തൃശൂർ: ലോക രക്തദാനദിനത്തോടനുബന്ധിച്ച് ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ ബോധവത്കരണ പരിപാടിയും യൂത്ത് ഡോണർ ക്ലബായ ക്ലബ് 25-ന്റെ ഉദ്ഘാടനവും നടന്നു. ജൂബിലി മിഷൻ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.എം.എ. ആൻഡ്രൂസ് ഉദ്ഘാടനം ചെയ്തു.
ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗം മേധാവി ഡോ. രമേഷ് ഭാസ്കരൻ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ഫ്രിന്റോ കിഴക്കേക്കണ്ണന്പുഴ, ന്യൂറോളജി വിഭാഗം പ്രഫസർ ഡോ. ഷിജു ചാക്കോ, ലബോറട്ടറി സർവീസസ് ആൻഡ് ബ്ലഡ് ബാങ്ക് വിഭാഗം മേധാവി ഡോ. സുശീല ജെ. ഇന്ന, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗത്തിലെ സീനിയർ റസിഡന്റ് ഡോ. ആൻസി നൈനാൻ എന്നിവർ പ്രസംഗിച്ചു.
സ്ഥിരമായി രക്തദാനം ചെയ്യുന്നവരെയും പോസ്റ്റർ മത്സരത്തിലെ വിജയികളെയും ആദരിച്ചു. ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗം ഫാക്കൽറ്റി അംഗങ്ങൾ, വിദ്യാർഥികൾ, ജീവനക്കാർ, രക്തദാതാക്കൾ എന്നിവർ പങ്കെടുത്തു.