x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ള​ത്തോ​ട് ഐ​സ് ഫാ​ക്ട​റി​യി​ൽ വ​ൻ അ​മോ​ണി​യ ചോ​ർ​ച്ച

വെബ് ഡെസ്ക്
Published: October 26, 2026 07:07 AM IST | Updated: October 26, 2026 07:07 AM IST

അ​മോ​ണി​യ ചോ​ർ​ച്ച​യു​ണ്ടാ​യ ഐ​സ് ഫാ​ക്ട​റി​യി​ൽ അഗ്നിരക്ഷാ സേനയുടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം.

തൃ​ശൂ​ർ: കാ​ള​ത്തോ​ട് ഐ​സ് ഫാ​ക്ട​റി​യി​ൽ വ​ൻ അ​മോ​ണി​യ ചോ​ർ​ച്ച. ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ ഇ​ട​പെ​ട​ലി​ൽ ഒ​ഴി​വാ​യ​തു വ​ൻ ദു​ര​ന്തം. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 12.30നാ​ണ് സ​ത്യം ഐ​സ് ഫാ​ക്ട​റി​യി​ൽ അ​മോ​ണി​യ പൈ​പ്പ് ലൈൻ പൊ​ട്ടി വാ​ത​കം ചോ​ർ​ന്ന​ത്. തൃ​ശൂ​ർ- മ​ണ്ണു​ത്തി റോ​ഡി​നോ​ടു​ചേ​ർ​ന്നു​ള്ള സ്ഥാ​പ​ന​മാ​യ​തി​നാ​ൽ ഉ​ട​ൻ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ചു. സ്ഥാ​പ​ന​ത്തോ​ടു​ചേ​ർ​ന്നു കാ​ർ ഷോ​റൂ​മും ഹോ​ട്ട​ലും നി​ര​വ​ധി വീ​ടു​ക​ളു​മു​ണ്ടാ​യി​രു​ന്നു.

അ​പ​ക​ട​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് മേ​ഖ​ല​യി​ൽ​നി​ന്ന് ആ​ളു​ക​ളെ മാ​റ്റി​യ​ശേ​ഷ​മാ​ണു ഫ​യ​ർ​ഫോ​ഴ്സ് തു​ട​ർ ന​ട​പ​ടി​ക​ളി​ലേ​ക്കു ക​ട​ന്ന​ത്. അ​മോ​ണി​യ പോ​ലു​ള്ള അ​പ​ക​ട​കാ​രി​യാ​യ വാ​ത​ക​ങ്ങ​ളു​ടെ ചോ​ർ​ച്ച ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്കും അ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ പാ​ലി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ര​ക്ഷാ​പ്ര​വ​ർ​ത്ത​നം.

സോ​നാം​ഗ​ങ്ങ​ൾ ശ്വ​സ​ന​ഉ​പ​ക​ര​ണം ഉ​പ​യോ​ഗി​ച്ചു ര​ണ്ടു​മ​ണി​ക്കൂ​റെ​ടു​ത്താ​ണു അ​മോ​ണി​യ ചോ​ർ​ച്ച നി​യ​ന്ത്രി​ച്ച​ത്. ചോ​ർ​ച്ച​യു​ള്ള സ്ഥ​ല​ത്തു നി​ര​ന്ത​രം വെ​ള്ളം സ്പ്രേ ​ചെ​യ്ത് അ​പ​ക​ട​സാ​ധ്യ​ത കു​റ​ച്ചു. പ്ലാ​ന്‍റി​ലെ ടാ​ങ്കി​ന്‍റെ ഇ​രു​ന്പു​പൈ​പ്പ് കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ദ്ര​വി​ച്ച​തി​നാ​ൽ വാ​ൽ​വു​ക​ൾ അ​ട​ച്ച​ശേ​ഷ​വും ചോ​ർ​ച്ച നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. തു​ട​ർ​ന്ന് പ്ലാ​ന്‍റ് അ​ധി​കൃ​ത​രു​മാ​യി ഏ​കോ​പി​പ്പി​ച്ചാ​ണു ര​ക്ഷാ​പ്ര​വ​ർ​ത്ത​നം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​യ​ത്.

തൃ​ശൂ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ബി. ​വൈ​ശാ​ഖ്, അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പി.​ഒ. വ​ർ​ഗീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ പി.​കെ. പ്ര​ജീ​ഷ്, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ വി.​എ​സ്. സു​ധ​ൻ, കെ. ​പ്ര​കാ​ശ​ൻ, എ.​എ​സ്. അ​നി​ൽ​ജി​ത്ത്, എ​സ്. സു​ബീ​ർ, കെ. ​സ​ജീ​ഷ്, എം. ​മ​ഹേ​ഷ്, കെ.​എ​സ്. സു​ബൈ​ർ, എ​ച്ച്.​ജെ. വി​ഷ്ണു, എ. ​സാ​രം​ഗ്, എ.​ആ​ർ. അ​ഖി​ൽ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണു ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

Tags :

Recent News

Corehub Up