Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chemperi Basilica

Kannur

വി​യാ​നി നി​ധി ഉ​പ​കാ​രി​ക​ളു​ടെ സം​ഗ​മം ചെ​ന്പേ​രി ബ​സി​ലി​ക്ക​യി​ൽ ന​ട​ന്നു

ചെ​മ്പേ​രി: ത​ല​ശേ​രി അ​തി​രൂ​പ​ത​യി​ലെ വൈ​ദി​ക വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രി​ശീ​ല​ന​ത്തി​നും വൈ​ദി​ക​രു​ടെ ക്ഷേ​മ​ത്തി​നു​മാ​യി രൂ​പീ​ക​രി​ച്ച വി​യാ​നി നി​ധി​യു​മാ​യി സ​ഹ​ക​രി​ക്കു​ന്ന ഉ​പ​കാ​രി​ക​ളു​ടെ സം​ഗ​മം ചെ​മ്പേ​രി ലൂ​ർ​ദ് മാ​താ ബ​സി​ലി​ക്ക​യി​ൽ ന​ട​ന്നു. ഇന്നലെ രാ​വി​ലെ 10ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ​യാ​ണ് സം​ഗ​മം ആ​രം​ഭി​ച്ച​ത്.

തു​ട​ർ​ന്ന് ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ വ​ള​ർ​ച്ച​യി​ൽ ഉ​പ​കാ​രി​ക​ളാ​യ സു​മ​ന​സു​ക​ളു​ടെ സ​ഹ​ക​ര​ണം വി​സ്മ​രി​ക്കാ​നാ​വാ​ത്ത​താ​ണെ​ന്നും അ​തി​രൂ​പ​ത​യ്ക്ക് അ​വ​രോ​ടു​ള്ള ന​ന്ദി​യും ക​ട​പ്പാ​ടും അ​റി​യി​ക്കു​ന്ന​താ​യും ആ​ർ​ച്ച്ബി​ഷ​പ് പ​റ​ഞ്ഞു.

അ​തി​രൂ​പ​ത പ്രോ​ക്യൂ​റേ​റ്റ​ർ ഫാ. ​ഡോ. ജോ​ജി കാ​ക്ക​ര​മ​റ്റ​ത്തി​ൽ, മൈ​ന​ർ സെ​മി​നാ​രി റെ​ക്ട​ർ ഫാ.​ഡോ. തോ​മ​സ് മേ​ൽ​വെ​ട്ടം, ചെ​മ്പേ​രി ബ​സി​ലി​ക്ക റെ​ക്ട​ർ ഫാ.​തോ​മ​സ് ത​യ്യി​ൽ, ആ​രാ​ധ​ന സ​ന്ന്യാ​സി​നീ സ​മൂ​ഹം ത​ല​ശേ​രി പ്രൊ​വി​ൻ​ഷ്യ​ൽ സി​സ്റ്റ​ർ അ​നി​ല മ​ണ്ണൂ​ർ, പി.​ടി.​ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​തി​രൂ​പ​ത പ്രോ​ട്ടോ​സി​ഞ്ചെ​ല്ലൂ​സ് മോ​ൺ. ആ​ന്‍റ​ണി മു​തു​കു​ന്നേ​ൽ സ്വാ​ഗ​ത​വും ത​ല​ശേ​രി അ​തി​രൂ​പ​ത ചാ​ൻ​സ​ല​റും വി​യാ​നി നി​ധി കോ-​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ ഫാ.​ഡോ. ജോ​സ​ഫ് മു​ട്ട​ത്തു​കു​ന്നേ​ൽ ന​ന്ദി​യും പ​റ​ഞ്ഞു. 250 ത്തോ​ളം ഉ​പ​ക​രി​ക​ൾ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up