ചെറുതുരുത്തി: ഹാഷിഷ് ഓയിൽ വിതരണം, വധശ്രമം എന്നീ കേസുകളിലെ പ്രതി എട്ടുവർഷത്തിനുശേഷം പിടിയിൽ. ഇയാളുടെ പേരിൽ 20ഓളം കേസുകളുണ്ട്. വടക്കാഞ്ചേരി വരവൂർ തള്ളികൊട്ടുപിലാക്കിൽ വീട്ടിൽ ഷിഹാബ് (32) ആണ് ചെറുതുരുത്തി പോലീസിന്റെ പിടിയിലായത്.
എറണാകുളത്ത് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി കഴിഞ്ഞദിവസം അർധരാത്രിയിലാണ് പിടിയിലായത്. 20 സ്റ്റേഷനുകളിൽ പിടികിട്ടാപ്പുള്ളിയായി പ്രാഖ്യാപിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി.