Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gathering Of Dairy

Kannur

ക്ഷീ​ര​ക​ർ​ഷ​ക ​സം​ഗ​മം ന​ട​ത്തി

ആ​ല​ക്കോ​ട്: ക​ണ്ണൂ​ർ ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ആ​ല​ക്കോ​ട് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക്ഷീ​ര​ക​ർ​ഷ​ക സം​ഗ​മം ന​ട​ത്തി. ന​ടു​വി​ൽ ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ ആ​തി​ഥേ​യ​ത്വ​ത്തി​ൽ ന​ടു​വി​ൽ വ്യാ​പാ​ര​ഭ​വ​നി​ൽ ന​ട​ന്ന സം​ഗ​മം സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി ഷി​ജി വ​ട്ട​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ക​ണ്ണൂ​ർ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ആ​ർ. ര​ശ്മി പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.

പാ​ലു​ത്പ​ന്ന നി​ർ​മാ​ണ പ്ര​ദ​ർ​ശ​ന​ത്തി​ന് ക്ഷീ​ര വി​ക​സ​ന ഓ​ഫി​സ​ർ കെ.​ടി. അ​ശ്വ​തി നേ​തൃ​ത്വം ന​ൽ​കി. ക്ഷീ​ര​വി​ക​സ​ന സെ​മി​നാ​റി​ൽ ക​ന്നു​കാ​ലി രോ​ഗ​ങ്ങ​ളും പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ. ​സോ​യ വി​നോ​ദും ക്ഷീ​ര​മേ​ഖ​ല​യി​ലെ സ്വ​യം​പ​ര്യാ​പ്ത​ത​യ്ക്ക് ഒ​രു ചു​വ​ടു​വ​യ്പ് എ​ന്ന വി​ഷ​യ​ത്തി​ൽ സീ​നി​യ​ർ ക്ഷീ​ര വി​ക​സ​ന ഓ​ഫി​സ​ർ പി.​വി. ബീ​ന​യും ക്ലാ​സെ​ടു​ത്തു.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​ജി വ​ർ​ഗീ​സ് വ​ട്ടോ​ളി, ന​ടു​വി​ൽ ക്ഷീ​ര​സം​ഘം പ്ര​സി​ഡ​ന്‍റ് എ.​എ​സ്. ബി​പി​ൻ, ക്വാ​ളി​റ്റി ക​ൺ​ട്രോ​ൾ ഓ​ഫി​സ​ർ എ​ൻ. ശ്രീ​കാ​ന്തി, ദീ​പ ജോ​സ്, കെ. ​ചി​ൽ​സു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ജേ​ഷ് പൂ​വ​നാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക്ഷീ​ര​സം​ഘ​ങ്ങ​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പാ​ൽ അ​ള​ന്ന ക​ർ​ഷ​ക​രെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ മോ​ളി സ​ജി, പ്രി​ൻ​സി ബോ​ബി, സ​ജി ഓ​ത​റ, ടെ​സി ആ​ലും​മൂ​ട്ടി​ൽ എ​ന്നി​വ​ർ ആ​ദ​രി​ച്ചു.

Latest News

Corehub Up