x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​ണ​യ​വ​ർ​ഷ​ങ്ങ​ളി​ൽ അ​വ​രൊ​ന്നാ​യി


Published: July 5, 2026 03:20 AM IST | Updated: July 5, 2026 03:20 AM IST

ന്യൂ​​​​യോ​​​​ർ​​​​ക്ക്: മൂ​​​​ന്ന് പ്ര​​​​ണ​​​​യ​​​​വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്കൊ​​​​ടു​​​​വി​​​​ൽ പോ​​​​പ് താ​​​​രം ടെ​​​​യ്‌​​​​ല​​​​ർ സ്വി​​​​ഫ്റ്റും അ​​​​മേ​​​​രി​​​​ക്ക​​​​ൻ ഫു​​​​ട്‌​​​​ബോ​​​​ൾ കാ​​​​രം ട്രാ​​​​വി​​​​സ് കെ​​​​ൽ​​​​സി​​​​യും വി​​​​വാ​​​​ഹി​​​​ത​​​​രാ​​​​യി. ന്യൂ​​​​യോ​​​​ർ​​​​ക്കി​​​​ലെ മാ​​​​ഡി​​​​സ​​​​ൺ സ്‌​​​​ക്വ​​​​യ​​​​ർ ഗാ​​​​ർ​​​​ഡ​​​​നി​​​​ലാ​​​​യി​​​​രു​​​​ന്നു ച​​​​ട​​​​ങ്ങു​​​​ക​​​​ൾ. താ​​​​ര​​​​നി​​​​ബി​​​​ഡ​​​​മാ​​​​യ ച​​​​ട​​​​ങ്ങി​​​​ൽ ന​​​​ട​​​​ൻ ആ​​​​ദം സാ​​​​ൻ​​​​ഡ്‌​​​​ല​​​​ർ വി​​​​വാ​​​​ഹ​​​​ച​​​​ട​​​​ങ്ങി​​​​നു നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി.

ആ​​​​ഡം​​​​ബ​​​​ര ബ്രാ​​​​ൻ​​​​ഡാ​​​​യ ക്രി​​​​സ്റ്റ്യ​​​​ൻ ഡി​​​​യോ​​​​റി​​​​ന്‍റെ ഔ​​​​ട്ട്ഫി​​​​റ്റാ​​​​ണ് ഇ​​​​രു​​​​വ​​​​രും വി​​​​വാ​​​​ഹ​​​​ത്തി​​​​ന് അ​​​​ണി​​​​ഞ്ഞ​​​​ത്. ഐ​​​​റി​​​​ഷ് ഫാ​​​​ഷ​​​​ൻ ഡി​​​​സൈ​​​​ന​​​​റാ​​​​യ ജൊ​​​​നാ​​​​ഥ​​​​ൻ ആ​​​​ൻ​​​​ഡേ​​​​ഴ്‌​​​​സ​​​​ണാ​​​​ണ് ഔ​​​​ട്ട്ഫി​​​​റ്റ് ഡി​​​​സൈ​​​​ൻ ചെ​​​​യ്ത​​​​ത്. ഫ്ര​​​​ഞ്ച് ആ​​​​ഡം​​​​ബ​​​​ര ബ്രാ​​​​ൻ​​​​ഡാ​​​​യ കാ​​​​ർ​​​​ട്ടി​​​​യ​​​​റി​​​​ന്‍റെ ആ​​​​ഭ​​​​ര​​​​ണ​​​​ങ്ങ​​​​ളാ​​​​ണ് ടെ​​​​യ്‌​​​​ല​​​​ർ സ്വി​​​​ഫ്റ്റ് ധ​​​​രി​​​​ച്ച​​​​ത്.

ഇ​​​​വ​​​​രു​​​​ടെ വി​​​​വാ​​​​ഹ ചി​​​​ത്ര​​​​ങ്ങ​​​​ൾ ഇ​​​​തു​​​​വ​​​​രെ പു​​​​റ​​​​ത്തു​​​​വി​​​​ട്ടി​​​​ട്ടി​​​​ല്ല. ജെ​​​​ന്നി​​​​ഫ​​​​ർ ലോ​​​​പ്പ​​​​സ്, എ​​​​ഡ് ഷീ​​​​ര​​​​ൺ, ജി​​​​മ്മി ഫാ​​​​ലോ​​​​ൺ, ആ​​​​ബി വാം​​​​ബാ​​​​ക്ക്, ഹ്യൂ ​​​​ഗ്രാ​​​​ന്‍റ്, ജേ​​​​സ​​​​ൺ സു​​​​ഡെ​​​​ക്കി​​​​സ്, ഏ​​​​ഥ​​​​ൻ ഹോ​​​​ക്ക് തു​​​​ട​​​​ങ്ങി​​​​യ താ​​​​ര​​​​ങ്ങ​​​​ൾ ച​​​​ട​​​​ങ്ങി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു. അ​​​​തി​​​​ഥി​​​​ക​​​​ൾ​​​​ക്ക് മൊ​​​​ബൈ​​​​ൽ ഫോ​​​​ൺ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​ൻ അ​​​​നു​​​​മ​​​​തി​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്നി​​​​ല്ല. അ​​​​തി​​​​നാ​​​​ൽ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നും പ​​​​രി​​​​പാ​​​​ടി​​​​യു​​​​ടെ ചി​​​​ത്ര​​​​ങ്ങ​​​​ൾ പ്ര​​​​ത്യ​​​​ക്ഷ​​​​പ്പെ​​​​ട്ടി​​​​ല്ല.

Tags : were together during the years

Recent News

Corehub Up