Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Councilor

മസ്തിഷ്‌ക മരണം സംഭവിച്ച നഗരസഭാ കൗണ്‍സിലറുടെ അവയവങ്ങള്‍ ദാനം ചെയ്യും  

 

കൊല്ലം: മസ്തിഷ്‌കമരണം സംഭവിച്ച നഗരസഭാ കൗണ്‍സിറും കൊല്ലം സ്വദേശിയുമായി ബി. അജിത് കുമാറി(54)ന്‍റെ അവയവങ്ങള്‍ ദാനം ചെയ്യും. കായിക, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമാണ് ബി. അജിത് കുമാര്‍.

അജിത് കുമാറിന്‍റെ അവയവങ്ങള്‍ അഞ്ച് പേര്‍ക്കാണ് പുതുജീവനേകുക. കുരീപ്പുഴ കോനവെട്ടത്ത് വീട് സ്വദേശിയായ അജിത് കുമാര്‍ കൊല്ലം ഡിവിഷന്‍ 7-ലെ കൗണ്‍സിലറാണ്. 19ന് ഞായറാഴ്ച രാവിലെ സ്ട്രോക്ക് സംഭവിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ (മെഡിസിറ്റി) പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നോടെ ഡോക്ടര്‍മാര്‍ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു.

സഹോദരങ്ങളായ സുരേഷ് കുമാറും അജിത കുമാരിയും ഉള്‍പ്പെടുന്ന കുടുംബാംഗങ്ങള്‍ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു. അജിത് കുമാര്‍ അവിവാഹിതനാണ്. കെ-സോട്ടോയുടെ മേല്‍നോട്ടത്തിലാണ് അവയവങ്ങള്‍ കൈമാറുന്നത്.

കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലും ഒരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും രണ്ടാമത്തെ വൃക്ക കൊല്ലം ട്രാവന്‍കൂര്‍ മെഡിസിറ്റി ആശുപത്രിയിലും കണ്ണുകള്‍ തിരുവനന്തപുരം റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജിയിലും ചികിത്സയിലുള്ള രോഗികള്‍ക്ക് കൈമാറും.

കൊല്ലത്തുനിന്ന് തിരുവനന്തപുരത്തെ ആശുപത്രികളിലേക്ക് അവയവങ്ങള്‍ വേഗത്തില്‍ എത്തിക്കുന്നതിനായി പോലീസിന്‍റെ നേതൃത്വത്തില്‍ 'ഗ്രീന്‍ കോറിഡോര്‍' പാത സജ്ജീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കും കിംസ് ആശുപത്രിയിലേക്കും അവയവങ്ങള്‍ എത്തിക്കും.

Kerala

റോഡരികില്‍ പരിക്കേറ്റനിലയിൽ മുന്‍ നഗരസഭ കൗണ്‍സിലർ

സുല്‍ത്താന്‍ബത്തേരി: വയനാട് സുൽത്താൻബത്തേരിയിൽ നഗരസഭ മുന്‍കൗണ്‍സിലറെ പരിക്കുകളോടെ പാതയോരത്ത് കണ്ടെത്തി. തേലമ്പറ്റ തയ്യല്‍ ജയപ്രകാശ്(55)നെയാണ് പാതയോരത്ത് കണ്ടെത്തിയത്.

ഞായറാഴ്ച രാത്രി ഒമ്പതരയോടെ തേലമ്പറ്റവയലിലാണ് സംഭവം. യാത്രക്കാരാണ് ജയപ്രകാശിനെ റോഡരികിൽ അവശനിലയിൽ കണ്ടത്. ഉടൻതന്നെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തലയ്ക്ക് പിന്നിലും പുറത്തുമാണ് ജയപ്രകാശിന് പരിക്കേറ്റിരിക്കുന്നത്. പ്രധാന റോഡില്‍ നിന്ന് മാറി വിശാലമായ വയലോരത്ത് കൂടിയുള്ള റോഡിലാണ് സംഭവം. അതിനിടെ തനിക്ക് പരാതിയില്ലെന്ന് ജയപ്രകാശ് അറിയിച്ചതിനെ തുടര്‍ന്ന് കേസെടുത്തിട്ടില്ലെന്ന് ബത്തേരി സിഐ പറഞ്ഞു.

ഹെല്‍മെറ്റ് ധരിച്ചായിരുന്നു ജയപ്രകാശ് സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്നതെന്നിരിക്കെ തലക്ക് സാരമായി മുറിവേറ്റതും സ്‌കൂട്ടറിന് പറയത്തക്ക കേടുപാടുകള്‍ സംഭവിച്ചിക്കാത്തതും ആശങ്കയേറ്റുന്നുണ്ട്. സംഭവത്തില്‍ പോലീസ് സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കാനിരിക്കെയാണ് പരാതിയില്ലെന്ന് ജയപ്രകാശ് അറിയിച്ചത്.

അതേസമയം തീര്‍ത്തും അവശനായ ഇദ്ദേഹം സുഖം പ്രാപിക്കുന്ന മുറക്ക് വിവരങ്ങള്‍ അന്വേഷിക്കുമെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് അറിയിച്ചു.

Kerala

ക​​ണ്ണൂ​​രി​​ൽ പോലീസിനും കാമറമാനും കൗൺസിലർക്കും സൂര്യാതപമേറ്റു

ക​​ണ്ണൂ​​ർ/​​കാ​​സ​​ർ​​ഗോ​​ഡ്: ക​​ണ്ണൂ​​രി​​ൽ പോ​​ലീ​​സ് ഓ​​ഫീ​​സ​​ർ​​ക്കും കേ​​ബി​​ൾ ടി​​വി കാ​​മ​​റ​​മാ​​നും കാ​​സ​​ർ​​ഗോ​​ട്ട് കൗ​​ൺ​​സി​​ല​​ർ​​ക്കും സൂ​​ര്യാ​​ഘാ​​ത​​മേ​​റ്റു. തൃ​​ശൂ​​ർ പൂ​​രം ഡ്യൂ​​ട്ടി​​ക്കി​​ടെ​​യാ​​ണ് ക​​ണ്ണൂ​​ർ ജി​​ല്ല​​യി​​ലെ ആ​​ല​​ക്കോ​​ട് പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ലെ സീ​​നി​​യ​​ർ സി​​വി​​ൽ പോ​​ലീ​​സ് ഓ​​ഫീ​​സ​​ർ കെ. ​​രാ​​ജ​​നു സൂ​​ര്യാ​​ത​​പ​​മേ​​റ്റ​​ത്.

മു​​ഖ​​ത്തും ചെ​​വി​​ക്ക് പി​​റ​​കി​​ലും പൊ​​ള്ള​​ലേ​​റ്റ പാ​​ടു​​ക​​ൾ ഉ​​ണ്ട്. 24നാ​​ണ് രാ​​ജ​​ൻ പൂ​​രം ഡ്യൂ​​ട്ടി​​ക്കാ​​യി തൃ​​ശൂ​​രി​​ലേ​​ക്ക് പോ​​യ​​ത്. 27ന് ​​ഡ്യൂ​​ട്ടി ക​​ഴി​​ഞ്ഞ് ത​​ളി​​പ്പ​​റ​​മ്പ് ക​​രി​​മ്പ​​ത്തെ ച​​വ​​ന​​പ്പു​​ഴ​​യി​​ലെ വീ​​ട്ടി​​ൽ തി​​രി​​ച്ചെ​​ത്തി​​യ​​പ്പോ​​ഴാ​​ണ് അ​​സ്വ​​സ്ഥ​​ത അ​​നു​​ഭ​​വ​​പ്പെ​​ട്ട​​ത്. തു​​ട​​ർ​​ന്ന് ത​​ളി​​പ്പ​​റ​​മ്പ് താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ തേ​​ടി.

ധ​​ർ​​മ​​ശാ​​ല​​യി​​ലെ കേ​​ബി​​ൾ ടി​​വി ചാ​​ന​​ൽ കാ​​മ​​റാ​​മാ​​ൻ ഷാ​​ജി കീ​​ഴ​​റ​​യ്ക്ക് (40) ഇ​​ന്ന​​ലെ​​യാ​​ണ് സൂ​​ര്യാ​​ത​​പ​​മേ​​റ്റ​​ത്. ജോ​​ലി​​യു​​ടെ ഭാ​​ഗ​​മാ​​യി ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് ചെ​​റു​​കു​​ന്ന് കീ​​ഴ​​റ​​യി​​ലേ​​ക്ക് ബൈ​​ക്കി​​ൽ സ​​ഞ്ച​​രി​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​യി​​രു​​ന്നു സം​​ഭ​​വം.

വ​​ല​​തു കൈ​​ക്കും പു​​റ​​ത്തും കാ​​ലു​​ക​​ൾ​​ക്കു​​മാ​​ണ് പൊ​​ള്ള​​ൽ. കൈ​​യു​​ടെ തൊ​​ലി വൃ​​ത്താ​​കൃ​​തി​​യി​​ൽ പൊ​​ള്ളി​​യ​​ട​​ർ​​ന്നു. പൊ​​ള്ള​​ലേ​​റ്റ ഷാ​​ജി കീ​​ഴ​​റ സ​​ർ​​ക്കാ​​ർ ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ തേ​​ടി.

കാ​​സ​​ർ​​ഗോ​​ട്ട് ബൈ​​​ക്കി​​​ല്‍ സ​​​ഞ്ച​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന കാ​​​ഞ്ഞ​​​ങ്ങാ​​​ട് ന​​​ഗ​​​ര​​​സ​​​ഭ ​ 19-ാം വാ​​​ര്‍​ഡ് കൗ​​​ണ്‍​സി​​​ല​​​ര്‍ എ​​​ന്‍.​ ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​നാ​​​ണ് പൊ​​​ള്ള​​​ലേ​​​റ്റ​​​ത്.

ചൊ​​​വ്വാ​​​ഴ്ച കാ​​​ഞ്ഞ​​​ങ്ങാ​​​ട് ടൗ​​​ണി​​​ല്‍ ഒ​​​രു പൊ​​​തു​​​പ​​​രി​​​പാ​​​ടി​​​യി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്ത് മ​​​ട​​​ങ്ങ​​​വേ ക​​​ഴു​​​ത്തി​​​നു താ​​​ഴെ​​​യും പു​​​റം​​​ഭാ​​​ഗ​​​ത്തും പൊ​​​ള്ള​​​ലേ​​​ല്‍​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ആ​​​ദ്യം കാ​​​ര്യ​​​മാ​​​ക്കി​​​യി​​​ല്ലെ​​​ങ്കി​​​ലും നീ​​​റ്റ​​​ല്‍ അ​​​സ​​​ഹ​​​നീ​​​യ​​​മാ​​​യ​​​തി​​​നെ​​​തു​​​ട​​​ര്‍​ന്ന് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ചി​​​കി​​​ത്സ തേ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.

Kerala

വി.​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ​യെ ത​ട​ഞ്ഞ സം​ഭ​വം; കൗ​ൺ​സി​ല​ർ​ക്കെ​തി​രെ കേ​സ്

തി​രു​വ​ന​ന്ത​പു​രം: വി.​കെ.​പ്ര​ശാ​ന്ത് എം​എ​ൽ​എ​യെ ത​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ വാ​ഴോ​ട്ടു​കോ​ണം കൗ​ൺ​സി​ല​ർ സു​ഗ​ത​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന സം​ഭ​വ​ത്തി​ൽ വ​ട്ടി​യൂ​ർ​ക്കാ​വ് പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.

വാ​ഴോ​ട്ടു​കോ​ണ​ത്തെ മ​ഹി​ളാ​മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്യേ​ണ്ടി​യി​രു​ന്ന​ത് മ​ന്ത്രി വീ​ണാ ജോ​ർ​ജാ​യി​രു​ന്നു. എ​ന്നാ​ൽ മ​ന്ത്രി​യു​ടെ അ​സാ​ന്നി​ധ്യ​ത്തി​ൽ വി.​കെ.​പ്ര​ശാ​ന്ത് എം​എ​ൽ​എ ഉ​ദ്ഘാ​ട​ക​നാ​യ​തി​നെ കൗ​ൺ​സി​ല​ർ ചോ​ദ്യം ചെ​യ്തു.

തു​ട​ർ​ന്ന് യോ​ഗ​സ്ഥ​ല​ത്തേ​ക്ക് എ​ത്തി​യ വി.​കെ.​പ്ര​ശാ​ന്ത് എം​എ​ൽ​എ​യു​ടെ വാ​ഹ​നം സു​ഗ​ത​ൻ ത​ട​യു​ക​യാ​യി​രു​ന്നു. എം​എ​ൽ​എ​യു​ടെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

District News

അ​മ്മ​യെ തോ​ൽ​പ്പി​ച്ച മുൻ കൗൺസിലറെ ത​റപ​റ്റി​ച്ച് മ​ക​ൾ

വി​ഴി​ഞ്ഞം: പ​ത്ത് വ​ർ​ഷം മു​മ്പ് അ​മ്മ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ കൗ​ൺ​സി​ല​റെ തോ​ല്പി​ച്ച​തി​ന്‍റെ ചാ​രി​താ​ർ​ഥ്യ ത്തി​ലാ​ണ് ന​ഗ​ര​സ​ഭ​യു​ടെ ഹാ​ർ​ബ​ർ വാ​ർ​ഡി​ൽ വി​ജ​യി​യാ​യ അ​ഫ്സ സ​ജീ​ന. 2015ൽ ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഹാ​ർ​ബ​ർ ഡി​വി​ഷ​നി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥിയാ​യി മ​ത്സ​രി​ച്ച നി​സാ​ബീ​വി​യോ​ട് അ​ന്ന് ഇ​ട​ത് സ്ഥാ​നാ​ർ​ത്ഥി​യാ​യി മ​ത്സ​രി​ച്ച​ത് അ​ഫ്സ​യു​ടെ മാ​താ​വ് സ​ജീ​ന​യാ​യി​രു​ന്നു. അ​ന്നു ന​ട​ന്ന വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​ൽ വെ​റും 14 വോ​ട്ടി​നാ​യി​രു​ന്നു സ​ജീ​ന​യു​ടെ പ​രാ​ജ​യം.

ഇ​ത്ത​വ​ണ അ​തേ വാ​ർ​ഡി​ൽ ഇ​ട​ത് സ്ഥാ​നാ​ർ​ഥിയാ​യി എ​ത്തി​യ സ​ജീ​ന​യെ നേ​രി​ടാ​ൻ യു​ഡി​എ​ഫ് നി​യോ​ഗി​ച്ച​ത് മു​ൻ കൗ​ൺ​സി​ല​ർ നി​സാ​ബീ​വി​യെ ആ​യി​രു​ന്നു. ഇ​തോ​ടെ ഹാ​ർ​ബ​ർ വാ​ർ​ഡി​ലെ മ​ത്സ​രം ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചു. എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും എ​ൻ​ഡി​എ​യും കോ​ൺ​ഗ്ര​സ് വി​മ​ത സ്ഥാ​നാ​ർ​ഥിയും ശ​ക്ത​മാ​യ മ​ത്സ​രം കാ​ഴ്ച​വെ​ച്ച തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​ജീ​ന​യു​ടെ മ​ക​ളും ഇ​ട​ത് സ്ഥാ​നാ​ർ​ഥിയു​മാ​യ അ​ഫ്‌​സ യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി നി​സാ​ബീ​വി​യെ 640 വോ​ട്ടി​നാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.


വാ​ർ​ഡ് പു​ന​ർ വി​ഭ​ജ​ന​ത്തി​നുശേ​ഷം​ എ​ൽ​ഡി​എ​ഫിനു ല​ഭി​ച്ച ആ​ദ്യ ജ​യം അ​ഫ്സ​യു​ടെ വി​ജ​യ​ത്തി​നു തി​ള​ക്ക​മേ​റ്റി. 2015-ൽ ​വെ​റും 14 വോ​ട്ടിനു മാ​താ​വി​നെ അ​ടി​യ​റ​വ് പ​റ​യി​ച്ച സ്ഥാ​നാ​ർ​ഥി​യെ വ​ലി​യ മാ​ർ​ജി​നി​ൽ ത​ന്നെ തോ​ല്പി​ക്കാ​നാ​യ​ത് അ​ഫ്സ​യു​ടെ പ്ര​തി​കാ​ര​ത്തി​ന്‍റെ മാ​ധു​ര്യ​വും വ​ർ​ധിപ്പി​ച്ചു. ആ​ദ്യ ര​ണ്ടു ത​വ​ണ യു​ഡി​എഫ് ​ജ​യി​ച്ച വാ​ർ​ഡി​ൽ ക​ഴി​ഞ്ഞ ത​വ​ണ കോ​ൺ​ഗ്ര​സ് വിമതയായി മ​ത്സ​രി​ച്ച് വി​ജ​യി​ച്ചശേ​ഷം പാ​ർ​ട്ടി​യി​ൽ നി​ന്നു രാ​ജിവ​ച്ച കൗ​ൺ​സി​ല​റെ ഇ​ത്ത​വ​ണ കൂ​ടെക്കൂട്ടി​യാ​ണ് യു​ഡിഎ​ഫ് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട​ത്.​


കോ​ൺ​ഗ്ര​സി​ലെ സ്ഥാ​നാ​ർ​ഥി നി​ർ​ണയ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥിയാ​യി മ​ത്സ​രി​ച്ച വി​ഴി​ഞ്ഞം ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് ല​താ സു​ഗ​ത​ന്‍റെ വ​ര​വ് യു​ഡി​എ​ഫി​ന് തി​രി​ച്ച​ടി​യാ​യി.​
എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ഫ്‌​സ സ​ജീ​ന 1828 വോ​ട്ടു​ക​ൾ നേ​ടി​യ​പ്പോ​ൾ യുഡി​എ​ഫി​ലെ നി​സാ​ബീ​വി​ക്ക് ല​ഭി​ച്ച​ത് 1188 വോ​ട്ടു​ക​ളാ​ണ്. സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി ല​താ​ സു​ഗ​ത​ന് 754 ഉം ​എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി അ​നി​താ അ​ജീ​ഷി​ന് 444 വോ​ട്ടു​ക​ളും ല​ഭി​ച്ചു.

Chocolate

നല്ലൊരു സോഷ്യൽ സ്മാർട്ടാകാം

കാളീഘട്ടിലെ ഒരു തെരുവിൽകൂടി മദർ തെരേസ ഒരു കന്യാസ്ത്രീയോടൊപ്പം നടന്നു പോകുന്പോൾ റോഡരുകിൽ എന്തോ കിടക്കുന്നതു കണ്ടു. ഒരു പഴന്തുണിക്കെട്ടാണെന്ന് മദർ കരുതി. അബോധാവസ്ഥയിലായ ഒരു സ്ത്രീയായിരുന്നു അത്. അവരുടെ മുഖത്തിന്‍റെ പകുതി എലികളും ഉറുന്പുകളും തിന്നു തീർത്തിരുന്നു. മദർ ഉടൻതന്നെ അവരെ ആശുപത്രിയിലെത്തിച്ചു. പക്ഷെ മരിച്ചു കൊണ്ടിരിക്കുന്ന ആ സ്ത്രീയെ അഡ്മിറ്റ് ചെയ്യാൻ ആശുപത്രി അധികൃതർ തയാറായില്ല.

ആശുപത്രിയിൽ നിന്ന് പോകാൻ മദറും കൂട്ടാക്കിയില്ല. കുറെ സമയത്തെ കാത്തിരിപ്പിനുശേഷം അഡ്മിറ്റ് ചെയ്യാൻ അധികൃതർ തയാറായി. ഒരു കിടക്കയിൽ പായ് വിരിച്ച് മദർ അവരെ കിടത്തി. ഒരു തുള്ളി ജലം മദർ ആ സ്ത്രീയുടെ വായിലേക്ക് ഒഴിക്കാൻ ശ്രമിച്ചു. ചെറിയൊരനക്കം! ആർക്കും വേണ്ടാത്ത ആ സ്ത്രീ മദറിന്‍റെ കൈയിൽ കിടന്നു മരിച്ചു.

ഒരിക്കൽ മദർ തെരേസയ്ക്കെതിരെ കുറെപ്പേർ പോലീസിൽ പരാതി കൊടുത്തു. അന്വേഷണത്തിനായി അവർ മദർ പ്രവർത്തിച്ചിരുന്ന നിർമൽ ഹൃദയയിൽ എത്തി.
ഒരു ചെറിയ മുറിയിൽ മദർ ഒരു രോഗിയ്ക്കരുകിൽ കുനിഞ്ഞിരിക്കുന്നതാണവർ കണ്ടത്. മദർ അവരെ കണ്ടതേയില്ല. മദർ ശുശ്രൂഷിക്കുന്ന രോഗിയുടെ മുഖത്തേക്ക് അന്വേഷണ ഉദ്യോഗസ്ഥൻ നോക്കി. ആ കാഴ്ച കരളലിയിക്കുന്നതും ഭീമൽസവുമായിരുന്നു. രോഗിയുടെ മുഖത്തെ പച്ചമാംസത്തിൽ നിന്ന് പുഴുക്കളെ ശ്രദ്ധയോടെ നീക്കിക്കളയുകയായിരുന്നു മദർ. ദുർഗന്ധം സഹിക്കവയ്യാതെ അന്വേഷണ ഉദ്യോഗസ്ഥൻ മൂക്കു പൊത്തി. പക്ഷേ ഉറ്റവരും ഉടയവരും ഇല്ലാത്ത ആ രോഗിയുടെ ദുർഗന്ധം മദറിനെ തെല്ലും അലട്ടിയില്ല. മദർ ആ രോഗിയോട് പറഞ്ഞു. “നിങ്ങളുടെ മതത്തിലെ ഒരു പ്രാർത്ഥന ചൊല്ലിക്കോളൂ. എനിക്കറിയാവുന്ന ഒരു പ്രാർത്ഥന ഞാനും ചൊല്ലാം. നമ്മൾ രണ്ടുപേരും കൂടി പ്രാർത്ഥിക്കുന്പോൾ ദൈവത്തിന് പ്രസാദമായിതീരും.”

മദർ അന്വേഷണ ഉദ്യോഗസ്ഥരോട് നിർമൽ ഹൃദയയിലെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. രോഗികളെയും അശരണരേയും കണ്ട് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ണു നിറഞ്ഞു. പരാതിയിൽ ഒരു കഴന്പുമില്ലെന്ന് അവർ കണ്ടെത്തി. മറ്റുള്ളവരുടെ വേദനയും സങ്കടവും വികാരങ്ങളും തിരിച്ചറിയാനും അവർക്ക് ആശ്വാസവും പിന്തുണയും നൽകാനും കഴിയുന്ന ബുദ്ധിവൈഭവത്തെ സോഷ്യൽ ഇന്‍റലിജൻസ് എന്നു പറയാം.
അതുകൊണ്ട് മദർ തേരേസാ സോഷ്യൽ സ്മാർട്ടാണ്.

മറ്റുള്ളവരുടെ ശാരീരികഭാഷ മനസിലാക്കാൻ കഴിയുക, മറ്റുള്ളവരെ ശ്രദ്ധിക്കാൻ കഴിയുക, ആരോഗ്യകരവും മനോഹരവുമായ നല്ല ബന്ധങ്ങൾ സൂക്ഷിക്കുക, ഗ്രൂപ്പുകളിൽ ശ്രദ്ധേയരാകുക, മറ്റുള്ളവരെ നന്നായി സ്വാധീനിക്കുക, മസ്തിഷ്കത്തിന്‍റെ എല്ലാം ബുദ്ധിപരമായ ഘടകങ്ങളെയും വളർത്തുന്നതിന് ശ്രമിക്കുക, ശുഭചിന്തയുണ്ടാകുക, നല്ല ലക്ഷ്യബോധമുണ്ടാകുക ഇതൊക്കെ സോഷ്യൽ സ്മാർട്ടുകാരുടെ പ്രത്യേക സിദ്ധി വിശേഷങ്ങളാണ്.

മറ്റുള്ളവരുടെ വികാരങ്ങൾ, താല്പര്യങ്ങൾ, പെരുമാറ്റങ്ങൾ ഇവയെ ഉൾക്കൊണ്ട് അവരുമായി ഇടപഴകുന്നതിന് നമുക്ക് കഴിയുന്പോഴാണ് നാം സോഷ്യൽ സ്മാർട്ട് ആയി മാറുന്നത്. മനുഷ്യൻ ഒരു സാമൂഹ്യജീവിയാണ്. സോഷ്യൽ സ്മാർട്ട് ആയ ഒരാൾ അയാളുടെ മസ്തിഷ്ക്കത്തിലെ എല്ലാ ശക്തിവിശേഷങ്ങളും ശരിയായി ഉപയോഗിക്കും. മറ്റുള്ളവരുടെ വളർച്ചയ്ക്കും അവരെ ക്രിയാത്മകമാക്കുന്നതിനും അവർ നിമിത്തമാകും. വൃത്യസ്ത ജനവിഭാഗങ്ങളുടെ ഇടയിൽ ഇവർ സുരക്ഷിതരായിരിക്കും.

സോഷ്യൽസ്മാർട്ടുകാർക്ക് കൗണ്‍സിലർ, രാഷ്ട്രീയനേതാക്കൾ, സാമൂഹ്യ പ്രവർത്തകർ, പരിസ്ഥിതി പ്രവർത്തകർ എന്നിവരൊക്കെയായി മാറാൻ കഴിയും. സാമൂഹ്യ പ്രവർത്തനവുമായി ബന്ധപ്പെട്ട ലോകത്ത് അനവധിയായ തൊഴിൽ സാഹചര്യങ്ങളുണ്ട്. മികച്ച സ്ഥാനമാനങ്ങൾ നേടാൻ കൂട്ടുകാർക്ക് കഴിയും.

സോഷ്യൽ സ്മാർട്ടാകാൻ കൂട്ടുകാർ ചെയ്യേണ്ടത്.
കോണ്‍ഫറൻസുകളിൽ പങ്കെടുക്കുക, ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ, സംഘ-പഠന സംവിധാനങ്ങൾ, കോ-ഓപ്പറേറ്റീവ് ലേണിംഗ്, പ്രശ്ന പരിഹാരത്തിൽ പങ്കാളിത്തം, പരസ്പരം പങ്കുവെയ്ക്കൽ, നല്ല സ്വഭാവം വളർത്തൽ, സാമൂഹ്യ പ്രശ്നങ്ങളിൽ ഇടപെടൽ, സാമൂഹ്യ പ്രവർത്തകരുമായുള്ള സംഘം ചേരൽ, ന·യിലേക്ക് ഒരാളെ നയിക്കുന്നതായി സ്വപ്നം കാണൽ, സാമൂഹ്യപ്രവർത്തനം ഇതൊക്കെ സോഷ്യൽ സ്മാർട്ടാകാൻ ഒരാളെ സഹായിക്കും.

Latest News

Corehub Up