ​ടെ ഇ​രു​വ​ശ​ത്തും ടാ​ര്‍​വീ​പ്പ​ക​ള്‍ സ്ഥാ​പി​ച്ച് ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യും ത​ട​ഞ്ഞി​രി​ക്കു​ക​യാ​ണ്.

പാ​ല​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ നീ​ക്കം ചെ​യ്ത​ത​ല്ലാ​തെ പു​തി​യ ക​ള്‍​വ​ര്‍​ട്ട് നി​ര്‍​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ മെ​റ്റ​ല്‍, മ​ണ​ല്‍, ക​മ്പി തു​ട​ങ്ങി​യ നി​ര്‍​മാ​ണ സാ​മ​ഗ്രി​ക​ള്‍ പോ​ലും സ്ഥ​ല​ത്ത് എ​ത്തി​ച്ചി​ട്ടി​ല്ല. ഇ​തോ​ടെ പാ​ല​ത്തി​ന്‍റെ പു​ന​ര്‍​നി​ര്‍​മാ​ണം ഇ​നി​യും വൈ​കു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍.
കാ​ട്ടൂ​ര്‍ റോ​ഡി​ല്‍​നി​ന്ന് തി​ര​ക്കേ​റി​യ എ​കെ​പി ജം​ഗ്ഷ​ന്‍ ഒ​ഴി​വാ​ക്കി സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ​ത്താ​ന്‍ ക​ഴി​യു​ന്ന പ്ര​ധാ​ന എ​ളു​പ്പ​വ​ഴി​യാ​ണി​ത്. കാ​ട്ടൂ​ര്‍ ഭാ​ഗ​ത്തു​നി​ന്നു​ള്ള നി​ര​വ​ധി പേ​രാ​ണ് ഈ ​വ​ഴി​യെ ആ​ശ്ര​യി​ച്ചി​രു​ന്ന​ത്. പാ​ലം അ​ട​ച്ച​തോ​ടെ യാ​ത്ര​ക്കാ​ര്‍​ക്ക് അ​ധി​ക​ദൂ​രം ചു​റ്റി​ക്ക​റ​ങ്ങേ​ണ്ട അ​വ​സ്ഥ​യാ​ണ്. കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രു​ടെ ദു​രി​ത​മാ​ണ് ഏ​റെ രൂ​ക്ഷം. തോ​ടി​ന്‍റെ ഇ​രു​വ​ശ​ത്തേ​ക്കും ക​ട​ക്കാ​ന്‍ നി​ല​വി​ല്‍ വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പി​നെ ആ​ശ്ര​യി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്.

സു​ര​ക്ഷി​ത​മാ​യ താ​ത്കാ​ലി​ക സം​വി​ധാ​ന​മൊ​രു​ക്കാ​തെ​യാ​ണ് പാ​ലം പൊ​ളി​ച്ചു​നീ​ക്കി​യ​തെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പ്‌​ലൈ​ന്‍ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​ന് കാ​ല​താ​മ​സ​മു​ണ്ടാ​യ​താ​ണ് പു​തി​യ ക​ള്‍​വ​ര്‍​ട്ട് നി​ര്‍​മാ​ണം വൈ​കാ​ന്‍ കാ​ര​ണ​മെ​ന്ന് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.
എ​ന്നാ​ല്‍ പാ​ലം പൊ​ളി​ച്ച് ഒ​രു മാ​സം പി​ന്നി​ട്ടി​ട്ടും നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കാ​ത്ത​ത് യാ​ത്ര​ക്കാ​രി​ലും പ്ര​ദേ​ശ​വാ​സി​ക​ളി​ലും പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്.

Tags :

Recent News

Corehub Up