x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ധ്യ​സ്ഥം​തേ​ടി ജ​ന​സ​ഹ​സ്ര​ങ്ങ​ൾ; കൊ​ര​ട്ടി​മു​ത്തി​യു​ടെ തി​രു​നാ​ൾ സ​മാ​പി​ച്ചു

വെബ് ഡെസ്ക്
Published: October 26, 2026 07:16 AM IST | Updated: October 26, 2026 07:16 AM IST

പ​ള്ളി​ചു​റ്റി​യു​ള്ള തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണ​ത്തി​ന് വി​കാ​രി ഫാ. ​ജോ​ൺ​സ​ൺ ക​ക്കാ​ട്ട് നേ​തൃ​ത്വം ന​ൽ​കു​ന്നു.

കൊ​ര​ട്ടി: ഒ​രു മാ​സ​ത്തോ​ളം നീ​ണ്ടു​നി​ന്ന കൊ​ര​ട്ടി​മു​ത്തി​യു​ടെ തി​രു​നാ​ളി​ന് ഭ​ക്തി​നി​ർ​ഭ​ര​മാ​യ സ​മാ​പ​നം.

പ​തി​ന​ഞ്ചാ​മി​ടം ആ​ഘോ​ഷി​ച്ച ഇ​ന്ന​ലെ നാ​നാ​ജാ​തി മ​ത​സ്ഥ​രാ​യ ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളാ​ണ് കൊ​ര​ട്ടി​മു​ത്തി​യു​ടെ മാ​ധ്യ​സ്ഥം തേ​ടി എ​ത്തി​യ​ത്. രാ​വി​ലെ മു​ത​ൽ രാ​ത്രി വൈ​കും​വ​രെ പ​ള്ളി​യും പ​രി​സ​ര​ങ്ങ​ളും ഭ​ക്ത​ജ​ന​ങ്ങ​ളാ​ൽ നി​റ​ഞ്ഞു.

രാ​വി​ലെ 5.30 മു​ത​ൽ തു​ട​ർ​ച്ച​യാ​യി ദി​വ്യ​ബ​ലി​ക​ൾ ന​ട​ന്നു. 10.30ന് ​ഫാ. ജോ​ബി കു​ഴി​പ്പി​ൽ സി​എം​ഐ​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ന​ട​ന്ന ദി​വ്യ​ബ​ലി​ക്ക് ഫാ. ​ജോ​സ് വ​ട​ക്ക​ൻ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

വൈ​കീ​ട്ട് അ​ഞ്ചി​ന് ഇ​ട​വ​ക​യി​ലെ വൈ​ദി​ക​ർ അ​ർ​പ്പി​ച്ച കൃ​ത​ജ്ഞ​താ ദി​വ്യ​ബ​ലി​ക്ക് വി​കാ​രി ഫാ. ​ജോ​ൺ​സ​ൺ ക​ക്കാ​ട്ട് മു​ഖ്യ​കാ​ർ​മി​ക​നാ​യി.
അ​സി. വി​കാ​രി​മാ​രാ​യ ഫാ. ​ലി​ജോ കു​രി​യേ​ട​ൻ, ഫാ. ​അ​മ​ൽ ഒ​ളാ​ട്ട്, ഫാ. ​ആ​ന്‍റ​ണി പു​തു​കു​ള​ങ്ങ​ര, ഫാ. ​ജോ​മോ​ൻ കൈ​പ്ര​മ്പാ​ട​ൻ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി.

തു​ട​ർ​ന്ന് നി​ര​വ​ധി വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്ത പ​ള്ളി ചു​റ്റി​യു​ള്ള പ്ര​ദ​ക്ഷി​ണ​വും ന​ട​ന്നു. രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ ഒ​രു മാ​സം നീ​ണ്ടു​നി​ന്ന തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് സ​മാ​പ​നം​കു​റി​ച്ച് കൊ​ടി​യി​റ​ങ്ങി.

Tags :

Recent News

Corehub Up