x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ട്ട​റി​ക്ക​ട​യി​ൽ സ്ഫോ​ട​കവ​സ്‌​തു എ​റി​ഞ്ഞ കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ


Published: June 17, 2026 02:35 AM IST | Updated: June 17, 2026 02:35 AM IST

ഗു​രു​വാ​യൂ​ർ​: മ​മ്മി​യൂ​രു​ള്ള വ​സ​ന്തം ലോ​ട്ട​റിക്ക​ട​യി​ലേ​ക്ക് പ​ന്നി​പ്പ​ട​ക്കം എ​റി​ഞ്ഞ കേ​സി​ലെ പ്ര​തി​യെ ടെ​മ്പി​ൾ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​
പാ​ല​ക്കാ​ട് വി​ള​യൂ​ർ ക​രി​ങ്ങ​നാ​ട് കാ​ള​ത്തൊ​ടി വീ​ട്ടി​ൽ അ​നീ​ഷ്(32)​ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.​സ്ഫോ​ട​ക വ​സ്തു എ​റി​ഞ്ഞ​തി​നും ലോ​ട്ട​റി ഉ​ട​മ​യു​ടെ മ​ക​ന് കേ​ൾ​വി ശ​ക്തി കു​റ​യു​ന്ന​തി​ന് ഇ​ട​യാ​യ​തി​നു​മാ​യി​രു​ന്നു കേ​സ്.
ക​ഴി​ഞ്ഞ അ​ഞ്ചി​ന് രാ​ത്രി 9.30 നാ​യി​രു​ന്നു സം​ഭ​വം.

മ​മ്മി​യൂ​ർ​ മു​ത​ൽ ചാ​വ​ക്കാ​ട് വരെ​യു​ള്ള സി​സി​ടി​വി പ​രി​ശോ​ധി​ച്ച​തി​നുശേ​ഷ​മാ​ണ് ചാ​വ​ക്കാ​ട് ബീ​ച്ചി​ലെ ഭാ​ര്യ​വീ​ട്ടി​ൽ​നി​ന്ന് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.​

ടെ​മ്പി​ൾ എ​സ്എ​ച്ച്ഒ ​വി​നോ​ദ് വ​ലി​യാ​ട്ടൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags : Accused arrested Nattuvishesham District News

Recent News

Corehub Up