x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്ക​ണം; മു​ഖ്യ​മ​ന്ത്രി​ക്കു നിവേദനം

വെബ് ഡെസ്ക്
Published: October 26, 2026 07:05 AM IST | Updated: October 26, 2026 07:05 AM IST

അ​യ്യ​ന്തോ​ൾ മോ​ഡ​ൽ റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​ന​കീ​യ​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ മു​ഖ്യ​മ​ന്ത്രി​ക്കു നി​വേ​ദ​നം ന​ൽ​കു​ന്നു.

തൃ​ശൂ​ർ: അ​യ്യ​ന്തോ​ൾ- പു​ഴ​യ്ക്ക​ൽ മോ​ഡ​ൽ റോ​ഡ് നാ​ലാം​ഘ​ട്ടം നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്ക​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ട് അ​യ്യ​ന്തോ​ൾ ജ​ന​കീ​യ​സ​മി​തി മു​ഖ്യ​മ​ന്ത്രി​ക്കു നി​വേ​ദ​നം ന​ൽ​കി. 22 വ​ർ​ഷം​മു​ന്പ് ആ​രം​ഭി​ച്ച റോ​ഡി​ന്‍റെ നി​ർ​മാ​ണം ഇ​തു​വ​രെ പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. ക​ള​ക്ട​റു​ടെ ഒൗ​ദ്യോ​ഗി​ക​വ​സ​തി മു​ത​ൽ പു​ഴ​യ്ക്ക​ൽ​പാ​ടം വ​രെ​യു​ള്ള ഭാ​ഗ​മാ​ണു പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള​ത്. 10 വ​ർ​ഷം​മു​ന്പാ​ണ് അ​വ​സാ​ന​മാ​യി പ​ണി നി​ർ​ത്തി​വ​ച്ച​ത്. റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യെ​ത്തു​ട​ർ​ന്നു നി​ര​വ​ധി ജീ​വ​നു​ക​ൾ പൊ​ലി​ഞ്ഞു. ആ​റു​വ​ർ​ഷം മു​ന്പ് സ​ർ​ക്കാ​ർ വീ​ണ്ടും ഭ​ര​ണാ​നു​മ​തി ന​ൽ​കി. 20 കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ചു. ഭൂ​മി അ​ള​ന്നു ക​ല്ലി​ട്ടി​ട്ടും നി​ർ​മാ​ണം മു​ന്നോ​ട്ടു​പോ​യി​ല്ല.

കാ​ന​നി​ർ​മാ​ണ​വും റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും മു​ട​ങ്ങി. കു​ഴി​യ​ട​യ്ക്ക​ൽ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം കൂ​ടി​യ​തോ​ടെ ഈ ​ഭാ​ഗ​ത്തു രാ​വി​ലെ​യും വൈ​കീ​ട്ടും വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ്. കാ​ൽ​ന​ട​ക്കാ​രും ഏ​റെ ബു​ദ്ധി​മു​ട്ടു​ന്നു.

ര​ണ്ടു കി​ലോ​മീ​റ്റ​ർ മാ​ത്രം വ​രു​ന്ന, അ​യ്യ​ന്തോ​ൾ നി​ർ​മ​ല സ്കൂ​ൾ മു​ത​ൽ പു​ഴ​ക്ക​ൽ​പാ​ടം ജം​ഗ്ഷ​ൻ വ​രെ​യു​ള്ള നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യാ​ൽ ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കാ​ൻ ക​ഴി​യും. ഈ ​വ​ർ​ഷ​ത്തെ ബ​ജ​റ്റി​ലും ഈ ​റോ​ഡ്നി​ർ​മാ​ണം ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ചാ​ണു ജ​ന​കീ​യ​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ ക​ണ്‍​വീ​ന​ർ ജെ​യിം​സ് മു​ട്ടി​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​വേ​ദ​നം ന​ൽ​കി​യ​ത്.

Tags :

Recent News

Corehub Up