x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലാം​​​​പെ​​​​ദൂ​​​​സ​യിൽ ലെ​​​യോ മാ​​​ർ​​​പാ​​​പ്പ


Published: July 5, 2026 03:30 AM IST | Updated: July 5, 2026 03:30 AM IST

റോം: ​​​യൂ​​​റോ​​​പ്പി​​​ലേ​​​ക്കു​​​ള്ള അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പ്ര​​​​ധാ​​​​ന പ്ര​​​​വേ​​​​ശ​​​​ന​​​ക​​​​വാ​​​​ട​​​​മാ​​​​യ ഇ​​​​റ്റ​​​​ലി​​​​യി​​​​ലെ സി​​​സി​​​ലി പ്ര​​​വി​​​ശ്യ​​​യി​​​ൽ​​​പ്പെ​​​ട്ട ദ്വീ​​​​പാ​​​​യ ലാം​​​​പെ​​​​ദൂ​​​​സ​ ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ സ​​​ന്ദ​​​ർ​​​ശി​​​ച്ചു. 2013 ജൂ​​​​ലൈ എ​​​​ട്ടി​​​​ന് ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ ന​​​​ട​​​​ത്തി​​​​യ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ന്‍റെ സ്മ​​​​ര​​​​ണ പു​​​​തു​​​​ക്കി​​​യാ​​​യി​​​രു​​​ന്നു ലെ​​​യോ മാ​​​ർ​​​പാ​​​പ്പ ഇ​​​ന്ന​​​ലെ ദ്വീ​​​പി​​​ൽ അ​​​​ജ​​​​പാ​​​​ല​​​​ന​​​സ​​​​ന്ദ​​​​ർ​​​​ശ​​​​നം ന​​​ട​​​ത്തി​​​യ​​​ത്.

അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ളു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ മാ​​​ർ​​​പാ​​​പ്പ ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ന്‍റെ​​​​യും അ​​​​തി​​​​ജീ​​​​വ​​​​ന​​​​ത്തി​​​​ന്‍റെ​​​​യും യൂ​​​​റോ​​​​പ്യ​​​​ൻ മാ​​​​നു​​​​ഷി​​​​ക സ​​​​ഹാ​​​​യ​​​​ത്തി​​​​ന്‍റെ​​​​യും പ്ര​​​​തീ​​​​ക​​​​മാ​​​​യി​​​​ട്ടു​​​​ള്ള മോ​​​​ളോ ഫാ​​​​വ​​​​ലോ​​​​റോ എ​​​​ന്ന കോ​​​​ൺ​​​​ക്രീ​​​​റ്റ് ശി​​​​ല ആ​​​​ശീ​​​​ർ​​​​വ​​​​ദി​​​​ക്കു​​​ക​​​യും ചെ​​​യ്തു. ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ​​​​യ്ക്കു സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​പ്പെ​​​​ട്ട​​​​താ​​​​ണ് ഈ ​​​​ശി​​​​ല.


തു​​​ട​​​ർ​​​ന്ന് മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന മ​​​ധ്യേ ന​​​ൽ​​​കി​​​യ വ​​​ച​​​ന​​​സ​​​ന്ദേ​​​ശ​​​ത്തി​​​ൽ ത​​​ദ്ദേ​​​ശ​​​വാ​​​സി​​​ക​​​ൾ കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രോ​​​ടു കാ​​​ണി​​​ക്കു​​​ന്ന സ്നേ​​​ഹ​​​ത്തെ​​​യും ക​​​രു​​​ത​​​ലി​​​നെ​​​യും ലെ​​​യോ മാ​​​ർ​​​പാ​​​പ്പ പ്ര​​​കീ​​​ർ​​​ത്തി​​​ച്ചു. ലാം​​​​പെ​​​​ദൂ​​​​സ​​​​യി​​​​ലെ ജ​​​​ന​​​​ങ്ങ​​​​ൾ കു​​​​ടി​​​​യേ​​​​റ്റ​​​​ക്കാ​​​​രോ​​​​ട് കാ​​​​ണി​​​​ക്കു​​​​ന്ന അ​​​​സാ​​​​ധാ​​​​ര​​​​ണ​​​​മാ​​​​യ കാ​​​​രു​​​​ണ്യ​​​​ത്തെ ‘ഹൃ​​​​ദ​​​​യ​​​​ത്തി​​​​ന്‍റെ വി​​​​പ്ല​​​​വം’എ​​​​ന്നു വി​​​​ശേ​​​​ഷി​​​​പ്പി​​​​ച്ച മാ​​​​ർ​​​​പാ​​​​പ്പ, ദു​​​​ര​​​​ന്ത​​​​മു​​​​ഖ​​​​ത്ത് സ്നേ​​​​ഹം എ​​​​ങ്ങ​​​​നെ സം​​​​ഘ​​​​ടി​​​​ത​​​​മാ​​​​കു​​​​ന്നു എ​​​​ന്ന​​​​തി​​​​ന്‍റെ ഉ​​​​ദാ​​​​ഹ​​​​ര​​​​ണ​​​​മാ​​​​ണ് ഈ ​​​​ദ്വീ​​​​പെ​​​​ന്നും വി​​​​ശേ​​​​ഷി​​​​പ്പി​​​ച്ചു.

Tags :

Recent News

Corehub Up