Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pamba

ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

പ​മ്പ: ശ​ബ​രി​മ​ല​യി​ൽ ചി​ങ്ങ​മാ​സ പൂ​ജ​യ്ക്കാ​യി ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും. ഔ​ദ്യോ​ഗി​ക​മാ​യി ത​ന്ത്രി സ്ഥാ​നം ഏ​റ്റെ​ടു​ത്ത ക​ണ്ഠ​ര് ബ്ര​ഹ്മ​ദ​ത്ത​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ മേ​ൽ​ശാ​ന്തി ന​ട​തു​റ​ന്ന് ദീ​പം തെ​ളി​യി​ക്കും.

ചി​ങ്ങം ഒ​ന്നി​ന് രാ​വി​ലെ അ​ഞ്ചോ​ടെ ന​ട തു​റ​ക്കും. ശ​ബ​രി​മ​ല ഉ​ൾ​ക്ക​ഴ​ക​ത്തെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള ന​റു​ക്കെ​ടു​പ്പും നാ​ളെ​യാ​ണ്. മാ​സ​പൂ​ജ​ക​ൾ​ക്ക് ശേ​ഷം ഓ​ഗ​സ്റ്റ് 21ന് ​ന​ട അ​ട​ച്ച ശേ​ഷം ഓ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പൂ​ജ​ക​ൾ​ക്കാ​യി ഓ​ഗ​സ്റ്റ് 24 ന് ​വീ​ണ്ടും തു​റ​ക്കും.

 

 

 

Kerala

ശ​ബ​രി​മ​ല​യി​ൽ വ​രു​മാ​ന​ത്തി​ൽ വ​ൻ വ​ർ​ധ​ന; ഇ​തു​വ​രെ​യു​ള്ള ആ​കെ വ​രു​മാ​നം 210 കോ​ടി​യെ​ന്ന് കെ. ​ജ​യ​കു​മാ​ര്‍

പ​മ്പ: ഇ​ത്ത​വ​ണ ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​കാ​ല​ത്ത് വ​രു​മാ​ന​ത്തി​ൽ വ​ൻ വ​ർ​ധ​ന​യെ​ന്ന് ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​കു​മാ​ര്‍. തീ​ര്‍​ഥാ​ട​ന​കാ​ലം ആ​രം​ഭി​ച്ച ശേ​ഷം ഇ​തു​വ​രെ​യു​ള്ള ആ​കെ വ​രു​മാ​നം 210 കോ​ടി രൂ​പ​യാ​യ​താ​യി കെ. ​ജ​യ​കു​മാ​ര്‍ പ​റ​ഞ്ഞു.

ഇ​തി​ല്‍ 106 കോ​ടി രൂ​പ അ​ര​വ​ണ വി​ല്‍​പ​ന​യി​ലൂ​ടെ​യാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. മു​ന്‍​വ​ര്‍​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് വ​രു​മാ​ന​ത്തി​ല്‍ വ​ലി​യ വ​ര്‍​ധ​ന​യാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. വ​ലി​യ പ്ര​ശ്‌​ന​ങ്ങ​ളി​ല്ലാ​തെ സു​ഗ​മ​ദ​ര്‍​ശ​നം സാ​ധ്യ​മാ​യ തീ​ര്‍​ഥാ​ട​ന കാ​ല​മാ​ണി​തെ​ന്നും ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.

ഭ​ക്ത​രും മാ​ധ്യ​മ​ങ്ങ​ളും സ​ന്തോ​ഷ​പ്ര​ദ​മാ​യ അ​നു​ഭ​വ​മാ​യാ​ണ് ഈ ​തീ​ര്‍​ഥാ​ട​ന​കാ​ല​ത്തെ കാ​ണു​ന്ന​ത്. ദേ​വ​സ്വം ഗ​സ്റ്റ് ഹൗ​സ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ദേ​വ​സ്വം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​നു ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു കെ. ​ജ​യ​കു​മാ​ര്‍.

 

Kerala

ശ​ബ​രി​മ​ല​യി​ൽ തീ​ർ​ഥാ​ട​ക​ർ​ക്കി​ട​യി​ലേ​ക്ക് ട്രാ​ക്ട​ർ‌ പാ​ഞ്ഞു​ക​യ​റി; നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്  

പ​മ്പ: ശ​ബ​രി​മ​ല​യി​ൽ അ​യ്യ​പ്പ ഭ​ക്ത​ർ​ക്കി​ട​യി​ലേ​ക്ക് ട്രാ​ക്ട​ർ പാ​ഞ്ഞു​ക​യ​റി നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്. അ​പ​ക​ട​ത്തി​ൽ ര​ണ്ട് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ ഒ​ൻ​പ​ത് പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യാ​ണ് വി​വ​രം. ഇ​തി​ല്‍ ര​ണ്ടു​പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ‌​ട്ടു​ക​ൾ.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 6.15ന് ​ആ​യി​രു​ന്നു അ​പ​ക​ടം സം​ഭ​വി​ച്ച​ത്. മാ​ലി​ന്യം കൊ​ണ്ടു​പോ​കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന ട്രാ​ക്ട​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ക​ന​ത്ത മ​ഴ​യി​ൽ കു​ത്ത​നെ​യു​ള്ള ഇ​റ​ക്ക​ത്തി​ൽ ട്രാ​ക്ട​റി​ന് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ടാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ട്രാ​ക്ട​ർ ഡ്രൈ​വ​റെ സ​ന്നി​ധാ​നം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​പ​ക​ട​സ​മ​യ​ത്ത് ട്രാ​ക്ട​റി​ല്‍ അ​ഞ്ചു​പേ​രു​ണ്ടാ​യി​രു​ന്നെ​ന്നാ​ണ് വി​വ​രം.

 

Kerala

പ​മ്പ​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു; 30 പേ​ർ​ക്ക് പ​രി​ക്ക്

പ​ത്ത​നം​തി​ട്ട: പ​മ്പ​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. 30 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ച​ക്കു​പാ​ല​ത്തി​ന് സ​മീ​പ​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ചെ​ങ്ങ​ന്നൂ​രി​ൽ നി​ന്ന് പ​മ്പ​യി​ലേ​ക്ക് പോ​യ കെ​എ​സ്ആ​ർ​ടി​സി ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സും നി​ല​ക്ക​ലി​ലേ​ക്ക് വ​ന്ന ബ​സു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ഒ​രു ബ​സി​ൽ തീ​ർ​ഥാ​ട​ക​ര​ട​ക്കം 48 പേ​രും അ​ടു​ത്ത ബ​സി​ൽ 45 പേ​രു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

പ​രി​ക്കേ​റ്റ​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കും പ​ന​മ്പ​യി​ലേ​യും നി​ല​യ്ക്ക​ലി​ലേ​യും ആ​ശു​പ​ത്രി​ക​ളി​ലേ​യ്ക്കും മാ​റ്റി.‌ പ​ത്ത് വ​യ​സു​ള്ള കു​ട്ടി ഉ​ൾ​പ്പെ​ടെ ഒ​മ്പ​ത് പേ​രെ​യാ​ണ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ബാ​ക്കി​യു​ള്ള​വ​രെ​യാ​ണ് പ​മ്പ​യി​ലും നി​ല​യ്ക്ക​ലി​ലു​മു​ള്ള ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ള്ള​ത്. ഉ​ച്ച​സ​മ​യ​ത്താ​യി​രു​ന്ന​തി​നാ​ൽ ഡ്യൂ​ട്ട് മാ​റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രും ബ​സി​ലു​ണ്ടാ​യി​രു​ന്നു.

Kerala

ശ​ബ​രി​മ​ല​യി​ൽ ഭ​ക്ത​ജ​ന പ്ര​വാ​ഹം; തി​ങ്ക​ളാ​ഴ്ച ദ​ർ​ശ​നം ന​ട​ത്തി​യ​ത് ഒ​രു ല​ക്ഷ​ത്തി​ലേ​റെ പേർ

പ​മ്പ: ശ​ബ​രി​മ​ല​യി​ൽ ഭ​ക്ത​ജ​ന പ്ര​വാ​ഹം. സീ​സ​ണി​ലെ ഏ​റ്റ​വും കൂ​ടു​ത​ൽ ഭ​ക്ത​ർ എ​ത്തി​യ ര​ണ്ടാ​മ​ത്തെ ദി​വ​സ​മാ​യി​രു​ന്നു തി​ങ്ക​ളാ​ഴ്ച. 1,10,979 ഭ​ക്ത​രാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​നം ന​ട​ത്തി​യ​ത്. 14,368 പേ​ർ​ക്ക് ഇ​ന്ന​ലെ സ്പോ​ട്ട് ബു​ക്കിം​ഗ് വ​ഴി പ്ര​വേ​ശ​നം ന​ൽ​കി. 

ഏ​ഴ് ജി​ല്ല​ക​ളി​ൽ ന​ട​ക്കു​ന്ന ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പും ഇ​ന്ന​ലെ കൂ​ടു​ത​ൽ ഭ​ക്ത​ർ എ​ത്താ​ൻ ഇ​ട​യാ​ക്കി എ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് പോ​ലീ​സ്. എ​ന്നാ​ൽ സ​ത്രം പു​ല്ലു​മേ​ട് വ​ഴി​യു​ള്ള ഭ​ക്ത​രു​ടെ വ​ര​വി​ൽ ഇ​ന്ന് മു​ത​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തും.

ഇ​നി മു​ത​ൽ പ​ക​ൽ 12വ​രെ മാ​ത്ര​മാ​യി​രി​ക്കും പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക. നേ​ര​ത്തെ രാ​വി​ലെ ഏ​ഴ്‌ മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​രു​മ​ണി​വ​രെ ഭ​ക്ത​ർ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​രു​ന്നു. ഒ​രു മ​ണി​ക്ക് യാ​ത്ര ആ​രം​ഭി​ക്കു​ന്ന​വ​ർ സ​ന്നി​ധാ​ന​ത്ത് എ​ത്താ​ൻ വൈ​കു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് തീ​രു​മാ​നം.

Kerala

പമ്പയ്ക്ക് സ​മീ​പം അ​യ്യ​പ്പ ഭ​ക്ത​രു​ടെ വാ​ഹ​ന​ത്തി​ന് തീ​പി​ടി​ച്ചു

പ​ത്ത​നം​തി​ട്ട: പ​ന്പ​യ്ക്ക് സ​മീ​പം അ​യ്യ​പ്പ ഭ​ക്ത​രു​ടെ വാ​ഹ​ന​ത്തി​ന് തീ​പി​ടി​ച്ചു. ദ​ർ​ശ​ന​ത്തി​നാ​യി പോ​യ ശ​ബ​രി​മ​ല തീ​ർ​ത്ഥാ​ട​ക​രു​ടെ വാ​ഹ​നം ആ​ണ് പ​മ്പ ചാ​ല​ക്ക​യ​ത്തി​ന് സ​മീ​പം വെ​ച്ച് തീ​പി​ടി​ച്ച​ത്.​ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​ക​ളു​ടെ ടാ​ക്സി കാ​റാ​ണ് തീ​പി​ടി​ച്ച​ത്.

പു​ക ഉ‍​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ തു​ട​ർ​ന്ന് തീ​ർ​ഥാ​ട​ക​രെ ഉ​ട​ൻ പു​റ​ത്തി​റ​ക്കി​യ​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി. ഫ​യ​ർ ഫോ​ഴ്സ് ‌യൂ​ണി​റ്റ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ ​കെ​ടു​ത്തി​യ​ത്. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കു​ക​ളി​ല്ല.

 

Kerala

ശ​ബ​രി​മ​ല​യി​ലെ അ​നി​യ​ന്ത്രി​ത തി​ര​ക്ക്; വ്യാ​ജ പാ​സു​മാ​യി വ​രു​ന്ന​വ​രെ ക​ട​ത്തി​വി​ട​രു​തെ​ന്ന് ഹൈ​ക്കോ​ട​തി  

കൊ​ച്ചി: ശ​ബ​രി​മ​ല​യി​ൽ അ​യ്യ​പ്പ​ഭ​ക്ത​രു​ടെ അ​നി​യ​ന്ത്രി​ത തി​ര​ക്കി​നെ തു​ട​ർ​ന്ന് ക​ർ​ശ​ന നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ഹൈ​ക്കോ​ട​തി. വ്യാ​ജ പാ​സു​മാ​യി വ​രു​ന്ന​വ​രെ ക​ട​ത്തി​വി​ട​രു​തെ​ന്ന് ഹൈ​ക്കോ​ട​തി ദേ​വ​സ്വം ബോ​ർ​ഡി​നും പോ​ലീ​സി​നും നി​ർ​ദേ​ശം ന​ൽ​കി.

വെ​ർ​ച്വ​ൽ ക്യൂ ​ബു​ക്കിം​ഗ് രേ​ഖ​ക​ൾ കൃ​ത്യ​മ​ല്ലെ​ങ്കി​ൽ പ​മ്പ​യി​ൽ നി​ന്നും ആ​ളു​ക​ളെ ക​ട​ത്തി​വി​ട​രു​ത്. വെ​ർ​ച്വ​ൽ ക്യൂ ​പാ​സി​ലെ സ​മ​യം, ദി​വ​സം എ​ന്നി​വ​യും കൃ​ത്യ​മാ​യി​രി​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

മു​ൻ​കൂ​ട്ടി അ​റി​യാ​വു​ന്ന​വ​യാ​ണ് തി​ര​ക്ക് മൂ​ല​മു​ണ്ടാ​യ അ​പ​ക​ട​ങ്ങ​ളെ​ന്നും അ​ത് അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി കൂ​ട്ടി​ച്ചേ​ർ​ത്തു. നി​ല​വി​ലെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം മ​ണി​ക്കൂ​റി​ൽ ശ​രാ​ശ​രി 4000 ഭ​ക്ത​ജ​ന​ങ്ങ​ൾ വ​രെ ദ​ർ​ശ​നം ന​ട​ത്തു​ന്നു​ണ്ട്.

Kerala

ശ​ബ​രി​മ​ല​യി​ൽ ഇ​ന്നും തീ​ർ​ഥാ​ട​ക പ്ര​വാ​ഹം; പ്ര​തി​ദി​നം 75,000 പേ​ർ​ക്ക് ദ​ർ​ശ​നം

പ​മ്പ: ശ​ബ​രി​മ​ല​യി​ൽ ഇ​ന്നും തീ​ർ​ഥാ​ട​ക പ്ര​വാ​ഹം. ഇ​ന്ന് മു​ത​ൽ ശ​ബ​രി​മ​ല​യി​ൽ 75,000 പേ​ർ​ക്ക് പ്ര​തി​ദി​നം അ​വ​സ​ര​മൊ​രു​ക്കും. തീ​ർ​ഥാ​ട​ക​രു​ടെ വ​ൻ തി​ര​ക്കി​നെ തു​ട​ർ​ന്ന് സ്പോ​ട്ട് ബു​ക്കിം​ഗ് തി​ങ്ക​ളാ​ഴ്ച വ​രെ 5,000 ആ​യി ചു​രു​ക്കി​യി​ട്ടു​ണ്ട്.

12 മ​ണി​ക്കൂ​ർ വ​രെ ദ​ർ​ശ​ന​ത്തി​നാ​യി ഭ​ക്ത​ജ​ന​ങ്ങ​ൾ കാ​ത്തു​നി​ന്നി​രു​ന്നു. മി​നു​ട്ടി​ൽ 65 പേ​ർ വ​രെ​യാ​ണ് പ​തി​നെ​ട്ടാം​പ​ടി ക​യ​റു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം മാ​ത്രം 80,615 പേ​രാ​ണ് ദ​ർ​ശ​നം ന​ട​ത്തി​യ​ത്. തി​ര​ക്ക് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യി​രു​ന്നു.

എ​ന്നാ​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം വ​രി നീ​ണ്ടു നി​ന്നു. കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടെ പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. വി​ർ​ച്വ​ൽ ക്യൂ ​ബു​ക്കിം​ഗ് ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

 

Kerala

അ​ന്നു​ത​ന്നെ ദ​ർ​ശ​നം വേ​ണ​മെ​ന്നു ഭക്തർ നി​ർ​ബ​ന്ധം പി​ടി​ക്ക​രു​തെ​ന്ന് എ​ഡി​ജി​പി, പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ക​ൾ ജ​ന​ങ്ങ​ൾ മ​ന​സി​ലാ​ക്ക​ണം

ശ​ബ​രി​മ​ല: സ​ന്നി​ധാ​ന​ത്ത് തി​ര​ക്ക് വ​ർ​ധി​ച്ച​തി​ന്‍റെ പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ണ്ടെ​ങ്കി​ലും കാ​ര്യ​ങ്ങ​ൾ കൈ​വി​ട്ടു പോ​യി​ട്ടി​ല്ലെ​ന്ന് എ​ഡി​ജി​പി എ​സ്. ശ്രീ​ജി​ത്ത്. ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​വ​ർ അ​ന്നു​ത​ന്നെ ദ​ർ​ശ​നം വേ​ണ​മെ​ന്നു നി​ർ​ബ​ന്ധം പി​ടി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ​ന്ന​വ​രെ പ​റ​ഞ്ഞു​വി​ടാ​ൻ പ​റ്റാ​ത്ത​തി​നാ​ൽ നി​ല​വി​ൽ സ്പോ​ട്ട് ബു​ക്കിം​ഗ് കൊ​ടു​ക്കു​ക​യാ​ണ്. നി​ല​യ്ക്ക​ലു​ള്ള സ്പോ​ട്ട് ബു​ക്കിം​ഗ് ക്വാ​ട്ട ക​ഴി​ഞ്ഞാ​ൽ പി​റ്റേ ദി​വ​സ​മേ ദ​ർ​ശ​നം കി​ട്ടൂ​വെ​ന്ന് ജ​ന​ങ്ങ​ൾ അ​റി​യ​ണം. ശ​ബ​രി​മ​ല ഒ​രു കാ​ന​ന പ്ര​ദേ​ശ​മാ​ണെ​ന്നും ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​കു​മെ​ന്ന് ജ​ന​ങ്ങ​ൾ മ​ന​സി​ലാ​ക്ക​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വെ​ർ​ച്വ​ൽ ക്യൂ ​പാ​സ് എ​ടു​ത്ത ഭ​ക്ത​ർ അ​ന്നു​വ​രാ​തെ മ​റ്റൊ​രു ദി​വ​സം വ​രു​ന്ന​തും പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. വ​ന്ന​വ​രെ തി​രി​ച്ചു​വി​ടു​ന്ന​ത് അ​വ​ർ​ക്കും ഞ​ങ്ങ​ൾ​ക്കും ബു​ദ്ധി​മു​ട്ടാ​യ​തി​നാ​ൽ ഭ​ഗ​വാ​ൻ ത​ന്നെ ഒ​രു പ​രി​ഹാ​രം ഉ​ണ്ടാ​ക്കും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് ഇ​ത്ത​വ​ണ ആ​ദ്യ​ദി​വ​സം ത​ന്നെ തി​ര​ക്ക് വ​ർ​ധി​ച്ച​താ​ണ് പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കി​യ​ത്. ഒ​ന്നാ​മ​ത്തെ ദി​വ​സം വൈ​കി​ട്ട് ക​ഴി​ഞ്ഞ വ​ർ‌​ഷം 29,000 പേ​രാ​ണ് വ​ന്ന​തെ​ങ്കി​ൽ ഇ​ത്ത​വ​ണ 55,000 പേ​രാ​ണ് എ​ത്തി​യ​ത്.

Kerala

ശ​ബ​രി​മ​ല​യി​ൽ തീ​ർ​ഥാ​ട​ക പ്ര​വാ​ഹം; തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ പ​മ്പ മു​ത​ൽ ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തും  

 

പ​മ്പ: ശ​ബ​രി​മ​ല​യി​ൽ വ​ൻ തീ​ർ​ഥാ​ട​ക പ്ര​വാ​ഹം. അ​യ്യ​പ്പ ഭ​ക്ത​രു​ടെ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ പ​മ്പ മു​ത​ൽ ക്ര​മീ​ക​ര​ണം ഉ​ണ്ടാ​കും. ക​ഴി​ഞ്ഞ ദി​വ​സം മാ​ത്രം ഒ​രു ല​ക്ഷ​ത്തി​ല​ധി​കം അ​യ്യ​പ്പ ഭ​ക്ത​ർ മ​ല​ച​വി​ട്ടി​യ​താ​യാ​ണ് ക​ണ​ക്കു​ക​ൾ.

ക​ഴി​ഞ്ഞ ഒ​ന്ന​ര ദി​വ​സ​ത്തി​നി​ടെ 1,63,000 ൽ ​അ​ധി​കം തീ​ർ​ഥാ​ട​ക​ർ ശ​ബ​രി​മ​ല​യി​ലെ​ത്തി. തി​ര​ക്ക് വ​ർ​ധി​ച്ച​തോ​ടെ 10 മ​ണി​ക്കൂ​ർ വ​രെ ഭ​ക്ത​ർ​ക്ക് വ​രി​യി​ൽ കാ​ത്തു​നി​ൽ​ക്കേ​ണ്ടി വ​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ശ​രാ​ശ​രി ആ​റ് മ​ണി​ക്കൂ​ർ‌ വ​രെ ദ​ർ​ശ​ന​ത്തി​നാ​യി കാ​ത്തു​നി​ൽ​ക്കേ​ണ്ടി വ​ന്നി​രു​ന്നു.

തി​ര​ക്ക് വ​ർ​ധി​ച്ച​തോ​ടെ സ​ന്നി​ധാ​ന​ത്തെ തി​ര​ക്ക് കൂ​ടി പ​രി​ഗ​ണി​ച്ചാ​കും പ​മ്പ​യി​ൽ നി​ന്ന് തീ​ർ​ഥാ​ട​കാ​രെ ക​യ​റ്റി​വി​ടു​ക. പ്ര​തി​ദി​നം 90,000 പേ​ർ​ക്കാ​ണ് ദ​ർ​ശ​ന​ത്തി​ന് അ​വ​സ​ര​മു​ള്ള​ത്. സ​ത്രം വ​ഴി കാ​ന​ന പാ​ത​യി​ലൂ​ടെ​യും ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ തീ​ർ‌​ഥാ​ട​ക​രെ ക​യ​റ്റി​വി​ടു​ന്നു​ണ്ട്.

Kerala

ശ​ബ​രി​മ​ല മ​ണ്ഡ​ല​കാ​ല സ​ർ​വീ​സ്; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി കെ​എ​സ്ആ​ർ​ടി​സി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല മ​ണ്ഡ​ല​കാ​ല​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള സ​ർ​വീ​സു​ക​ൾ​ക്കു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി കെ​എ​സ്ആ​ർ​ടി​സി. ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​നാ​യി അ​ഞ്ഞൂ​റോ​ളം ബ​സു​ക​ൾ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. 140 നോ​ൺ എ​സി ബ​സു​ക​ളും 30 എ​സി ലോ ​ഫ്ലോ​ർ ബ​സു​ക​ളും ഷോ​ർ​ട്ട് വീ​ൽ ബ​സു​ക​ളും മ​റ്റ് ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ളു​മാ​യി 203 ബ​സു​ക​ളും സ​ർ​വീ​സി​ന് ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

തി​ര​ക്ക് കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ ബ​സു​ക​ൾ ക്ര​മീ​ക​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​യും സ്വീ​ക​രി​ച്ചു. അ​യ്യ​പ്പ​ഭ​ക്ത​രു​ടെ ആ​വ​ശ്യ​പ്ര​കാ​രം തി​ര​ക്ക​നു​സ​രി​ച്ച് സ്പെ​ഷ​ൽ സ​ർ​വീ​സു​ൾ ന​ട​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ബ​സു​ക​ളും ഒ​രു​ക്കി. മ​തി​യാ​യ യാ​ത്ര​ക്കാ​രു​ള്ള പ​ക്ഷം ചാ​ർ​ട്ടേ​ഡ് ട്രി​പ്പു​ക​ളും പ്ര​ത്യേ​ക സ​ർ​വീ​സു​ക​ളും ഓ​പ്പ​റേ​റ്റ് ചെ​യ്യാ​നും ന​ട​പ​ടി സ്വീ​ക​രി​ച്ചു.

ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ക്കാ​ൻ നി​ല​യ്ക്ക​ൽ, പ്ലാ​പ്പ​ള്ളി, പെ​രി​നാ​ട് എ​ന്നീ സ്ഥ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് കെ​എ​സ്ആ​ർ​ടി​സി​യു​ടെ മൊ​ബൈ​ൽ മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗം മു​ഴു​വ​ൻ സ​മ​യ​വും സ​ജ്ജ​മാ​യി നി​ല​കൊ​ള്ളും. അ​ടി​യ​ന്ത​ര സ​ഹാ​യ​ത്തി​ന് കെ​എ​സ്ആ​ർ​ടി​സി​യു​ടെ ആം​ബു​ല​ൻ​സ് വാ​നും പ​മ്പ​യി​ൽ ല​ഭ്യ​മാ​ക്കു​ന്ന​താ​ണ്.

മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ, ഇം​ഗ്ലീ​ഷ്, ഹി​ന്ദി ഭാ​ഷ​ക​ളി​ൽ സ്ഥ​ല​നാ​മ​വും ഡെ​സ്റ്റി​നേ​ഷ​ൻ ന​മ്പ​റു​ക​ളും രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​ണ്. പ​മ്പി​ലേ​ക്കും തി​രി​ച്ചും ഓ​ൺ​ലൈ​നാ​യി ടി​ക്ക​റ്റു​ക​ൾ ബു​ക്ക് ചെ​യ്യാ​വു​ന്ന​താ​ണ്. ടി​ക്ക​റ്റു​ക​ൾ www.onlineksrtcswift. com എ​ന്ന ഓ​ൺ​ലൈ​ൻ വെ​ബ്സൈ​റ്റു​വ​ഴി​യും ente ksrtc neo oprs എ​ന്ന മൊ​ബൈ​ൽ ആ​പ്പി​ലൂ​ടെ​യും ബു​ക്ക് ചെ​യ്യാ​വു​ന്ന​താ​ണ്. കേ​ര​ള​ത്തി​ലെ എ​ല്ലാ ബ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നും കെ​എ​സ്ആ​ർ​ടി​സി ബ​ജ​റ്റ് ടൂ​റി​സ​ത്തി​ന്‍റെ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന പാ​ക്കേ​ജ് ട്രി​പ്പു​ക​ളു​ടെ സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Latest News

Corehub Up